Connect with us

Hi, what are you looking for?

Kerala

സംഘാടകരെ തീതീറ്റിച്ച് വയറ്റത്തടിച്ച് പിണറായി, നവകേരളസദസ് മാറ്റി ഒന്നരക്കോടി നഷ്ടം, സംഘാടകരുടെ കണ്ണിലൂടെ പൊന്നീച്ച പറന്നു

ജില്ലയിലെ അപ്രതീക്ഷിതമായി മാറ്റിവച്ച നവകേരള സദസ്സുകൾ സർക്കാർ ഉപേക്ഷിച്ചാൽ സംഘാടകർക്കുണ്ടാകുന്ന നഷ്ടം കുറഞ്ഞത് ഒന്നരക്കോടി രൂപ. വേദികളിൽ പന്തൽ, കസേര, ലൈറ്റ് ആൻഡ് സൗണ്ട് സംവിധാനങ്ങൾ, കൂറ്റൻ എൽഇഡി വാൾ എന്നിവയുൾപ്പെടെ സജ്ജീകരിച്ചതിനുള്ള ചെലവു മാത്രമാണിത്. തെരുവലങ്കാരങ്ങൾ, പ്രചാരണ സാമഗ്രികൾ, വൈദ്യുത ക്രമീകരണങ്ങൾ, ഘോഷയാത്ര യ്ക്കു കൊഴുപ്പേകാനുള്ള കലാരൂപങ്ങളും നിശ്ചലദൃശ്യങ്ങളും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ, പങ്കെടുക്കുന്നവർക്കും സംഘാടകർ ക്കുമുള്ള ഭക്ഷണം എന്നിവയ്ക്കൊക്കെയുള്ള ചെലവു കൂടി കണക്കിലെടുത്താൽ നഷ്ടം വീണ്ടുമുയരും.

പിറവം, കുന്നത്തുനാട്, തൃക്കാക്കര, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലെ സദസ്സാണു മാറ്റിവച്ചത്. ഈ സ്ഥലങ്ങളിൽ മറ്റൊരു ദിവസം പരിപാടി നടത്തുമോ എന്ന കാര്യത്തിൽ സർക്കാരിൽ നിന്നു വ്യക്തത ലഭിക്കാൻ കാത്തിരിക്കുകയാണു നാലു മണ്ഡലങ്ങളിലെയും സംഘാടകർ. നിർമിച്ച പന്തലുകൾ തൽക്കാലം നിലനിർത്തിയിട്ടുമുണ്ട്. പക്ഷേ, തുടർച്ചയായ ഷെഡ്യൂൾ പ്രകാരം തിരുവനന്തപുരം വരെയുള്ള നവകേരള സദസ്സുകൾ പൂർത്തിയാക്കിയ ശേഷം വീണ്ടും ഈ സ്ഥലങ്ങളിലേക്കു മന്ത്രിസഭാംഗങ്ങൾ തിരിച്ചെത്താനുള്ള സാധ്യതയില്ലെന്നാണ് സർക്കാരുമായി അടുത്ത വൃത്തങ്ങളിൽ നിന്നു ലഭിക്കുന്ന വിവരം. അങ്ങനെയെങ്കിൽ സംഘാടകർക്ക് ഉണ്ടാവുന്നതാവട്ടെ വൻ നഷ്ടം.

പന്തലുകാർക്കുൾപ്പെടെ മുൻകൂറായി ചെറിയ തുക മാത്രമാണു പലരും നൽകിയിട്ടുള്ളത്. സ്പോൺസർഷിപ്, സംഭാവന എന്നിവയിലൂടെയാണു ചെലവു തുക സംഘാടകർ കണ്ടെത്തിയത്. പരിപാടി നടക്കാത്ത സാഹചര്യത്തിൽ വാഗ്ദാനം ചെയ്ത തുകയ്ക്കായി സ്പോൺസറെ സമീപിക്കാനുള്ള പ്രയാസം സംഘാടകരെ അലട്ടുന്നു. പരിപാടിക്കായി നടത്തിയ വമ്പൻ ഒരുക്കങ്ങൾ പാഴായിപ്പോയ നിരാശയിലാണിവർ. പിറവം മണ്ഡലത്തിൽ 20,000 പേരെയാണു പ്രതീക്ഷിച്ചിരുന്നത്. ഇതിനായി 45,000 ചതുരശ്ര അടി വിസ്തൃതിയുള്ള പന്തൽ ഹോളികിങ്സ് ക്നാനായ കത്തോലിക്ക പള്ളി മൈതാനത്തു പൂർത്തിയാക്കി.

