Connect with us

Hi, what are you looking for?

Kerala

മൊയ്തീനെ പൂട്ടാൻ ഇ ഡി എത്തുമ്പോൾ ക്ലിഫ്‌ഹൗസ് കുലുങ്ങുന്നു, മൊയ്തീനും കണ്ണനും പിണറായിയുടെയും വീണയുടെയും ബിനാമികളോ?

കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസിൽ മുൻ മന്ത്രി എസി മൊയ്തീനെതിരെ ജിജോർ നിർണായക മൊഴി നൽകിയതോടെ കുലുങ്ങുന്നത് ക്ലിഫ് ക്ലിഫ്‌ഹൗസ് കൂടിയാണ്. മൊഴി ഭാ​ഗങ്ങൾ ഇ ഡി കോടതിയിൽ വായിച്ചതോടെ ഞെട്ടി വിറച്ചിരിക്കുകയാണ് സി പി എമ്മും ഉന്നത നേതാക്കളും. എസി മൊയ്തീന്റെ ബിനാമിയായി പി സതീഷ് കുമാർ പ്രവർത്തിച്ചു. നേതാക്കളുടെ ബിനാമിയായ സതീഷ് കുമാർ പണം പലിശയ്ക്ക് കൊടുത്തുവെന്നും മൊഴിയിൽ പറയുന്നു.100 രൂപയ്ക്ക് 10 രൂപ പലിശ ഇയാൾ ഈടാക്കിയിരുന്നു. സിപിഎം നേതാവ് എംകെ കണ്ണൻ, മുൻ ഡിഐജി എസ് സുരേന്ദ്രൻ എന്നിവർക്കെതിരെയും മൊഴിയുണ്ടെന്നു ഇഡി പറഞ്ഞിട്ടുണ്ട്.

വ്യാപാരി വ്യവസായി സമിതി നേതാവ് ബെന്നി ഇമ്മട്ടി, വിരമിച്ച ചില പൊലീസ് ഉദ്യോ​ഗസ്ഥർ എന്നിവർക്കെതിരെയും മൊ‌ഴിയുണ്ട്. മുൻ ഡിഐജി സുരേന്ദ്രൻ വസ്തു തർക്കത്തിൽ ഇടനിലക്കാരൻ ആയി പണം കൈപ്പറ്റിയെന്നാണ് ആരോപിച്ചിരിക്കുന്നത്. സതീഷ് കുമാറിനു വേണ്ടിയാണ് സുരേന്ദ്രൻ മധ്യസ്ഥനായതെന്നും ഇഡി കോടതിയിൽ വാദിച്ചു. മൊയ്തീനിലെക്ക് അന്വേഷണ സംഘം എത്തുന്നതോടെ ഇരിക്കപ്പൊറുതി ഇല്ലാതാകുന്നത് കണ്ണൂർ നെഹാക്കൾക്കാണ്.

ഇത് പിണറായി സംഘത്തിന് നിലനില്പില്ലാതെയാകും. സതീഷ് കുമാറിന്റെ കയ്യിൽ നിന്ന് പണം വാങ്ങാത്തവരും അയാളുടെ പണം എത്താത്ത ഇടവും സി പി എം ഇടങ്ങളിൽ കുറവ്. കണ്ണൂർ കേന്ദ്രീകരിച്ചുള്ള സംഘത്തിന് ഇതിനു പിന്നിൽ കൃത്യമായ ധാരണ ഉണ്ടെന്ന് വ്യക്തമാണ്. ഇ പി ജയരാജന്റെ പേര് ഇതുമായി ബന്ധപ്പെട്ട ഉയർന്നു കേട്ടെങ്കിലും ഈ ആരോപണത്തിന് എതിരെ ഇ പി പരാതി കൊടുത്തതോടെ ഈ കഥ മെനഞ്ഞവരുടെ നാവ് അടങ്ങി. അതുക്കും മേലെ എന്ന രീതിയിൽ പാർട്ടിയിൽ ആരാണ് ഇതിനെല്ലാം തന്നെ വളം വച്ച് നൽകിയത് എന്നതാണ് ചോദ്യം. മൊയ്തീനെയും എം കെ കണ്ണനെയും അരവിന്ദാക്ഷനെയും തൊട്ടപ്പോൾ പലരും ഭയന്നു.

