Connect with us

Hi, what are you looking for?

Crime,

സുഗന്ധഗിരിയിൽ നടന്ന കോടികളുടെ മരം കൊള്ള പിണറായിയുടെയും CPM ന്റെയും അറിവോടെ?

സുഗന്ധഗിരി മരംകൊള്ള നടന്നത് വനംവകുപ്പ് ജീവനക്കാരുടെ ഒത്താശയോടെ ആയിരുന്നു. ഡിഎഫ്ഒ ഷജ്‌ന അടക്കം 18 ഉദ്യോഗസ്ഥർ ആണ് ഇക്കാര്യത്തിൽ കൃത്യമായി നിയമ ലംഘനം നടത്തിയിരിക്കുന്നത്. ഫോറസ്റ്റ് വിജിലൻസ് ആൻഡ് ഇന്റലിജൻസിന്റെ ചുമതല വഹിക്കുന്ന ഡോ.എൽ.ചന്ദ്രശേഖർ ഐഎഫ്എസിന്റെ അന്വേഷണ റിപ്പോർട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സുഗന്ധഗിരിയിലേത് ഇപ്പോഴും വന ഭൂമിയാണ്. അത് കൊണ്ട് കൊണ്ട് തന്നെ നിയമങ്ങൾ കാറ്റിൽ പറത്തി നടന്ന മരം മുറിയിൽ നിന്ന് വനം വകുപ്പിനോ, വകുപ്പ് മന്ത്രിക്കോ,സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനോ രക്ഷപ്പെടാനാവില്ല.

തെരഞ്ഞെടുപ്പിനു മുൻപ് നടന്ന ഈ മരം മുറി ലക്‌ഷ്യം വെച്ചിരുന്നത് തിരഞ്ഞെടുപ്പ് ചിലവിനുള്ള സി പി എം ഫണ്ടായിരുന്നു എന്നതാണ് ഇക്കാര്യത്തിൽ ചൂണ്ടിക്കാട്ടുന്നത്. സി പി എമ്മിന്റെ ജില്ലയിലെ ചില പ്രമുഖരും മരം ലോബിയും തമ്മിലുള്ള രഹസ്യ ഡീൽ ആണ് ഇതിനു പിന്നിൽ നടന്നിരിക്കുന്നത്. സുഗന്ധഗിരിയിലേത് ഇപ്പോഴും വനഭൂമിയാണ്. ആദിവാസികൾക്ക് ഭൂമി ഇതുവരെ പതിച്ച് നൽകിയിട്ടില്ല. അതിനാൽ തന്നെ മരംമുറി പൂർണമായും അനധികൃതമെന്നാണ് ഫോറസ്റ്റ് വിജിലൻസ് ആൻഡ് ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

24 ഫോറസ്റ്റ് ഉദ്യോഗസ്ഥർ 24 മണിക്കൂറും പരിശോധന നടത്തി വരുന്നു എന്ന് വനം വകുപ്പ് അവകാശപ്പെടുന്ന ഫോറസ്റ് ഭൂമിയിൽ നിന്നും ഒരൊറ്റ മരം മുറിച്ചു കടത്തണമെങ്കിൽ അത് വനം വകുപ്പ് അറിഞ്ഞിരിക്കും. അല്ലാതെ നടക്കില്ല. അപ്പോൾ പിന്നെ ഡി എഫ് ഓ ഉൾപ്പടെ വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയാതെ ഈ ഭീമൻ കൊള്ള നടക്കില്ല. 20 മരം മുറിക്കാനുള്ള അനുമതിയുടെ മറവിൽ 107 മരങ്ങളാണ് മുറിച്ചുകടത്തിയത്. അതായത് കോടികളുടെ മരങ്ങൾ. മരങ്ങളുടെ തരം തിരിച്ചുള്ള കണക്കുകൾ പുറത്ത് വിടാതെ മൂടി വെച്ചിരിക്കുന്നതിനാൽ ഈ കോടികൾ എത്രയെന്നതും വ്യക്തമായിട്ടില്ല.

