Connect with us

Hi, what are you looking for?

Kerala

ഉളുപ്പുണ്ടോ എന്ന് സുരേന്ദ്രൻ, ഉണ്ടെങ്കിൽ രാജി വെച്ച് പോ

കണ്ണൂർ സർവകലാശാല വിസിയായി ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിച്ച നടപടി സുപ്രീം കോടതി റദ്ദാക്കിയ സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സുപ്രീം കോടതി വിധി വലിയ തിരിച്ചടിയുണ്ടാക്കി യിരിക്കുന്നത് സംസ്ഥാന മുഖ്യമന്ത്രിക്കാണ്. ചട്ടങ്ങൾ ലംഘിച്ചും യുജിസി മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയുമാണ് കണ്ണൂർ വൈസ് ചാൻസലറെ പുനർ നിയമിച്ചത്. അത് സംസ്ഥന സർക്കാർ നടത്തിയിട്ടുള്ള രാഷ്ട്രീയ ഇടപെടലിന്റെ ഫലമാണെന്നും സ്വജനപക്ഷപാതവും അഴിമതിയുമാണ് നിയമനത്തിൽ നടന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

അത് ശരിവെക്കുന്നതാണ് ഗവർണറുടെ പ്രസ്താവന. മുഖ്യമന്ത്രി നേരിട്ട് സമ്മർദ്ദം ചെലുത്തിയതിനെ തുടർന്നാണ് ഒപ്പിട്ടതെന്നാണ് ഗവർണർ പറഞ്ഞിരിക്കുന്നത്. ഇവിടെ രാജിവയ്ക്കേണ്ടത് ഉന്നതവിദ്യാഭ്യാ സമന്തി ബിന്ദുവല്ല, മുഖ്യമന്ത്രി പിണറായി വിജയനാണ്. ഈ അടുത്ത കാലത്തൊന്നും കേരള സർക്കാരിന് സുപ്രീം കോടതിയിൽ നിന്ന് ഇത്രവലിയ തിരിച്ചടിയുണ്ടായിട്ടില്ല. മുഖ്യമന്ത്രി നടത്തിയത് ഭരണഘടനാ ലംഘനവും സത്യപ്രതിജ്ഞാ ലംഘനവുമാണ്. സുപ്രീം കോടതി വിധി മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടിയാണ്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.

വൈസ് ചാൻസലറെ നിയമിക്കാൻ നിയതമായ മാർഗം ഉണ്ട്. ഇവിടെ അമിതാധികാരണ പ്രവണതയാണ് മുഖ്യമന്ത്രി നടത്തിയത്. ഗവർണറുടെ നിലപാടല്ല സുപ്രീം കോടതി ചോദ്യം ചെയ്തതെന്നും സർക്കാരിന്റെ നിലപാടാണെന്നും സുരേന്ദ്രൻ പറഞ്ഞു. നേരത്തെ കണ്ണൂർ സർവകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടിരുന്നു. സർക്കാരിന് ശക്തമായ താക്കീത് ആണ് കോടതി വിധി. പ്രതിപക്ഷ ആരോപണങ്ങളെ ഇത് ശരിവെക്കുന്നു. ഗവർണറും സർക്കാരും ചേർന്ന് ആളുകളെ കബളിപ്പിക്കുകയായിരുന്നെന്നും വിഡി സതീശൻ പറഞ്ഞു.

‘വൈസ് ചാൻസലറുടെ നിയമനം യഥാർഥത്തിൽ യുജിസി ചട്ടങ്ങൾ ലംഘിച്ചായിരുന്നു. നിയമനവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസമന്ത്രി ഗവർണർക്ക് കത്തെഴുതാൻ പാടില്ല. കൂടാതെ നിയമലംഘനം നടത്തി പ്രായപരിധി കഴിഞ്ഞയാളെ പുനർ നിയമനം നടത്തി. അത് സുപ്രീം കോടതി റദ്ദാക്കിയിരിക്കുകയാണ്. അനാവശ്യമായ ഇടപെടൽ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായെന്നും വിധി പകർപ്പിൽ പറയുന്നു. ഇന്ന് തന്നെ ഉന്നതവിദ്യാഭ്യാസമന്ത്രി രാജിവച്ച് പുറത്തുപോകണം’- വിഡി സതീശൻ പറഞ്ഞു.

കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനർ നിയമിച്ച സർക്കാർ നടപടി സുപ്രീംകോടതി റദ്ദാക്കി. ഗവർണർ സർക്കാർ സമ്മർദ്ദത്തിന് വഴങ്ങിയാണ് നിയമനം നടത്തിയതെന്നും അത്തരം നിയമനം അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെതാണ് വിധി.

നാലു വിഷയങ്ങളാണ് കേസിൽ പരിഗണിച്ചതെന്ന് ബെഞ്ചിൽ അംഗമായ ജസ്റ്റിസ് ജെബി പർദിവാല പറഞ്ഞു. ഒരു വിസിയെ പുനർ നിയമിക്കുന്നതിൽ തെറ്റില്ല. നിലവിൽ നിയമിച്ച ഒരാളെ വീണ്ടും നിയമിക്കുമ്പോൾ 60 വയസ് എന്ന പ്രായപരിധി ഘടകമല്ലെന്നും കോടതി വ്യക്തമാക്കി.

ഡോ. ഗോപിനാഥ് രവീന്ദ്രന് വിസിയായി പുനർ നിയമിക്കാൻ യോഗ്യതയുണ്ടോ എന്നത് കോടതി പരിശോധിച്ചില്ല. അത് സെലക്ഷൻ കമ്മിറ്റിയാണ് പരിശോധിക്കേണ്ടത്. അതേസമയം നിയമന രീതി ചട്ടവിരുദ്ധമാണ്. ഗവർണർ ചാൻസലർ എന്ന നിലയിൽ സമ്മർദ്ദമില്ലാതെ സ്വതന്ത്രമായാണ് നിയമനം നടത്തേണ്ടത്. വിസി പുനർ നിയമനം ശരിവെച്ച കേരള ഹൈക്കോടതി വിധിയെയും സുപ്രീം കോടതി വിമർശിച്ചു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...