Connect with us

Hi, what are you looking for?

Crime,

പിണറായിയും മക്കളും ഇനി മുണ്ടിൽ പെടുക്കും!! ഉറഞ്ഞുതുള്ളി ഗവർണർ ! കേന്ദ്ര സേന എത്തും

എസ്എഫ്‌ഐ പ്രതിഷേധത്തോടു ഗവർണർ രൂക്ഷമായി പ്രതികരിച്ചതോടെ സർക്കാരും ആഭ്യന്തര വകുപ്പും വെട്ടിലായിരിക്കുകയാണ്. സംസ്ഥാനത്തെ ക്രമസമാധാനം തകർന്നുവെന്നു പരസ്യമായി പ്രഖ്യാപിച്ച ഗവർണർ സമാന റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും നൽകിയാൽ സർക്കാർ കൂടുതൽ പ്രതിസന്ധിയിലാകും. സംസ്ഥാനത്തെ ധനപ്രതിസന്ധിയിൽ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന ആവശ്യം ഗവർണറുടെ പരിഗണനയിലിരിക്കെയാണിത്.

ഇതിനൊപ്പമാണ് സുരക്ഷയിലെ പ്രശ്‌നങ്ങൾ. ഗവർണർ വിഷയം കേന്ദ്ര സർക്കാരിനെ വാക്കാൽ അറിയിക്കും. സ്ഥിതി ഗതികൾ ആഭ്യന്തര മന്ത്രാലയത്തേയും അറിയിക്കും. ഗവർണർക്ക് കേന്ദ്ര സേന സുരക്ഷയൊരുക്കാൻ എത്തുമെന്ന് തന്നെയാണ് സൂചന. അതുണ്ടായാൽ പിന്നെ പ്രതിഷേധക്കാർക്ക് കേന്ദ്ര സേനയുടെ ഇടപെടൽ അനുഭവിക്കേണ്ടി വരും.

കഴിഞ്ഞ ദിവസം ഗവർണർക്കെതിരെ എസ്എഫ്‌ഐ പ്രതിഷേധിച്ചതിനെ തുടർന്നു ഞായറാഴ്ച വൈകിട്ടായിരുന്നു ഇന്റലിജൻസിന്റെ ആദ്യ റിപ്പോർട്ട്. ഇന്നലെ ഗവർണർക്ക് വിമാനത്താവളത്തിലേക്കു പോകുന്നതിന് സ്ഥിരം റൂട്ടല്ലാതെ മറ്റൊരു സമാന്തര റൂട്ട് കൂടി നിശ്ചയിക്കണമെന്നും നിർദ്ദേശിച്ചു. ഇതു രഹസ്യമായി സൂക്ഷിക്കണമെന്നു സിറ്റി പൊലീസ് കമ്മിഷണർ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് ഞായറാഴ്ച വൈകിട്ട് വയർലെസ് സന്ദേശവും നൽകി.

പ്രതിഷേധം കനക്കുമെന്ന സൂചന നൽകി തിങ്കളാഴ്ച രാവിലെയായിരുന്നു രണ്ടാമത്തെ ഇന്റലിജൻസ് റിപ്പോർട്ട്. ഉച്ചയ്ക്ക് നൽകിയ മൂന്നാമത്തെ റിപ്പോർട്ടിൽ പാളയത്ത് അണ്ടർ പാസിന് സമീപത്തും പേട്ടയിലുമായി 3 സ്ഥലങ്ങളിലാണു പ്രതിഷേധ സാധ്യതയെന്നു കൃത്യമായി ചൂണ്ടിക്കാട്ടുകയും സുരക്ഷയ്ക്ക് അധിക പൊലീസിനെ നിയോഗിക്കണമെന്നു നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ ഇതനുസരിച്ചുള്ള മുൻകരുതലോ അധിക സുരക്ഷാ നടപടികളോ പൊലീസ് സ്വീകരിച്ചില്ലെന്നാണ് ഇതുവരെ പുറത്ത് വന്നിരിക്കുന്ന വിവരം.

ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന് സുരക്ഷയൊരുക്കുന്നതിൽ കേരളാ പൊലീസിന് വീണ്ടും വീഴ്ച ഉണ്ടായിരിക്കുകയാണ്. ഇതോടെ ഗവർണർക്ക് സുരക്ഷയൊരുക്കാൻ കേന്ദ്ര സേന എത്താനുള്ള സാധ്യത കൂടി. ഗവർണർക്കെതിരെ എസ്എഫ്‌ഐ വീണ്ടും കരിങ്കൊടി കാണിക്കുമെന്നും ആക്രമിക്കാൻ സാധ്യതയുണ്ടെന്നും സംസ്ഥാന ഇന്റലിജൻസ് മുന്നറിയിപ്പ് റിപ്പോർട്ട് നൽകിയത് 24 മണിക്കൂറിനിടെ 3 തവണയായിരുന്നു. പ്രതിഷേധത്തിനു സാധ്യതയുള്ള സ്ഥലങ്ങൾ വ്യക്തമാക്കിയായിരുന്നു ഇന്നലെ ഉച്ചയ്ക്കു നൽകിയ മൂന്നാമത്തെ റിപ്പോർട്ട്. എന്നിട്ടും മതിയായ സുരക്ഷ ഒരുക്കിയില്ല. രാജ്ഭവൻ തീർത്തും നിരാശരാണ്. അതിനിടെ ഗവർണറുടെ സുരക്ഷയ്ക്ക് കമാണ്ടോ ടീമിനെ നിയോഗിക്കും. ഗവർണർക്ക് സുരക്ഷയും കൂട്ടും. രണ്ട് കമാണ്ടോകളെ ഗവർണർക്ക് നൽകാനാണ് തീരുമാനം.

അധിക സുരക്ഷ ഏർപ്പെടുത്തണമെന്നും ഈ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയെങ്കിലും പൊലീസ് ഉന്നതർ അവഗണിച്ചു. മാത്രമല്ല രഹസ്യമായി സൂക്ഷിക്കണമെന്നു സിറ്റി പൊലീസ് കമ്മിഷണർ നിർദ്ദേശിച്ച ഗവർണറുടെ സഞ്ചാരപാത പൊലീസ് അസോസിയേഷൻ നേതാവ് എസ്എഫ്‌ഐക്കാർക്ക് ഇന്നലെ രാവിലെ ചോർത്തി നൽകിയതായും ഇന്റലിജൻസ് കണ്ടെത്തിയെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. പൊലീസിലെ വിവരങ്ങൾ മികവോടെ റിപ്പോർട്ട് ചെയ്യുന്ന ജി വിനോദാണ് ഇക്കാര്യങ്ങളും പുറം ലോകത്ത് ചർച്ചയാക്കുന്നത്. ഗൗരവമേറിയ വിവരങ്ങളാണ് മനോരമാ വാർത്തയിലുള്ളത്.

തുടർച്ചയായ രണ്ടാം ദിവസമാണ് ഗവർണർക്കെതിരെ എസ് എഫ് ഐ പ്രതിഷേധം. കഴിഞ്ഞ ദിവസം എസ് എഫ് ഐക്കാർ ഗവർണറുടെ വാഹനം തടയുന്ന അവസ്ഥയും വന്നു. ഇതോടെ വാഹനത്തിൽ നിന്നും ഗവർണർ പുറത്തേക്കും ഇറങ്ങി. ഇത് വലിയ സുരക്ഷാ വീഴ്ചയാണ്. ഇതിന് പിന്നാലെയാണ് യാത്രാ വഴി ചോർത്തിയത് പൊലീസാണെന്ന വാർത്തയുമെത്തുന്നത്.

സംസ്ഥാന സ്‌പെഷൽ ബ്രാഞ്ചിൽ ജോലി ചെയ്യുന്ന പൊലീസ് അസോസിയേഷൻ ഉന്നത നേതാവ് റൂട്ട് കൃത്യമായി എസ്എഫ്‌ഐ നേതൃത്വത്തിന് ചോർത്തിയെന്നു കണ്ടെത്തിയതും ഇന്നലെ രാവിലെയാണ്. സ്വർണക്കടത്തു കേസ് കത്തിനിൽക്കെ ജയിലിലായിരുന്ന സ്വപ്ന സുരേഷിനെക്കൊണ്ട് കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ ശബ്ദരേഖ റിക്കോർഡ് ചെയ്യിപ്പിച്ചതും ഏറെക്കാലമായി സംസ്ഥാന സ്‌പെഷൽ ബ്രാഞ്ചിലുള്ള ഈ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണെന്ന് ആരോപണം ഉയർന്നിരുന്നു. സ്ഥിതി ഗതികൾ രാജ് ഭവൻ വിലയിരുത്തുന്നുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ സ്ഥിതി ഗതികൾ അറിയിച്ചേക്കും. ഗവർണ്ണറും സർക്കാരും തമ്മിലെ പോര് കടക്കുന്നതിനിടെയാണ് എസ് എഫ് ഐയുടെ പ്രതിഷേധവും ചർച്ചകളിൽ എത്തുന്നത്.

