Connect with us

Hi, what are you looking for?

Kerala

CPM ന്റെ 10 % വോട്ട് UDF ന് കിട്ടും, ചെറിയാൻ ഫിലിപ്പിന്റെ വെളിപ്പെടുത്തൽ

സി.പി.എം-ന്റെ പത്തു ശതമാനം വോട്ട് മറിയും എന്ന് കെ.പി.സി.സി മാധ്യമ സമിതി അദ്ധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്. ബി.ജെ.പി – പി.ഡി.പി എന്നീ വർഗ്ഗീയ കക്ഷികളോടുള്ള സി.പി.എം മമതാബന്ധത്തിൽ ദു:ഖിതരായ മതേതരവാദികളായ പത്തു ശതമാനത്തിലധികം സി.പി.എം അനുഭാവികളുടെ വോട്ട് കോൺഗ്രസിനും യു.ഡി.എഫിനും അനുകൂലമായി മറിയുമെന്നാണ് ചെറിയാൻ ഫിലിപ്പിന്റെ നിരീക്ഷണം.

ചെറിയാൻ ഫിലിപ്പിന്റെ വാക്കുകൾ ഇങ്ങനെ … ഭൂരിപക്ഷ-ന്യൂനപക്ഷ വർഗ്ഗീയതകളെ ഒരേ സമയം പ്രീണിപ്പിക്കുന്ന ദ്വിമുഖ അടവുനയത്തിനുള്ള തിരിച്ചടിയായാണ് സി.പി.എം വോട്ടിംഗ് അടിത്തറയിൽ വൻ വിള്ളൽ ഉണ്ടായിരിക്കുന്നത്. പൗരത്വ നിയമത്തിന്റെ പേരിൽ വർഗ്ഗീയ ധ്രുവീകരണത്തിനുള്ള സി.പി.എം തന്ത്രം പൊളിഞ്ഞിരിക്കുകയാണ്. എല്ലാ ജാതി – മത വിഭാഗങ്ങൾക്കും തുല്യ നീതി എന്ന കോൺഗ്രസ് നിലപാടിനോടാണ് ഇടതുപക്ഷ ചിന്താഗതിക്കാർ ആഭിമുഖ്യം പുലർത്തുന്നത്.

ലോക്സഭ തെരഞ്ഞെടുപ്പിൽ വർഗ്ഗീയ വാദികളും മതേതര വാദികളും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. വർഗ്ഗസമരത്തിലല്ല, വർഗ്ഗീയ സമരത്തിലാണ് സി.പി.എം വിശ്വസിക്കുന്നത്. സി.പി.എം ന്റെ എല്ലാ ഘടകങ്ങളിലും വർഗ്ഗ-ബഹുജന സംഘടനകളിലും മതഭീകരർ നുഴഞ്ഞുകയറുകയാണ്. ഇവരുടെ വർഗ്ഗീയക്കളികൾ സി.പി.എം ന് വൻവിപത്തായി തീർന്നിരിക്കുന്നു.

കോൺഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യാ മുന്നണിയിലെ സഖ്യകക്ഷിയായ സി.പി.എം. കേരളത്തിൽ കോൺഗ്രസ് മുക്ത ഭാരതം എന്ന ബി.ജെ.പി മുദ്രാവാക്യമാണ് മുഴക്കുന്നത്. മുഖ്യശത്രുവായി കോൺഗ്രസിനെ കാണുന്ന സി.പി.എം നിലപാടിനെതിരെ ഇടതുപക്ഷ വിശ്വാസികൾ ബാലറ്റിലൂടെ പ്രതികരിക്കും എന്നും ചെറിയാൻ ഫിലിപ് പറഞ്ഞു.

സിപിഎമ്മിലെ വിഭാഗീയതയും എകെജി സെന്ററിലെ അകത്തള കഥകളും നന്നായറിയാവുന്ന ആളാണ് രണ്ട് പതിറ്റാണ്ടോളമായി മുതിര്‍ന്ന സിപിഎം നേതാക്കളുമായി മികച്ച ബന്ധമുണ്ടായിരുന്ന ചെറിയാന്‍ ഫിലിപ് .സിപിഎം ബന്ധം ഉപേക്ഷിച്ച ചെറിയാന്‍ ഫിലിപ്പിന്റെ ഓരോ നിരീക്ഷണങ്ങളും കൃത്യമായ വിശകലനത്തോടെയുള്ളതാണ്.

