Connect with us

Hi, what are you looking for?

Kerala

കമ്മീഷണർ മുഖ്യനെ തേച്ചു .., എല്ലാം പിണറായി പറഞ്ഞിട്ട്

തൃശ്ശൂർ പൂരം അലങ്കോലമാക്കാൻ സിറ്റി പൊലീസ് കമ്മീഷണർ അങ്കിത്ത് അശോക് ശ്രമിച്ചത് മുഖ്യമന്ത്രി പിണറായി വിജയൻ്റെ അറിവോടെയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ലോകത്തിന് മുമ്പിൽ കേരളത്തിൻ്റെ അഭിമാനമായ പൂരത്തെ തടയാൻ പൊലീസ് ശ്രമിച്ചിട്ടും ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി മറുപടി പറയാത്തത് പ്രതിഷേധാർഹമാണ്.

കുടമാറ്റത്തിനായി കൊണ്ടുവന്ന ശ്രീരാമ ഭഗവാൻ്റെ കുടകൾ തടഞ്ഞ സിറ്റി പൊലീസ് കമ്മീഷണർക്കെതിരെ ഉടൻ നടപടിയെടുക്കണം. ശ്രീരാമനെയും ഹിന്ദുക്കളെയും അപമാനിക്കുന്നത് പിണറായി സർക്കാർ ഒരു ശിലമാക്കി മാറ്റുകയാണ്. ആനകൾ വേണ്ടി കൊണ്ടുവന്ന പട്ട പോലും കൊണ്ടുപോവാൻ കമ്മീഷണർ അനുവദിച്ചില്ല.

പൂരം അലങ്കോലമാക്കാൻ ഉന്നത ഇടപാടുണ്ടായിട്ടുണ്ടെന്ന് കമ്മീഷണറുടെ പ്രവൃത്തികൾ തെളിയിക്കുകയാണ്. തൃശ്ശൂർ പൂരത്തിനെതിരായ നീക്കം ഈ സർക്കാർ തുടക്കം മുതലേ കൈക്കൊള്ളുന്നതാണ്. ശബരിമലയെ തകർക്കാൻ ശ്രമിച്ചതിന് സമാനമായ കാര്യമാണ് തൃശ്ശൂർ പൂരത്തിൻ്റെ കാര്യത്തിലും പിണറായി സർക്കാർ സ്വീകരിക്കുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

എന്തായാലും പൂരത്തിന് ഇത്തവണയുണ്ടായ പ്രതിസന്ധികൾ ക്കുകാരണം സർക്കാർ ഉദ്യോഗസ്ഥർതന്നെയായിരുന്നു എന്നതിൽ തർക്കമില്ല. ആദ്യത്തെ ദിനം ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധിയിൽ തുടങ്ങി പൂരദിവസത്തിൽ പോലീസ് ഉണ്ടാക്കിയ പ്രതിസന്ധികൽ വരെ എല്ലാം കൊണ്ടും ഉദ്യോഗസ്ഥരുടെ പിടിപ്പുകേടുകൾ തെളിഞ്ഞു നിന്നു. കൂടിയാലോചയില്ലാതെയും അപ്രായോഗികവുമായ നിർദേശങ്ങളാണ് ഉദ്യോഗസ്ഥർ ഉത്തരവുകളായി ഇറക്കുന്നതെന്നതിനാൽ വളരെപ്പെട്ടെന്നുതന്നെ പിൻവലിക്കാൻ മന്ത്രിമാർ നിർബന്ധിതരാകുകയും ചെയ്യുന്നു.പോലീസിന്റെ അതിരുവിട്ട നിയന്ത്രണം പൂരം പ്രതിസന്ധിയിലേക്ക് എത്തിയതിന്റെ അമർഷം കേരളാപോലീസിന്റെ ഫേസ്ബുക്ക് പേജിൽ തീർക്കുകയാണ പൂരപ്രേമികൾ. “പെരുമയുടെ പൂരം, പോലീസ് സുസജ്ജ”മെന്ന പേരിൽ പൂരത്തിന് മുന്നോടിയായി കേരളാപോലീസ് പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പിന്റെ കമന്റ് ബോക്സിലാണ് പൂരപ്രേമികൾ വാക്കുകളിലൂടെ പ്രതിഷേധമറിയിച്ചത്.

