Connect with us

Hi, what are you looking for?

Kerala

ഹനുമാനോട് കളിച്ചാൽ പണികിട്ടും, കറന്റ് പോയതല്ല, നാവനക്കാൻ പറ്റില്ല.. പിണറായിക്ക് പണികൊടുത്ത് ഹനുമാൻ സ്വാമി ..

ഹനുമാനെപ്പറ്റി പരാമർശിക്കുമ്പോൾ കറണ്ട് പോയി പ്രസംഗം പാതിയിൽ നിർത്തി പിണറായി വിജയൻ. കമൽനാഥിനെതിരെ നടത്തിയ പരാമർശത്തിനിടയിലാണ് അദ്ദേഹം ഹനുമാൻ സേവകാനാണെന്നു ആക്ഷേപിച്ച ഉടൻ വേദിയിൽ കറണ്ട് തടസപ്പെടുകയും മൈക്ക് ഓഫ് ആവുകയുമായിരുന്നു. പിന്നീട് വെളിച്ചവും ശബ്ദവും വന്ന ഉടനെ ഹനുമാനെ പറ്റി പറഞ്ഞിട്ടാണോ കറണ്ട് പിണങ്ങിയതെന് പിണറായി പരിഹാസ രൂപേണ ചോദിക്കുകയുണ്ടായി.

രാജസ്ഥാനില്‍ സിപിഎം തോൽക്കാൻ കാരണം കോണ്‍ഗ്രസെന്ന് വിമര്‍ശിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ചെറിയ വോട്ടുകള്‍ക്കാണ് തോറ്റതെന്നും കോണ്‍ഗ്രസിന്റെ അത്യാര്‍ത്തിയാണ് അതിന് കാരണമെന്നും പിണറായി പറഞ്ഞു. കോണ്‍ഗ്രസ് നില നില്‍ക്കണമെന്നാണ് ആഗ്രഹമെന്നും എന്നാല്‍ ബിജെപിയെ പരാജയപ്പെടുത്തണമെന്ന സമീപനം കോണ്‍ഗ്രസിന് ഇല്ലായിരുന്നെന്നും പിണറായി വിമര്‍ശിച്ചു.

രാജസ്ഥാനില്‍ കയ്യിലിരുന്ന സീറ്റുകള്‍ പോലും സിപിഎമ്മിന് നഷ്ടമായിരുന്നു. സിറ്റിംഗ് സീറ്റില്‍ പോലും സിപിഎം പരാജയപ്പെടാന്‍ കാരണമായത് കോണ്‍ഗ്രസിന്റെ നീക്കങ്ങളായിരുന്നെന്നും പിണറായി പറഞ്ഞു. ബിജെപിയെ ശക്തിപ്പെടുത്തുന്ന രീതി സിപിഎമ്മിനില്ലെന്നും എന്നാല്‍ മദ്ധ്യപ്രദേശിലെ കമല്‍നാഥ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഹനുമാന്‍ സേവകനാണെന്ന് പറഞ്ഞ് ബിജെപിയുടെ ബി ടീം കളിക്കാനായിരുന്നു ഇഷ്ടപ്പെട്ടതെന്നും വലിയ വര്‍ഗീയത പ്രചരിപ്പിക്കുന്ന കാര്യത്തില്‍ ബിജെപിയ്ക്കും കമല്‍നാഥിനും എന്തു വ്യത്യാസമുണ്ടെന്നും മുഖ്യമന്ത്രി ചോദിച്ചു. നവകേരള സദസ്സുമായി ബന്ധപ്പെട്ട് തൃശൂര്‍ വടക്കാഞ്ചേരി മണ്ഡലത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

( ഒന്ന് ഓർക്കണം ഒരു സംസ്ഥാന പരിപാടിയെന്ന് പറഞ്ഞും പ്രചാരണം നടത്തിയും പത്ര മാധ്യമങ്ങൾക്ക് ലക്ഷക്കണക്കിന് രൂപയുടെ പരസ്യം നവകേരളയുടെ പേരിൽ കൊടുക്കുകയും ചെയ്യുന്ന സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനാണ്, ഇത്തരമൊരു സത്യ പ്രതിജ്ഞ ലംഘനം നടത്തിയിരിക്കുന്നത്. അതായത് നവകേരള കേരള സദസ്സിൽ അങ്ങോളം മിങ്ങോളം അദ്ദേഹം നടത്തിയിരിക്കുന്നതെല്ലാം രാഷ്ട്രീയ പ്രസംഗങ്ങൾ ആണെന്ന് ചൂണ്ടി കാട്ടി നിയമ നടപടികളിലേക്ക് നീങ്ങാൻ ഇവിടെ ബി ജെ പിക്കോ പ്രതിപക്ഷത്തിനോ കഴിയുന്നില്ല.)

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കുള്ള കേന്ദ്രഫണ്ട് നല്‍കാത്തതിനെക്കുറിച്ച് പ്രതിപക്ഷം മിണ്ടുന്നില്ലെന്നും പിണറായി പറഞ്ഞു. കേന്ദ്ര ധനകാര്യ കമ്മീഷന്‍ കേരളത്തിന് 500 കോടി രൂപയുടെ ഫണ്ട് നല്‍കുന്നില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തിയെന്ന ആരോപണം പ്രതിപക്ഷം ഉയര്‍ത്തുന്നുണ്ട്. ജില്ലാ കൗണ്‍സില്‍ പിരിച്ചു വിട്ടവരാണ് ഈ ആരോപണത്തിന് പിന്നില്‍. അധികാര വികേന്ദ്രീകരണത്തിന് തുരങ്കം വച്ചതാരാണെന്ന് എല്ലാവര്‍ക്കുമറിയാമെന്നും പിണറായി പറയുന്നു.

നവകേരളസദസ്സ് ആര്‍ക്കുമെതിരല്ല. എല്ലാവരേയൂം ഉള്‍ക്കൊള്ളുന്നതാണ്. ബഹിഷ്‌ക്കരിച്ചവര്‍ എന്തിനാണ് അത് ചെയ്തതെന്ന് പോലും അവര്‍ക്കറിയില്ല. പരിപാടി ബഹിഷ്‌ക്കരിക്കുന്ന യുഡിഎഫ് എംഎല്‍എ മാര്‍ക്ക് നവകേരള സദസ്സിലേക്കുള്ള ജനങ്ങളുടെ ഒഴുക്കു കാണുമ്പോള്‍ മന:പ്രയാസം ഉണ്ടാക്കുന്നുന്നെന്നും വ്യാജ ആരോപണങ്ങള്‍ വിലപ്പോവില്ലെന്ന വിടുവാത്തരമാണ് മുഖ്യമന്ത്രി തൃശൂര്‍ വടക്കാഞ്ചേരി മണ്ഡലത്തില്‍ പറഞ്ഞത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...