Connect with us

Hi, what are you looking for?

Crime,

തൃശൂർ പൂരം പിണറായിയുടെ തന്തയുടെ വകയാണോ ? പൂരം മുടക്കി പിണറായിയുടെ അണ്ണാക്കിൽ കൊടുത്ത് ഹൈക്കോടതി

തൃശൂർ പൂരം നടത്തിപ്പിൽ മാനദണ്ഡങ്ങൾ നിർണയിക്കണമെന്ന ഹൈക്കോടതിയിൽ ഹർജി. തൃശൂർ പൂരവുമായി ബന്ധപ്പെട്ട ആചാരങ്ങൾ പൊലീസിന്റെ അനാവശ്യ ഇടപെടൽ മൂലം മുടങ്ങിയെന്നും ഉത്സവ നടത്തിപ്പിൽ പൊലീസിന്റെ ഇടപെടലിന് മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ സർക്കാരിന് നിർദേശം നൽകണമെന്നുമുള്ള ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. കേസ് മേയ് 22ന് വീണ്ടും പരിഗണിക്കും. പൊലീസിന്റെ ഇടപെടൽ സംബന്ധിച്ച് ഇടക്കാല ഉത്തരവ് വേണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടെങ്കിലും ജസ്റ്റിസ് വി.ജി.അരുൺ, എസ്.മനു എന്നിവരുടെ ബെഞ്ച് വിസമ്മതിച്ചു. പി.സുധാകരൻ എന്നയാളാണ് ഹർജി നൽകിയത്. പൊലീസ് കമ്മിഷണർ അങ്കിത് അശോകന്റെ ഏകപക്ഷീയമായ സമീപനം മൂലം തൃശൂർ പൂരം മുടങ്ങിയെന്നാണ് ഹർജിയിൽ പറയുന്നത്.

പൂരവുമായി ബന്ധപ്പെട്ട നൂറ്റാണ്ടുകൾ പഴക്കമുള്ള ചടങ്ങുകളും ആചാരങ്ങളും മുടങ്ങി, പ്രദക്ഷിണത്തിന്റെ മുന്നിൽ കുത്തുവിളക്കുമായി നടന്നയാളെ കയ്യേറ്റം ചെയ്തു, ക്ഷേത്രത്തിന്റെ പരിസരങ്ങളിൽ ചെരിപ്പ് ധരിച്ച് പ്രവേശിക്കാൻ അനുമതി നൽകി തുടങ്ങി നിരവധി ആരോപണങ്ങളാണ് ഹർജിയിൽ പറഞ്ഞിരിക്കുന്നത്. ലക്ഷക്കണക്കിന് വിശ്വാസികളുടെ വികാരം വ്രണപ്പെട്ടെന്നും ഹൈക്കോടതി ഉത്തരവിന്റെ പോലും ലംഘനമായിരുന്നു പൊലീസിന്റെ ഇടപെടലെന്നും ഹർജിയിൽ പറയുന്നു. നാലു പൂരങ്ങൾ കൂടി ഇനിയും നടക്കാനുണ്ടെന്നും ഈ സാഹചര്യത്തിൽ പൊലീസിന്റെ ഇടപെടൽ സംബന്ധിച്ച് കോടതിയിൽനിന്ന് നിര്‍ദേശം ഉണ്ടാകണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. എന്നാൽ ഇക്കാര്യത്തിൽ സർക്കാർ ഇടപെട്ടിട്ടുണ്ടല്ലോ എന്നായിരുന്നു കോടതിയുടെ മറുപടി. പൊലീസ് കമ്മിഷണറെ സ്ഥലം മാറ്റാൻ തീരുമാനിച്ചിട്ടുണ്ടെന്നും തിരഞ്ഞെടുപ്പു കമ്മിഷന്റെ മറുപടിക്കായി കാക്കുകയാണെന്നും അഭിഭാഷകൻ തുടർന്ന് വ്യക്തമാക്കി.

നാലു പൂരങ്ങൾ കൂടി നടക്കാനുള്ള സാഹചര്യത്തിൽ ക്രമസമാധാനപാലന വിഷയത്തിൽ പൊലീസുമായി ബന്ധപ്പെട്ട് ഇടക്കാല ഉത്തരവ് നൽകണമെന്ന് ഹർജിക്കാരൻ‍ ആവശ്യപ്പെട്ടെങ്കിലും കോടതി വിസമ്മതിച്ചു. ഒരു സംഭവത്തിന്റെ പേരിൽ ഇത്തരമൊരു വിഷയവുമായി ബന്ധപ്പെട്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ കഴിയില്ല, ഹർജിയിലെ കാര്യങ്ങളിൽ സർക്കാരിന്റെ മറുപടി കേൾക്കട്ടെയെന്നും കോടതി വ്യക്തമാക്കി. യാതൊരു യുക്തിയുമില്ലാതെയാണ് പൊലീസ് അധികാരം പ്രയോഗിച്ചതും ചടങ്ങുകൾ തടഞ്ഞതെന്നും ഹർജിയില്‍ പറയുന്നു. ഒരുവിധത്തിലുമുള്ള ചർച്ചകൾക്കും കൂടിയാലോചനകൾക്കും അവർ തയാറായില്ല.

ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിനും അവർക്കു സുരക്ഷയൊരുക്കാനുമാണ് പൊലീസ്. ജനക്കൂട്ടത്തെ നിയന്ത്രിക്കലും അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതെ നോക്കലും ക്രമസമാധാന പാലനത്തിന്റെ പരിധിയിൽ വരുന്ന കാര്യങ്ങളാണ്. ക്ഷേത്രോത്സവങ്ങൾ നടത്തുന്നതിൽ ക്ഷേത്ര ഭരണസമിതിയെ സഹായിക്കേണ്ട ഉത്തരവാദിത്തമാണ് പൊലീസിനുള്ളത്. അതോടൊപ്പം ഭരണഘടനയിലെ ആർട്ടിക്കിൾ 25 പൗരന് നൽകുന്ന സ്വാതന്ത്ര്യം സംരക്ഷിക്കാനും പൊലീസിന് ഉത്തരവാദിത്തമുണ്ട്. എന്നാൽ പൊലീസ് കമ്മിഷണർ തന്റെ അധികാരം ദുരുപയോഗിച്ചുകൊണ്ട് നൂറ്റാണ്ടുകളായി അനുഷ്ഠിക്കുന്ന ചടങ്ങുകൾ തടസപ്പെടുത്തി. മഠത്തിൽ ഭഗവതിയുടെ തിടമ്പുമായി വന്ന ആനയെ തടഞ്ഞു, ആനയ്ക്ക് മുന്നില്‍ കുത്തുവിളക്കുമായി നടന്നയാളെ മർദിച്ചു, വടക്കുംനാഥ ക്ഷേത്രത്തിലെ മുഖ്യപൂജാരിക്ക് പ്രവേശനം നിഷേധിച്ചു തുടങ്ങി അനേകം കാര്യങ്ങളാണ് കമ്മിഷണർക്കെതിരെ ഹർജിയിൽ പറഞ്ഞിരിക്കുന്നത്.

https://youtu.be/liUOjfO3Jds?si=Yq7JdD27bCngHXgy

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...