ടൗണിലും നവകേരള സദസ്സ് കടന്നു വരുന്ന നടക്കാവ് റോഡിലും കമാനങ്ങളും ബോർഡുകളും ചുമരെഴുത്തുകളും പിറവം പാലവും നഗരസഭ ഓഫിസ്, മിനി സിവിൽ സ്റ്റേഷൻ ഉൾപ്പെടെ ദീപാലങ്കാര ങ്ങളുമെല്ലാം ഒരുക്കി. നടക്കാവ് റോഡിലൂടെ എത്തുന്ന സംഘത്തെ പോസ്റ്റ് ഓഫിസ് ജംക്‌ഷനിൽ നിന്നു വാദ്യമേളങ്ങളുടെയും നിശ്ചല ദൃശ്യങ്ങളുടെയും അകമ്പടിയോടെ സ്വീകരിക്കുന്നതിനായിരുന്നു തീരുമാനം. ചടങ്ങിന് എത്തുന്നവർക്കെല്ലാം ലഘുഭക്ഷണവും ക്രമീകരിച്ചിരുന്നു. വിവിധ പ്രദേശങ്ങളിൽ നിന്നു പരാതിക്കാർക്ക് എത്താനായി അറുപത്തഞ്ചോളം ബസുകളും ക്രമീകരിച്ചിരുന്നു.

തൃക്കാക്കര നിയോജക മണ്ഡലത്തിലെ നവകേരള സദസ്സിനായി കലക്ടറേറ്റ് പരേഡ് ഗ്രൗണ്ടിൽ ഒരുക്കിയ പന്തൽ തൽക്കാലം പൊളിക്കുന്നില്ല. പുതിയ തീയതിയിൽ നടത്തുമോ, ഉപക്ഷിക്കുമോ എന്നതു സംബന്ധിച്ച വ്യക്തത സർക്കാരിൽ നിന്ന് ലഭിച്ചിട്ടു മതി പന്തൽ പൊളിക്കൽ ഉൾപ്പെടെയുള്ള നടപടികളെന്നാണു തീരുമാനം.

പക്ഷേ, പന്തലിനകത്തെ ലൈറ്റ് ആൻഡ് സൗണ്ട് സംവിധാനങ്ങൾ കഴിഞ്ഞ ദിവസം തന്നെ അഴിച്ചു മാറ്റി. കസേരകളും കയറ്റി വിട്ടു. വേദിയിൽ കൂറ്റൻ എൽഇഡി വാൾ ഉൾപ്പെടെ ക്രമീകരിച്ചിരുന്നു. പന്തൽ, ലൈറ്റ് ആൻഡ് സൗണ്ട്, എൽഇഡി വാൾ, വേദിയിലെ ഇതര ക്രമീകരണങ്ങൾ, കസേരകൾ തുടങ്ങിയവയ്ക്ക് 25 ലക്ഷം രൂപയാണു ചെലവ് പ്രതീക്ഷിച്ചിരുന്നത്. പൊതുജനങ്ങൾക്കുള്ള ഭക്ഷണ സ്റ്റാളിന്റെ ചുമതല കലക്ടറേറ്റ് കന്റീനായിരുന്നു. പരിപാടി മാറ്റുന്ന വിവരം വെള്ളിയാഴ്ച അർധരാത്രിയോടെയാണ് കന്റീൻകാർ അറിഞ്ഞത്.

ഭക്ഷണത്തിനുള്ള സാധനങ്ങൾ വാങ്ങി ഒരുക്കം തുടങ്ങിയിരുന്ന തിനാൽ വലിയ നഷ്ടമാണ് കന്റീൻ നടത്തിപ്പുകാർക്കുണ്ടായത്. സദസ്സിനെത്തുന്നവർക്കു വിൽപനക്കായി തയാറാക്കിയ കപ്പയും മീൻ കറിയും ഇന്നലെ പുറമേയുള്ള സ്റ്റാളുകൾ വഴി കുറേ വിറ്റഴിച്ചു. എങ്കിലും വലിയ നഷ്ടമുണ്ടായിട്ടുണ്ട്. പരിപാടി മാറ്റിയതറിയാതെ പരാതി സമർപ്പിക്കാനെത്തിയ ഏതാനും പേർ മടങ്ങിപ്പോയി.

