Connect with us

Hi, what are you looking for?

Crime,

‘ആലിബാബയും 41 കള്ളൻമാരും’ നവകേരള സദസ്സിനെതിരെ ഫേസ് ബുക്കിൽ ട്രോൾ : യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കലാപാഹ്വാനത്തിന് കേസ്

തൃത്താല . നവകേരള യാത്രയെയും നവകേരള സദസ്സിനെയും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഫേസ് ബുക്കിൽ ട്രോളിയ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ.കെ.ഫാറൂഖിനെതിരെ കേസെടുത്ത് തൃത്താല പൊലീസ്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള നവകേരള യാത്രയെയും നവകേരള സദസ്സിനെയും മന്ത്രിമാരെയും വിമർശിച്ചതിനാണ് കേസ്.

യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കലാപാഹ്വാനത്തിനാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. നവകേരള സദസിനെ ‘ട്രോളി’ ഫെയ്സ്ബുക്കിൽ പങ്കുവച്ച ചിത്രവും കുറിപ്പുമാണ് കേസിന് ആരാധാരമെന്നു പറയുന്നു. തൃത്താലയിലെ ചില സിപിഎം നേതാക്കൾ ഫാറൂഖിനെതിരെ പരാതി നൽക്കുകയായിരുന്നു.;

നവകേരള യാത്ര പാലക്കാട് ജില്ലയിലേക്ക് കടക്കുമ്പോഴാണ്‌ ഫാറൂഖ് തന്റെ ഫെയ്സ്ബുക്ക് പേജിൽ നവകേരള യാത്രയെ പരിഹസിക്കുന്ന ചിത്രവും കുറിപ്പും അടക്കം ട്രോൾ പോസ്റ്റ് ചെയ്യുന്നത്. ‘ആലിബാബ യും 41 കള്ളൻമാരും’ എന്ന തലക്കെട്ടിൽ നവകേരള ബസിന്റെ മാതൃകയിലുള്ള ചിത്രമാണ് ഫാറൂഖ് പങ്കുവച്ചത്. എന്നാൽ ബസ്സിൽ ആരും ഉണ്ടായിരുന്നില്ല. ‘നവകേരള സദസ്സിൽ വൻ ജനക്കൂട്ടം: മുഖ്യമന്ത്രി – പോക്കറ്റടിക്കാരെയും കള്ളന്മാരെയും ആകാംക്ഷയോടെ കാണാൻ ജനം കൂടുന്നത് സ്വാഭാവികം’ എന്നു ഫാറൂഖ് കുറിക്കുകയും ഉണ്ടായി.

ഈ പോസ്റ്റ് ഫെയ്സ്ബുക്കിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു. ഇതിനു പിറകെയാണ് സിപിഎം നേതാക്കൾ പരാതിയുമായി രംഗത്ത് വരുന്നത്. മുഖ്യമന്ത്രിയെയും മന്ത്രിമാരേയും ബോധപൂർവം കള്ളൻമാരായി ചിത്രീകരിക്കാൻ ശ്രമിച്ചെന്നാണ് പരാതി എഴുതി നൽകിയിരിക്കുന്നത്. പരാതി ലഭിച്ച പിന്നാലെ തൃത്താല പൊലീസ് ഫാറൂഖിനെ വിളിച്ച് വരുത്തി മൊഴി രേഖപ്പെടുത്തി. തുടർന്ന് കേസ് റജിസ്റ്റർ ചെയ്യുകയാണ് ഉണ്ടായത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...