ഇത്തവണത്തെ തൃശൂർ പൂരത്തിന് പോലീസ് സുരക്ഷയൊരുക്കുന്നത് എങ്ങനെയെന്ന് വിശദീകരിക്കുന്ന പോസ്റ്റിന് താഴെ ‘വെടിക്കെട്ട്’ തീർക്കുന്നതായിരുന്നു പൂരപ്രേമികളുടെ പ്രതിഷേധ കമന്റുകൾ.“പൂരം മുടക്കികൾ, എഴുന്നള്ളിപ്പ് തടഞ്ഞ് പൂരം ഗംഭീരമാക്കിയ കേരള പോലീസിന് അഭിവാദ്യങ്ങൾ, ഉജ്വലമായിരുന്നു പോലീസിന്റെ സുസജ്ജിപ്പിക്കൽ, വെടിക്കെട്ട് നട്ടുച്ചയ്‌ക്ക് ആക്കാമായിരുന്നു, നട്ടുച്ചക്ക് ആകാശ വിസ്മയം കാട്ടി പെരുമയുടെ പൂരം വെറൈറ്റി ആക്കിയ കേരള പോലീസിന് നല്ല നമസ്കാരം, പൂരം കുളമാക്കിയ പിണറായി പോലീസിനു നന്ദി,പൂരത്തെ പോലീസ് കുളമാക്കി, ഇതെന്താ പോലീസുകാർക്ക് മാത്രം കാണാൻ വേണ്ടിയാണോ നാട്ടുകാർ പൂരം നടത്തുന്നത്?, അടുത്ത കൊല്ലം പൂരം ഉണ്ടാവോ പോലീസേ, തൃശൂർ പൂരം കുളമാക്കിയ പോലീസിന്റെയും സർക്കാരിന്റെയും കരുതലിനു അഭിനന്ദനങ്ങൾ…”

എന്നിങ്ങനെ 1300ലധികം കമന്റുകളാണ് കേരളാപോലീസിനെ വിമർശിച്ചും പരിഹസിച്ചും പൂരപ്രേമികൾ പോസ്റ്റ് ചെയ്തത്.പൂരപ്രേമികൾ ഒരിക്കലും മറക്കാത്ത വിധമുള്ള പ്രതിസന്ധിയായിരുന്നു ഇത്തവണ തൃശൂർ പൂരത്തിലുണ്ടായത് എന്നുള്ളതാണ് ജനവികാരം പോലീസിനെതിരെ തിരിയാൻ കാരണം. ചരിത്രത്തിലാദ്യമായി പൂരം നടത്തിപ്പിൽ പ്രതിസന്ധി വരികയും ചടങ്ങുകൾ വൈകുകയും ചെയ്തത് കേരളത്തെയൊന്നാകെ ഞെട്ടിച്ചു. ഒരുവേള പൂരം പൂർണമായി നിർത്തിവച്ച സാഹചര്യവുമുണ്ടായി. ഇതിനിടെ സുരേഷ് ​ഗോപി അടക്കമുള്ളവർ സമയോചിതമായി ഇടപെട്ട് സമവായ ചർച്ച നടത്തിയതിന്റെ ഫലമായിട്ടായിരുന്നു മണിക്കൂറുകൾ വൈകിയെങ്കിലും പൂരം ചടങ്ങുകൾ പുനരാരംഭിക്കുന്നതിലേക്ക് വഴിതെളിച്ചത്.മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാലിൽ ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞതാണ് തിരുവമ്പാടി ദേവസ്വം അധികൃതരെ പ്രകോപിപ്പിച്ചത്.

പാറമേക്കാവിലമ്മയുടെ രാത്രി എഴുന്നള്ളിപ്പിലും പോലീസ് നിയന്ത്രണമേർപ്പെടുത്തി. ബാരിക്കേഡ് വച്ച് തടഞ്ഞ പോലീസ് ഒരാനയേയും മേളക്കാരെയും മാത്രം കടത്തിവിട്ടെന്നാണ് പരാതി.ജനങ്ങൾക്ക് പൂരം ആസ്വദിക്കാൻ കഴിയാത്ത രീതിയിൽ വഴികൾ പോലീസ് അടച്ചുപൂട്ടി. സ്വരാജ് റൗണ്ടിലേക്കുള്ള എല്ലാ വഴികളും അടച്ച് ആളുകളെ തടഞ്ഞു. ഇതോടെ രാത്രിയിലെ എഴുന്നള്ളിപ്പ് നിർത്തിവയ്‌ക്കുകയായിരുന്നു. വെടിക്കെട്ട് സ്ഥലത്ത് നിന്ന് പൂരക്കമ്മിറ്റിക്കാരെ മാറ്റണമെന്നായിരുന്നു പോലീസിന്റെ ആവശ്യം. എന്നാൽ വെടിക്കെട്ട് പണിക്കാരും കമ്മിറ്റിക്കാരുമായി നിരവധിയാളുകളെ പൂര പറമ്പിൽ ആവശ്യമാണെന്ന് തിരുവമ്പാടി വ്യക്തമാക്കി.പോലീസുമായുള്ള തർക്കത്തെ തുടർന്ന് ചടങ്ങുകൾ നിർത്തിവച്ചെങ്കിലും നാല് മണിക്കൂർ വൈകി പുനരാരംഭിക്കുക യായിരുന്നു. തൃശൂർ പൂരത്തിന്റെ ചരിത്രത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയ പോലീസിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...