പത്താം തീയതിയും പ്രതിഷേധമുണ്ടായിരുന്നു. അന്ന് വഴുതക്കാട് ഗവർണർക്കെതിരെ എസ്.എഫ്.ഐ പ്രതിഷേധമുണ്ടാകുമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നു. ഗവർണർ എത്തുന്നതിനു മുൻപ് പ്രദേശത്ത് എസ്.എഫ്.ഐ പ്രവർത്തകർ തമ്പടിച്ചെങ്കിലും നീക്കാൻ പൊലീസ് തയ്യാറായിരുന്നില്ല. മുന്നറിയിപ്പ് ലഭിച്ചിട്ടും ഗവർണർക്ക് സുരക്ഷയൊരുക്കുന്നതിൽ പൊലീസ് അലംഭാവം കാണിച്ചെന്നാണ് ആക്ഷേപം. ഇനിയും എസ് എഫ് ഐ പ്രതിഷേധം ശക്തമാക്കാനാണ് സാധ്യത. ഈ സാഹചര്യത്തിലും കേരളാ പൊലീസ് മതിയായ കരുതൽ എടുക്കുമോ എന്നത് കേന്ദ്ര ഏജൻസികൾ പരിശോധിക്കും. അതിന് ശേഷം ഉചിത തീരുമാനം എടുക്കും.

വഴുതയ്ക്കാടുള്ള തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിനു സമീപത്തെ സ്വകാര്യ ഹോട്ടലിൽ നടന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് കരിങ്കൊടി കാണിച്ചത്. സർവകലാശാലകളെ സംഘപരിവാർ കേന്ദ്രങ്ങളാക്കാൻ ഗവർണർ ശ്രമിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. പൊലീസ് സംയമനം പാലിച്ചതു കൊണ്ടാണ് പ്രശ്നങ്ങൾ വഷളാകാത്തത്. എന്നാൽ ഭാവിയിൽ ഗവർണ്ണർക്കെതിരായ എസ് എഫ് ഐ പ്രതിഷേധത്തിന് എന്തും സംഭവിക്കാം. നിലവിൽ മുഖ്യമന്ത്രിക്കെതിരെ കെ എസ് യു നടത്തുന്ന കരിങ്കൊടി പ്രതിഷേധം പലയിടത്തും സംഘർഷമായിട്ടുണ്ട്. ഗവർണ്ണർക്കെതിരെ ഈ വിധത്തിലേക്ക് പ്രതിഷേധം മാറിയാൽ പൊലീസ് എതു തരത്തിൽ ഇടപെടുമെന്നതും ചർച്ചകളിലുണ്ട്.

വഴുതക്കാടും രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പുണ്ടായിട്ടും എസ്.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാട്ടിയത് പൊലീസിന് അകത്തു നിന്ന് തന്നെ ചർച്ചയായി. ഗവർണർക്ക് നേരെ പ്രതിഷേധിക്കാൻ സൗകര്യമൊരുക്കി എന്നാണ് സേനയിലെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നതെന്ന് മാധ്യമം പത്രവും റിപ്പോർട്ട് ചെയ്യുന്നു. ഗവർണറുടെ രാഷ്ട്രീയം എന്തായാലും സുരക്ഷ ഒരുക്കാനുള്ള പൊലീസിന്റെ കൃത്യനിർവഹണത്തിൽ വീഴ്ച വന്നതായും ആക്ഷേപമുണ്ടാണ് ആക്ഷേപം. സർവകലാശാലകളെ സംഘ്പരിവാർ കേന്ദ്രങ്ങളാക്കാൻ ഗവർണർ ശ്രമിക്കുന്നെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

ഗവർണർ നിലപാട് തിരുത്തിയില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവനയും പ്രതിഷേധം തുടരുമെന്നതിന്റെ സൂചനയാണ്. അതുകൊണ്ടാണ് കേന്ദ്ര സേനയുടെ സുരക്ഷ അടക്കം ഗവർണ്ണർക്കായി രാജ്ഭവൻ ആലോചിക്കുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...