Connect with us

Hi, what are you looking for?

Kerala

ആരോപണങ്ങളിൽ ജഡ്ജിമാരുടെ രോമം കൊഴിയില്ലെന്ന് ജസ്റ്റിസ് സിറിയക് ജോസഫ്

വ്യാജ ആരോപണങ്ങളിൽ ജഡ്ജിമാരുടെ രോമം കൊഴിയില്ലെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്. ജഡ്ജിമാർക്കെതിരെയുള്ള ആരോപണങ്ങൾ അംഗീകരിക്കാനാവില്ല. ആരോപണങ്ങൾ തെളിയിക്കാൻ കഴിയാത്തവർക്ക് നിരാശയുണ്ടാക്കും. സത്യത്തിനും നീതിക്കും വേണ്ടി മാത്രമേ നിലകൊള്ളാൻ കഴിയൂ – ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു.

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എതിരെയുള്ള ലോകായുക്ത കേസിൽ സർക്കാർ പണം അനുവദിച്ച് നൽകിയത്‌ നടപടിക്രമങ്ങൾ ലംഘിച്ചാണെന്നു അവർക്ക് അനുകൂലമായ വിധി പറയും മുൻപ് ജസ്റ്റിസ് സിറിയക് ജോസഫ് നിരീക്ഷിച്ചിരുന്നു. മുഖ്യ മന്ത്രിയുടെ വിരുന്നു സൽക്കാരത്തിനും സർക്കാർ സഹായം ലഭിച്ച കുടുംബത്തിന്റെ പുസ്തക പ്രകാശനത്തിനും ലോകായുക്തമാർ പങ്കെടുത്ത സംഭവങ്ങൾക്ക് പിറകെ പരാതിക്കാരന്റെ ഹർജി ലോകായുക്ത തള്ളുന്നതാണ് കേരളം കാണുന്നത്. ലോകായുകതയുടെ വിശ്വസ്യത നഷ്ടപ്പെട്ടെന്ന് പരാതിക്കാരനും പറഞ്ഞിരുന്നതാണ്.

‘നീതിന്യായ വ്യവസ്ഥയോടുള്ള വിശ്വാസക്കുറവും ആദരവില്ലായ്മയുമാണ് ജഡ്ജിമാർക്കെതിരെയുള്ള ആരോപണങ്ങൾ കാണിക്കുന്നത്. നിയമപരമായ മാര്‍ഗങ്ങള്‍ തേടുന്നതിന് പകരം മാധ്യമങ്ങളിലൂടെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നു. ഇത് അവരുടെ നിരാശയില്‍ നിന്നാണ്. ഇവരോട് സഹതപിക്കാന്‍ മാത്രമേ കഴിയൂയെന്നും ആണ് ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞിരിക്കുന്നത്.

ഇവരുടെ ആരോപണങ്ങളെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ നേതാക്കളുടെ പ്രവര്‍ത്തി അപലപനീയമാണ്. ‘പിണറായി വിജയനും സംഘത്തിനും യഥേഷ്ടം അഴിമതി നടത്താന്‍ വന്ധീകരിച്ച ലോകായുക്തയെ അടിയന്തരമായി പിരിച്ചുവിടണമെന്ന്’ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി ആവശ്യപ്പെട്ടിരുന്നു. ലോകായുക്തയ്ക്കായി ചെലവഴിക്കുന്ന കോടികള്‍ ക്ഷേമപെന്‍ഷന്‍ കൊടുക്കാനും കുടുംബശ്രീക്കാരുടെ കുടിശിക തീര്‍ക്കാനും മറ്റും വിനിയോഗിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...