ആലുവ . ഇൻസ്റ്റാഗ്രാമിൽ സ്വന്തം മരണത്തെ പറ്റി പോസ്റ്റിട്ട് യുവാവ് വീടിനുള്ളിൽ ജീവനൊടുക്കി. ആലുവ യുസി കോളേജ് കടുപ്പാടം കണ്ണാ പടവിൽ വീട്ടിൽ ഷെരീഫിന്റെ മകൻ അജ്മലി (28)നെ ആണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. വെള്ളിയാഴ്ച വൈകിട്ട് 6:30 യോടെയായിരുന്നു സംഭവം.
ജോലി തേടി ദുബായിൽ പോയിരുന്ന അജ്മലിന് അവിടെ ജോലി യൊന്നും ലഭിക്കാത്തതിനാൽ തിരികെ എത്തുകയായിരുന്നു. ഇതിനാൽ അജ്മൽ കടുത്ത മനോവിഷമത്തിൽ ആയിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. ജീവനൊടുക്കുന്നതിനു പത്ത് മിനിറ്റ് മുമ്പ് തന്റെ ഇൻസ്റ്റാഗ്രാമിൽ അജ്മൽ മരണം സൂചിപ്പിക്കുന്ന പോസ്റ്റ് പങ്കുവെക്കുകയായിരുന്നു. ‘ജനനം 1995– മരണം 2023’ എന്നെഴുതിയ സ്വന്തം ചിത്രമാണ് അജ്മൽ സമൂഹമാധ്യമത്തിൽ പങ്കുവെക്കുന്നത്.
അജ്മലിനെ സ്വന്തം മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് ബന്ധുക്കൾ കാണുന്നത്. വീട്ടുകാർ ഉടൻ ആലുവ നജാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. തുടർനടപടികൾ ക്കായി മൃതദേഹം ആലുവ പോലീസിന്കൈമാറിയിരിക്കുകയാണ്.