Connect with us

Hi, what are you looking for?

Business

ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയില്‍ കുതിപ്പ്; ജിഎസ്ടി വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഉണ്ടായ ജിഎസ്ടി വരുമാനത്തേക്കാള്‍ അധികമാണ് ഇത്തവണത്തെ കണക്ക്.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഉണ്ടായ ജിഎസ്ടി വരുമാനത്തേക്കാള്‍ അധികമാണ് ഇത്തവണത്തെ കണക്ക്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 12 ശതമാനം അധികമാണ് ഇത്തവണത്തെ ജിഎസ്ടി നരിമാനത്തില്‍ ഉണ്ടായിരിക്കുന്നതെന്ന് ധനമന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ വ്യക്തമാക്കുന്നത്.

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ തുടര്‍ച്ചയായി ഇത് മൂന്നാമത്തെ മാസമാണ് ജിഎസ്ടിയില്‍ നിന്നുള്ള വരുമാനം ഒരു ലക്ഷം കോടിക്ക് മുകളിലേക്ക് എത്തി നില്‍ക്കുന്നത്. 2019 ഏപ്രിലിലാണ് അവസാനമായി ജിഎസ്ടിയില്‍ നിന്ന് ഏറ്റവും കൂടുതല്‍ വരുമാനം ലഭിച്ചത്. 1,13,866 കോടി രൂപയായിരുന്നു 2019 ഏപ്രിലില്‍ ലഭിച്ചതെങ്കില്‍ ഇത്തവണ അത് 1,15,174 കോടി രൂപയായി ഉയര്‍ന്നിരിക്കുകയാണ്.

പുതിയ നികുതി സമ്പ്രദായം നിലവില്‍ വന്നശേഷം ആദ്യമായാണ് വരുമാനം 1,15,174 കോടി രൂപയായി ഉയര്‍ന്നിരിക്കുന്നത്. ജിഎസ്ടിയില്‍ നിന്നുള്ള വരുമാന വര്‍ധനവ് രാജ്യത്തിന് ഗുണം ചെയ്തിരിക്കുകയാണ്. ഇന്ത്യന്‍ സമ്പദ്ഘടന അതിവേഗ തിരിച്ചുവരവ് നടത്തുകയാണെന്നാണ് നിരീക്ഷകരുടെ അഭിപ്രായം.

2020 ഡിസംബര്‍ മാസത്തില്‍ സമാഹരിച്ച മൊത്തം ജിഎസ്ടി വരുമാനം 1,15,174 കോടി രൂപയാണ്. സിജിഎസ്ടി 21,365 കോടി രൂപയാണ്. എസ്ജിഎസ്ടി 27,804 കോടി രൂപയും ഐജിഎസ്ടി 57,426 കോടി രൂപയും ലഭിച്ചിട്ടുണ്ട്. 8,579 കോടി രൂപയാണ് സെസ് ഇനത്തില്‍ സര്‍ക്കാരിന് ലഭിച്ചിട്ടുള്ളത്.

രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തിനു ശേഷം ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയില്‍ വന്‍ കുതിച്ചുകയറ്റമാണ് ഉണ്ടായിരിക്കുന്നത് എന്നാണ് കണക്കുകള്‍ സൂചിപ്പിരക്കുന്നത്.

Summary: Growth in Indian economy; Record increase in GST revenue.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...