Connect with us

Hi, what are you looking for?

Crime,

മുട്ടിൽ മരംമുറി: റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസൂട്ടി അഗസ്റ്റിൻ എന്നിവർ മുഖ്യപ്രതികൾ, ഡിഎൻഎ പരിശോധനാ ഫലമടക്കം കുറ്റപത്രം

കൽപ്പറ്റ . വയനാട് ജില്ലയിലെ മുട്ടിലിൽ ചട്ടങ്ങൾ ലംഘിച്ച് നടന്ന വിവാദമായ മരംമുറി കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. 2020-21 വർഷത്തിലാണ് മരം മുറി നടക്കുന്നത്. രണ്ടുവർഷം നീണ്ട അന്വേഷണത്തിനൊടുവിലാണ്കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലാദ്യമായി മരങ്ങളുടെ ഡിഎൻഎ പരിശോധനാ ഫലം ചേർത്ത് തയ്യാറാക്കിയ 84,600 പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിക്കപ്പെട്ടിരിക്കുന്നത്.

സുൽത്താൻ ബത്തേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഡിവൈഎസ്പി വി.വി. ബെന്നിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം നൽകിയത്. അഗസ്റ്റിന്റെ സഹോദരങ്ങളടക്കം 12 പേരാണ് കുറ്റപത്രത്തിലെ പ്രതികൾ. റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസൂട്ടി അഗസ്റ്റിൻ എന്നിവരാണ് കേസിലെ മുഖ്യപ്രതികൾ. മുട്ടിൽ സൗത്ത് വില്ലേജ് മുൻ ഓഫീസർ കെ.കെ. അജി, സ്‌പെഷ്യൽ ഓഫീസർ സിന്ധു എന്നിവരുൾപ്പടെ മരംമുറി സംഘത്തെ സഹായിച്ചവരും കേസിൽ പ്രതികളാണ്. കുറ്റപത്രത്തിലെ വകുപ്പുപ്രകാരം പ്രതികൾക്ക് ഏഴുവർഷം വരെ തടവും പിഴയും ലഭിക്കാനാണ് സാധ്യത.

കുറ്റപത്രത്തിൽ 420 സാക്ഷികളാണ് ഉള്ളത്. 2020ലെ സർക്കാർ ഉത്തരവിനെ മറയാക്കിയാണ് പ്രതികൾ മരങ്ങൾ മുറിച്ചു കടത്തുന്നത്. 574 വർഷം പഴക്കമുള്ള സംരക്ഷിത മരങ്ങൾ അടക്കമാണ് സംഘം മുറിച്ച് മാറ്റിയതെന്ന് ഡിഎൻഎ പരിശോധനയിൽ കണ്ടെത്തുക യായിരുന്നു. ഇത് കുറ്റപത്രത്തിൽ പ്രധാന തെളിവായി പോലീസ് ചൂണ്ടിക്കാട്ടുന്നു.

അതേസമയം,2020 ഒക്ടോബർ 24ന് വനം വകുപ്പ് പുറത്തിറക്കിയ വിവാദ ഉത്തരവിന്റെ മറവില്‍ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നടന്ന മരംമുറിയാണ് വിവാദമായത്. പട്ടയം ലഭിച്ച ഭൂമിയിലെ ചന്ദനം ഒഴികെയുള്ള മരങ്ങള്‍ മുറിക്കാമെന്ന ഉത്തരവിന്റെ മറവിലാണ് തേക്ക്, ഈട്ടി പോലുളള മരങ്ങള്‍ വ്യാപകമായി മുറിച്ചത്. മുട്ടിലില്‍ മാത്രം 15 കോടി രൂപയുടെ മരം മുറിച്ചതായാണ് ആക്ഷേപം. ഇതിന് ചില വനം വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സഹായം ചെയ്തുവെന്നും ആരോപണമുണ്ടായിരുന്നു

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...