തന്റെ രാഷ്ട്രീയ ജീവിതം തിരികെ പിടിക്കാനാണ് വീണ്ടും കോണ്‍ഗ്രസ്സുകാരനാകുന്നതെന്നാണ് ചെറിയാന്‍ ഫിലിപ്പിന്റെ ന്യായീകരണം. ഇടതുപക്ഷത്തിനൊപ്പം നിന്ന 20 വര്‍ഷം തനിക്ക് രാഷ്ട്രീയ ജീവിതം നഷ്ടമായി. സിപിഎമ്മിന്റെ വക്താവായി പൊതുവേദികളിലെത്തി.എന്നാല്‍ മനസാക്ഷിയെ വഞ്ചിച്ചു കൊണ്ടാണ് പാര്‍ട്ടിക്ക് വേണ്ടി ന്യായീകരണം നടത്തിയത്. സിപിഎമ്മില്‍ തനിക്ക് സ്വാതന്ത്ര്യം ഇല്ലായിരുന്നു.സിപിഎം അംഗത്വം എടുക്കില്ലെന്നെന്ന് നേതാക്കളെ നേരത്തെ തന്നെ അറിയിച്ചിരുന്നു.

കോണ്‍ഗ്രസ്സില്‍ പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ നേതൃത്വത്തിനെതിരെയും നേതാക്കള്‍ക്കെതിരെയും വിമര്‍ശനനമുന്നയിക്കാനുള്ള സ്വാതന്ത്യം ഉണ്ടായിരുന്നു. നഷ്ടമായ ഈ സ്വാതന്ത്യം തിരികെ പിടിക്കുന്നതിനായിട്ടാണ് താന്‍ തിരികെയെത്തുന്നതെന്നാണ് ചെറിയാന്‍ ഫിലിപ്പിന്റെ വിശദീകരണം.ഇന്ത്യന്‍ ദേശീയതയുടെ പ്രതീകമാണ് കോണ്‍?ഗ്രസ്സ്.തന്റെ അധ്വാനത്തിന്റെ മൂലധനം ഇന്നും കോണ്‍?ഗ്രസ്സിലുണ്ട്.ഐക്യ കേരളം എന്ന ചിന്ത പോലും കോണ്‍?ഗ്രസ്സില്‍ നിന്നും ഉണ്ടായതാണ്. തിരികെയെത്തുമ്പോോള്‍ കോണ്‍?ഗ്രസ്സില്‍ അധികാര സ്ഥാനങ്ങള്‍ ആവശ്യമില്ല.അഭയകേന്ദ്രത്തില്‍ കിടന്നു മരിക്കുന്നതിനേക്കാല്‍, സ്വന്തം വീട്ടില്‍ കിടന്നു മരിക്കുന്നതാണ് നല്ലത് ‘

കോണ്‍ഗ്രസ്സില്‍ തിരികെ പോകുന്നത് സംബന്ധിച്ച് തന്റെ നിലപാട് ചെറിയാന്‍ ഫിലിപ്പ് വിശദീകരിച്ചതിങ്ങനെയാണ്. 20 വര്‍ഷം മുമ്പ് കോണ്‍ഗ്രസ്സ് വിടാന്‍ കാരണമായത് അധികാര ക്കൊതിമൂത്ത നേതാക്കള്‍ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി മല്‍സരിക്കുന്നത് ചൂണ്ടികാട്ടിയാണ്. പ്രതിഷേധമുയര്‍ത്തിയതിന് ശേഷവും സിറ്റിങ്ങ് എംഎല്‍എ മാര്‍ക്കെല്ലാം കോണ്‍ഗ്രസ്സ് നേതൃത്വം സീറ്റ് നല്‍കി.ഇതോടെ കോണ്‍ഗ്രസ്സ് വിട്ടു.ഇപ്പോള്‍ തിരിച്ചെത്തുമ്പോള്‍ പഴയ ഈ ശൈലിക്ക് ഏറെ മാറ്റമുണ്ടായെന്നും ചെറിയാന്‍ ഫിലിപ്പ് വാദിക്കുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...