തൃപ്പൂണിത്തുറയിൽ നവകേരള സദസ്സിലെ പ്രഭാത യോഗത്തിൽ വിതരണം ചെയ്യാനിരുന്ന ഭക്ഷണ സാധനങ്ങൾ വിവിധ അനാഥാലയങ്ങൾ വൃദ്ധസദനങ്ങൾ എന്നിവയിലേക്കു നൽകി. രാവിലെ വിതരണം ചെയ്യാനിരുന്ന പാക്കറ്റ് ഭക്ഷണത്തിലെ സമൂസ, കട്‌ലറ്റ് പഴം എന്നിവ മാത്രമാണു നേരത്തെ തയാറാക്കിയിരുന്നത്. മറ്റുള്ള ഭക്ഷണം ഒന്നും തയാറാക്കിയില്ല എന്ന് കേറ്ററിങ് കമ്പനി അധികൃതർ പറഞ്ഞു. പ്രഭാത യോഗത്തിനായി ഒരുക്കിയ സംവിധാനങ്ങളും ഇന്നലെ പൊളിച്ചു മാറ്റി. പുതിയകാവ് ക്ഷേത്ര മൈതാനിയിൽ നിർമിച്ച കൂറ്റൻ പന്തലും പരാതി സ്വീകരിക്കാൻ ഒരുക്കിയ സംവിധാനങ്ങളും മറ്റൊരു ദിവസം പരിപാടി നടക്കുമെന്ന പ്രതീക്ഷയിൽ നിലനിർത്തിയിരിക്കയാണ്.

ശനി രാത്രി കുന്നത്തുനാടു മണ്ഡലത്തിൽ മുഖ്യമന്ത്രിയുൾപ്പെടെ 300 പേർക്കു രാത്രി ഭക്ഷണമൊരുക്കാനുള്ള സാമഗ്രികൾ എത്തുന്നതിനി ടയിലാണു നവകേരള സദസ്സ് മാറ്റിവച്ച വിവരമെത്തുന്നത്. സെന്റ് പീറ്റേഴ്സ് കോളജ് ഗ്രൗണ്ടിലെ വേദിയിലെത്തുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരും ഇവിടെ നിന്നു ഭക്ഷണം കഴിക്കുമെന്നാ യിരുന്നു അറിയിപ്പ്. 30,000 ചതുരശ്രയടി വിസ്തീർണമുള്ള പന്തലാണ് ഇതിനായി സജീകരിച്ചിരുന്നത്. നിവേദനങ്ങൾ സ്വീകരിക്കാൻ 21 കൗണ്ടറുകളും.

20,000പേർ എത്തുമെന്നായിരുന്നു പ്രതീക്ഷ. 10,000പേർക്ക് ഇരിപ്പിടമൊരുക്കി. അലോഷിയുടെ ‘ഗസൽ സന്ധ്യ’ നടത്തുന്നതിനുള്ള ഒരുക്കങ്ങളും ആരംഭിച്ചിരുന്നു. വാഹന പാർക്കിങ്ങിനു നാലിടങ്ങളും ഒരുക്കിയിരുന്നു. 185 ബൂത്തുകളിൽ നിന്ന് വാഹന സൗകര്യം ഏർപ്പാടാക്കിയിരുന്നു. സുരക്ഷാ മാർഗം ഒരുക്കാൻ കോളജ് ഗ്രൗണ്ടിന്റെ ചുറ്റുമതിൽ 12 അടി വീതിയിൽ പൊളിച്ചു രണ്ടാമത്തെ പ്രവേശന കവാടം നിർമിച്ചു. മുന്നൊരുക്കമായി മിനി മാരത്തൺ ഉൾപ്പെടെ ഒട്ടേറെ പരിപാടികളും നടത്തി.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...