Connect with us

Hi, what are you looking for?

Crime,

‘150 പവനും 15 ഏക്കറും ബിഎംഡബ്ല്യു കാറും ഇപ്പം തരാം’, ഡോ.ഷഹാനയുടെ ആത്മഹത്യ, ഡോ റുവൈസിനെ പോലീസ് പ്രതി ചേർത്തു

തിരുവനന്തപുരം . തിരുവനന്തപുരം മെഡിക്കൽ കോളജിലെ പിജി വിദ്യാർഥിനി ഡോ.ഷഹാന ആത്മഹത്യ ചെയ്ത സംഭവത്തിൽ പിജി അസോസിയേഷൻ സംസ്ഥാന ഭാരവാഹി ഡോക്ടർ റുവൈസിനെ പോലീസ് പ്രതി ചേർത്തു. തിരുവനന്തപുരം മെഡിക്കൽ കോളജ് പൊലീസാണു റുവൈസിനെ കേസിൽ പ്രതി ചേർത്തത്.

ആത്മഹത്യാപ്രേരണാ കുറ്റവും സ്ത്രീധന നിരോധന നിയമവും ഇയാൾക്കെതിരെ പോലീസ് ചുമത്തിയിട്ടുണ്ട്. ഭീമമായ സ്ത്രീധനം നൽകാത്തതിനെ തുടർന്നു റുവൈസ് വിവാഹത്തിൽനിന്നു പിന്മാറിയെന്നു ഷഹാനയുടെ അമ്മയും സഹോദരിയും നൽകിയ ശക്തമായ മൊഴിയുടെ അടിസ്ഥാനത്തിലാണിത്.

ഷഹാനയുടെ ആത്മഹത്യക്ക് പിറകെ റുവൈസിനെ തൽസ്ഥാന ത്തുനിന്നു പിജി ഡോക്ടർമാരുടെ സംഘടന (കെഎംപിജിഎ) നീക്കുകയായിരുന്നു. അന്വേഷണത്തിൽ സുതാര്യത ഉറപ്പു വരുത്താനാണ് അന്വേഷണം അവസാനിക്കുന്നതുവരെ ഇയാളെ സ്ഥാനത്തുനിന്നു നീക്കുന്നതെന്നായിരുന്നു സംഘടനയുടെ അറിയിപ്പ്.

താമസസ്ഥലത്ത് തിങ്കളാഴ്ചയാണു ഷഹാനയെ അനസ്തേഷ്യ മരുന്ന് കുത്തിവച്ച് ആത്മഹത്യ ചെയ്തത നിലയിൽ കണ്ടെത്തുന്നത്. ഷഹാനയുടെ വീട്ടിൽ വിവാഹാലോചനയുമായി എത്തിയ സുഹൃത്തായ ഡോക്ടറുടെ കുടുംബം സ്ത്രീധനമായി 150 പവനും 15 ഏക്കറും ബിഎംഡബ്ല്യു കാറും ചോദിക്കുകയും, ഇതു കൊടുക്കാൻ സാധിക്കാതെ വന്നതോടെ വിവാഹം മുടങ്ങുകയും ഇതിന്റെ മനോവിഷമത്തിൽ ഷഹാന ആത്മഹത്യ ചെയ്യുകയുമായിരുന്നു എന്നാണ് കുടുംബം ആരോപിച്ചിരിക്കുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...