മൊയ്തീനും എം കെ കണ്ണനും അരവിന്ദാക്ഷനും അകത്തായാൽ പലരുടെയും തനിഗുണം പുറത്തു വരും. പിണറായി വിജയൻ എന്ന കപ്പിത്താന് ഇതിൽ പങ്കുണ്ടെന്ന സംസാരം ആദ്യം മുതെലെ ഉണ്ട്. മൊയ്തീനും അരവിന്ദാക്ഷനും പിണറായി വിജയന്റെയും മകൾ വീണ വിജയന്റെയും ബിനാമിയാണെന്ന വിവരം പുറത്തു വരാൻ അധികം നാൾ എടുക്കില്ല. പിണറായിക്കും മകൾ വീണ വിജയനിലേക്കും ഇ ഡി എത്തണമെങ്കിൽ അവർക്കിടയിലുള്ള ഇടനിലക്കാരെ കൃത്യമായി പൂട്ടേണ്ടി വരും. അതിന്റെ ആദ്യപടിയാണ് മൊയ്തീനും അരവിന്ദാക്ഷനും എം കണ്ണനും ഒക്കെ ഇ ഡി നിഴലിൽ വരുന്നത്. ഇതിൽ മൊയ്തീനും എം കെ കണ്ണനും കൃത്യമായ പ്ലാനിങ്ങോടെയാണ് ബിനാമിയാകുന്നത്. ഈ വിഷയം സജീവ ചർച്ചയിൽ നിന്ന് മാറിപ്പോയതും ഈ തട്ടിപ്പുകാർക്ക് തന്ത്രങ്ങൾ മെനയാനുള്ള അവസരം കിട്ടി. കാരണം ഈ വിഷയം സുരേഷ്‌ഗോപി ഏറ്റെടുക്കുകയും സഹകാരി സംരക്ഷണ പദയാത്ര നടത്തുകയും ചെയ്തു.

സുരേഷ് ഗോപി 17 കിലോമീറ്റർ പദയാത്രയാണ് നടത്തിയത്. ഇതിനു വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഈ വാർത്ത വന്നതോടെ ജനശ്രദ്ധ കരുവന്നൂരിൽ നിന്ന് മാറി സുരേഷ്‌ഗോപി എന്ന നേതാവിന്റെ പ്രവർത്തിയിലേക്കും അദ്ദേഹത്തിന് കിട്ടിയ റീച്ചിലേക്കും മാറി. ഈ അവസരം മുതലെടുക്കാൻ സി പി എമ്മിന് കഴിഞ്ഞു. നേതാക്കൾ എം കെ കണ്ണനെയും മൊയ്തീനെയും അരവിന്ദാക്ഷനെയും സതീഷ്കുമാ റിനെയും പുറത്തിറക്കുക അല്ലെങ്കിൽ ഒരു വിഹിതം നൽകി ചാവേറായി നിലനിർത്താനുള്ള തന്ത്രമാണ് പിണറായിയുടെയും മകളുടെയും മധ്യസ്ഥതയിൽ ചേർന്ന ചർച്ചയിൽ ഒടുവിലായി തീരുമാനമാകുന്നത്.

എം കെ കണ്ണൻ ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് മുന്നോടിയായി പിണറായി വിജയനെ കണ്ടതും ഏറെ വാർത്ത പ്രാധാന്യം നേടിയിരുന്നു. തനിക്കും കുടുംബത്തിലേക്കും അന്വേഷണം എത്താതിരിരിക്കാനുള്ള എല്ലാ നടപടികളും പിണറായി സംഘം എടുത്തു കഴിഞ്ഞതായാണ് വിവരം. ഇ ഡി ഈ പദ്ധതികൾ എങ്ങനെ ഭേദിക്കുമെന്നാണ് ഇനി കണ്ടറിയേണ്ടത്. പിണറായിയുടെയും കുടുംബത്തിന്റെയും ഈ രക്തത്തിലെ പങ്ക് എന്താണെന്ന് വരും ദിവസങ്ങളിൽ കേരളം കാണാനിരിക്കുന്നതേയുള്ളു. ഏതായാലും അതുകൊണ്ട് തന്നെ ജാമ്യ ഹർജിയിലെ കോടതി നിരീക്ഷണങ്ങൾ കരുവന്നൂർ കേസിന്റെ രണ്ടാം ഘട്ട അന്വേഷണത്തിൽ നിർണ്ണായകമാകും എന്ന്വി ഉറപ്പാണ്. വിശദമായ വാദം കേട്ട പിഎംഎൽഎ പ്രത്യേക കോടതി കേസ് വീണ്ടും 27നു പരിഗണിക്കാനിരിക്കുകയാണ്.

കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പി.സതീഷ്‌കുമാറിന്റെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ടാണ് ഇ.ഡി. പ്രതിയുടെ ഉന്നതബന്ധങ്ങൾ കോടതിയുടെ ശ്രദ്ധയിൽ കൊണ്ട് വരുന്നത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമുള്ള (പിഎംഎൽഎ) പ്രത്യേക കോടതിയാണു പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ജാമ്യാപേക്ഷ തള്ളിയാൽ അത് ആരോപണങ്ങൾക്ക് കോടതി നൽകുന്ന പരോക്ഷ അംഗീകാരം കൂടിയാകും. ഈ സാഹചര്യത്തിൽ കടുത്ത നടപടികൾ എടുക്കാൻ ഇഡിക്കാകും. കടുത്ത തീരുമാനങ്ങൾ ഇഡി എടുത്തുവെന്നതിന്റെ സൂചനയാണ് കോടതിയിലെ നിലപാട് വിശദീകരണം. നവകേരള സദസ്സിനിടെ സിപിഎം സംസ്ഥാന നേതാക്കളെ ഇഡി അറസ്റ്റു ചെയ്യുമോ എന്നതാണ് നിർണ്ണായകം.

സിപിഎം നേതാക്കളായ മുൻ മന്ത്രി എ.സി.മൊയ്തീൻ, കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ.കണ്ണൻ, കോൺഗ്രസ് ജില്ലാ കമ്മിറ്റി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്, വ്യാപാര സംഘടനാ നേതാവ് ബിന്നി ഇമ്മട്ടി, റിട്ട. എസ്‌പി കെ.എം.ആന്റണി, ഡിവൈഎസ്‌പിമാരായ ഫെയ്മസ് വർഗീസ്, വേണുഗോപാൽ എന്നിവരുടെ ബെനാമി പണം പി.സതീഷ്‌കുമാറിന്റെ പക്കലുണ്ടെന്നാണു ജിജോറിന്റെ മൊഴി. കള്ളപ്പണ ഇടപാടിന് തെളിവാണ് ഇത്. അനധികൃത പണമിടപാട് സതീഷ് നടത്തിയെന്ന് കൂടിയാണ് ഇഡി പറഞ്ഞു വെച്ചിരിക്കുന്നത്.

നൂറു രൂപയ്ക്കു 3 രൂപ പലിശ നിരക്കിൽ ഇവരിൽനിന്നു വാങ്ങുന്ന ബെനാമി നിക്ഷേപം നൂറിനു പത്തു രൂപ നിരക്കിലാണു സതീഷ്‌കുമാർ മറ്റുള്ളവർക്കു പലിശയ്ക്കു നൽകിയിരുന്നതെന്നും മൊഴിയിൽ പറയുന്നു. സതീഷ്‌കുമാറിന്റെ പല വഴിവിട്ട സാമ്പത്തിക ഇടപാടുകൾക്കും മുൻ ഡിഐജി എസ്.സുരേന്ദ്രൻ ഇടനിലക്കാരനും തർക്കങ്ങളിൽ മധ്യസ്ഥനുമായി ഇടപെട്ടു കമ്മിഷൻ വാങ്ങിയിരുന്നതായി ജിജോറിന്റെ മൊഴിയിലുണ്ട്. ഈ സാഹചര്യത്തിൽ മുൻ ഡിഐജിക്കെതിരേയും അന്വേഷണം ഉണ്ടാവും.

ജിജോറിന്റെ മൊഴികൾ സാധൂകരിച്ച് രണ്ടു പ്രതികൾ മജിസ്‌ട്രേട്ട് മുൻപാകെ നൽകിയ രഹസ്യമൊഴികളുടെ പകർപ്പും മുദ്രവച്ച കവറിൽ അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഇതും കേസിൽ നിർണ്ണായകമാണ്. ഈ രണ്ടു പ്രതികളെ കേസിൽ മാപ്പുസാക്ഷികളാക്കാനുള്ള നിയമോപദേശവും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. ഇവരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണു സിപിഎം നേതാക്കളെ വീണ്ടും ചോദ്യം ചെയ്യും. വ്യാപാര സംഘടനാ നേതാവ് ബിന്നി ഇമ്മട്ടിയെയും ഇ.ഡി. ചോദ്യംചെയ്യും.

ഇതിന് ശേഷം റിമാൻഡിൽ കഴിയുന്ന 4 പ്രതികൾക്കു പുറമേ കൂടുതൽ പേരെ പ്രതിചേർത്ത് ഇ.ഡി. പ്രതിപ്പട്ടിക പുതുക്കി അനുബന്ധ കുറ്റപത്രം നൽകും. പി.സതീഷ്‌കുമാറിനു പുറമേ സിപിഎം പ്രാദേശിക നേതാവും വടക്കാഞ്ചേരി നഗരസഭ സ്ഥിരംസമിതി അധ്യക്ഷനുമായ പി.ആർ.അരവിന്ദാക്ഷൻ, ഇടനിലക്കാരൻ പി.പി.കിരൺ, മുൻ അക്കൗണ്ടന്റ് സി.കെ.ജിൽസ് എന്നിവരാണു ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...