Connect with us

Hi, what are you looking for?

Crime,

സിദ്ധാർത്ഥന്റെ മരണം: വെറ്ററിനറി സർവകലാശാലാ വൈസ് ചാൻസലറെ സസ്പെൻഡ് ചെയ്ത ഗവർണറുടെ നടപടി ശരിവെച്ച് ഹൈക്കോടതി

കൊച്ചി . സർവകലാശാലാ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥന്റെ മരണത്തെ തുടർന്ന് പൂക്കോട് വെറ്ററിനറി സർവകലാശാലാ വൈസ് ചാൻസലറെ സസ്പെൻഡ് ചെയ്ത ഗവർണറുടെ നടപടി ശരിവെച്ച് ഹൈക്കോടതി. സർവകലാശാലയിലെ വിദ്യാർഥിയായിരുന്ന ജെ.എസ്. സിദ്ധാർഥിന്റെ മരണത്തെ തുടർന്ന് വൈസ് ചാൻസലർ ഡോ. എം.ആർ. ശശീന്ദ്രനാഥിനെ ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സസ്പെൻഡ് ചെയ്ത നടപടിയാണ് ഹൈക്കോടതി ശരിയാണെന്നു പറഞ്ഞിരിക്കുന്നത്.

വി.സി യെ സസ്പെൻഡ് ചെയ്യാനുള്ള ഗവർണർക്കുള്ള അധികാരപരിധി ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഹർജി പോലും ഫയൽ ചെയ്തിരുന്നത്. ഹർജിയിൽ സ്റ്റേ അനുവദിക്കാൻ വിസമ്മതിച്ച കോടതി വിശദമായ വാദങ്ങൾക്ക് ശേഷം വിധി പ്രഖ്യാപിക്കുകയാണ് ഉണ്ടായത്. ഗവർണറുടെ സസ്പെൻഷൻ ഉത്തരവ് നിയമപരമായി ചോദ്യം ചെയ്യില്ലെന്ന് ശശീന്ദ്രനാഥ് ആദ്യം മാധ്യമങ്ങളോട് പറഞ്ഞിരുന്നെങ്കിലും, സര്‍ക്കാരിന്റെ സമ്മർദത്തിന് വഴങ്ങി ശശീന്ദ്രനാഥ് ഗവർണറുടെ നടപടി ചോദ്യംചെയ്ത് ഹൈക്കോടതിയിൽ ഹര്‍ജി ഫയൽ ചെയ്യുകയാണ് ഉണ്ടായത്.

ഈ ഹർജിയാണ് വാദത്തിനുശേഷം തള്ളിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടത്. ഡോ. കെ.എസ്. അനിലിനാണ് വൈസ് ചാൻസലറുടെ ചുമതല ഗവർണർ ഇപ്പോൾ നൽകിയിട്ടുള്ളത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...