Connect with us

Hi, what are you looking for?

Kerala

ഗവർണറോട് തോറ്റ് തൊപ്പി വാങ്ങിയിട്ട് സർക്കാർ, നാണംകെടുത്തിയ മന്ത്രി ബിന്ദു, രാജിവെക്കുമോ? കടിച്ച് തൂങ്ങുമോ?

ഒടുവിൽ ഗവർണർക്ക് മുന്നിൽ തോൽവി സമ്മതിച്ച് സംസ്ഥാന സർക്കാർ. സർവകലാശാലയിലെ വൈസ് ചാൻസലർ നിയമനം നടത്തേണ്ടത് ചാൻസലർ എന്ന നിലയിൽ ഗവർണറുടെ ഉത്തരവാദി ത്വമെന്ന് സംസ്ഥാന സർക്കാർ ഒടുവിൽ സമ്മതിച്ചിരിക്കുകയാണ്. മുമ്പ് ഈ വിഷയത്തിൽ സർക്കാർ ഉയർത്തിയത് ഭിന്ന വാദങ്ങളാണ്. എന്നാൽ കണ്ണൂർ സർവ്വകലാശാലയിലെ വിസി നിയമനം സുപ്രീംകോടതി റദ്ദാക്കിയതിന് പിന്നാലെ സർക്കാരിന് പിഴവ് തുറന്നു സമ്മതിക്കാതെ വഴിയില്ലാതാവുകയായിരുന്നു . വിസി നിയമനം ഗവർണ്ണറുടെ വിവേചനാധികാരം ഉപയോഗിച്ചാണ് ചെയ്യേണ്ടതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവാണ് ഇന്ന് വിശദീകരിച്ചത്. സർക്കാർ എജിയുടെ നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തിൽ ഒരു പ്രൊപ്പോസൽ മുന്നോട്ടുവയ്ക്കുക മാത്രമാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു.

കണ്ണൂർ സർവകലാശാലാ വിസിയായി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനർ നിയമിച്ചത് സുപ്രീം കോടതി റദ്ദാക്കിയ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. കോടതിയുടെ വിധിയുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. എന്തു തന്നെയായായാലും പരമോന്നത നീതിപീഠമായ സുപ്രീം കോടതി പറയുന്നത് അംഗീകരിക്കും. വിധി കിട്ടിയ ശേഷം വിശദ പ്രതികരണം നടത്താമെന്ന് മന്ത്രി പറഞ്ഞു. കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർ നിയമനത്തിനായി മന്ത്രി ഉപയോഗിച്ചത് ഇല്ലാത്ത അവകാശമായിരുന്നുവെന്നാണ് സുപ്രീംകോടതി വിധി വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ പ്രതിപക്ഷം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തു വന്നിട്ടുണ്ട്.

പ്രോ ചാൻസിലർ എന്ന പദവി ഉപയോഗിച്ചായിരുന്നു മന്ത്രി, ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർ നിയമനത്തിനായി ഗവർണർക്ക് കത്തയച്ചത്. എന്നാൽ 1996-ലെ കണ്ണൂർ സർവകലാശാല നിയമത്തിലും സർവകലാശാല സ്റ്റാറ്റിയൂട്ടിലും പ്രോ ചാൻസിലർക്ക് ഇങ്ങനൊരു അവകാശം നൽകുന്നില്ല എന്നത് അന്നു തന്നെ ചർച്ചയായിരുന്നു. കണ്ണൂർ സർവകലാശാല വിസി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർ നിയമനം നൽകണമെന്നാവശ്യപ്പെട്ടാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കത്തെഴുതിയത്. അക്കാദമിക് മികവ് കണക്കിലെടുത്ത് ഗോപിനാഥ് രവീന്ദ്രന് പുനർനിയമം നൽകണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഗോപിനാഥ് രവീന്ദ്രന്റെ കാലാവധി അവസാനിക്കുന്നതിന്റെ തൊട്ടുതലേദിവസമാണ് മന്ത്രി ഗവർണർക്ക് കത്ത് നൽകിയത്.

പുതിയ വൈസ് ചാൻസലറെ കണ്ടെത്താൻ വിജ്ഞാപന പ്രകാരം നടക്കുന്ന നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെടുന്ന കത്തിലാണ് ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകണമെന്ന നിർദ്ദേശംകൂടി മന്ത്രി വെക്കുന്നത്. ഗോപിനാഥ് രവീന്ദ്രന് കാലാവധി നീട്ടിനൽകണമെന്ന് പ്രോ വൈസ് ചാൻസലർ എന്ന രീതിയിൽ നിർദ്ദേശിക്കുകയാണെന്ന് കത്തിൽ പറയുന്നു. എന്നാൽ ഇതിനായി മന്ത്രി ഉപയോഗിച്ചിരിക്കുന്നത് ഇല്ലാത്ത അവകാശമാണെന്നാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്. അത് മന്ത്രി തന്നെ സമ്മതിക്കുന്നു.

പ്രോ ചാൻസിലർ എന്ന രീതിയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് ഇത്തരത്തിൽ യാതൊരു അവകാശവും നൽകുന്നില്ലെന്ന് മാത്രമല്ല ചാൻസലറുടെ അഭാവത്തിൽ ചുമതലകൾ നിർവഹിക്കാൻ പ്രോ ചാൻസലറായ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് പദവി ഉപയോഗിക്കാമെന്ന് മാത്രമാണ് കണ്ണൂർ സർവകലാശാല നിയമത്തിൽ പറയുന്നത്. എന്നാൽ വിവാദം തുടങ്ങിയപ്പോൾ ഇതൊന്നും മന്ത്രി ബിന്ദു സമ്മതിച്ചിരുന്നില്ല. എന്നാൽ വിധി വരുമ്പോൾ ചാൻസലറുടെ അധികാരം അംഗീകരിക്കുകയും ചെയ്യുന്നു. പ്രോ ചാൻസലറായ വകുപ്പ് മന്ത്രിക്ക് സർവകലാശാലകളുടെ ഭരണത്തിൽ ഇടപെടാൻ നിയമപരമായി അധികാരമില്ല. അതു വെറും അലങ്കാര പദവിയാണ്. കണ്ണൂർ വി സി നിയമനത്തെ ചോദ്യം ചെയ്ത് ഹൈക്കോടതിയിലുള്ള കേസിൽ ഈ കത്തുകൾ നിർണായകമാവും എന്നായിരുന്നു വിലയിരുത്തൽ. എന്നാൽ അതുണ്ടായില്ല. പക്ഷേ സുപ്രീംകോടതിയിൽ കത്ത് വിനയായി.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...