വനം വകുപ്പിലെ ചില ഉദ്യോഗസ്ഥർ മാത്രം അറിഞ്ഞ കൊള്ളയല്ലിത്. വനം മന്ത്രിയും മുഖ്യമന്ത്രി പിണറായി വിജയനും അറിഞ്ഞു കൊണ്ട് നടത്തിയിരിക്കുന്ന പകൽ കൊള്ളയാണിത്. ആദ്യം വകുപ്പ് മന്ത്രി ചില ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്ത് മുഖം രക്ഷിക്കാൻ നോക്കിയത് രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്ന് പിൻവലിക്കേണ്ടി വന്ന സംഭവം തന്നെ ഈ കൊള്ളയുമായി ബന്ധപ്പെട്ട ഉന്നത തല ബന്ധം ആണ് വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ഉപദേശകരുടെ സമ്മർദ്ദത്തെ തുടർന്നാണ് കുറ്റക്കാരായ ഉദ്യോഗസ്ഥരുടെ സസ്‌പെൻഷൻ പോലും പിൻവലിക്കുന്നത്.

ഡിഎഫ്ഒ ഷജ്‌ന അടക്കം ഉദ്യോഗസ്ഥർ സംഭവത്തിൽ തീർത്തും കുറ്റക്കാരാണ്. ഫോറസ്റ്റ് വാച്ചറായ ജോൺസൺ 52000 രൂപയാണ് കൈക്കൂലി വാങ്ങിയിരിക്കുന്നത്. ജീവനും സ്വത്തിനും ഭീഷണിയായ 20 മരം മുറിക്കാനാണ് പെർമിറ്റ് ഉണ്ടായിരുന്നത്. ഇതിന്റെ മറവിൽ 107 മരങ്ങളാണ് മുറിച്ചു കടത്തുന്നത്. ഇവിടെ ഗുദാസൻ എന്ന ആളുടെ കരാർ ലംഘനം അല്ല യഥാർത്ഥ പ്രശ്‍നം. വന ഭൂമിയിൽ നിന്ന് കോടികളുടെ മരം കൊള്ളയടിച്ചതാണ് പ്രശ്‍നം. സുഗന്ധഗിരിയിൽ നിന്ന് കോഴിക്കോട്ടേക്കും വരദൂരിലേക്കും വൈത്തിരിയിലേക്കും മരം കൊണ്ടുപോയി. ഇതിനെല്ലാം ഉദ്യോഗസ്ഥർ അനധികൃതമായി പാസ്സ് നൽകി കൊള്ളക്കാരെ സഹായിക്കുകയായിരുന്നു. പാസ്സിൽ സർക്കാർ മുദ്ര പതിച്ചില്ല എന്നത് തന്നെ ഈ കള്ളക്കളിയുടെ വ്യക്തത ഉറപ്പു വരുത്തുന്നു. മരം മുറിച്ച് കടത്തുമ്പോൾ ഒരു തവണ പോലും ഡിഎഫ്ഒ ഷജ്‌ന ഫീൽഡ് പരിശോധന നടത്തിയിട്ടില്ല. റെയ്ഞ്ച് ഓഫിസർ നീതുവും ഡിഎഫ്ഒ ഷജ്‌നയുടേം ഗുരുതര കൃത്യവിലോപം ആണ് ഈ പകൽ കൊള്ളയിൽ നടത്തിയിരിക്കുന്നത്. ഇവരുടെ അറിവോടെയാണ് കോടികൾ കൊള്ളയടിക്കപ്പെട്ടത്.

അനധികൃത മരംമുറി കണ്ടെത്തുന്നതിൽ ഇരുവരും പരാജയപ്പെട്ടു എന്ന് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും ഇവരുടെ രണ്ടു പേരുടെയും അറിവോടെയായിരുന്നു മരം മുറി നടന്നതെന്നതും വ്യക്തമാണ്. നഷ്ടപ്പെട്ട മരവും വാഹനവും ഇനിയും കണ്ടെത്താൻ പോലും ഉദ്യോഗസ്ഥർ ഇതുവരെ താല്പര്യമെടുക്കാത്തത് ഇതിലെ രാഷ്ട്രീയ ഇടപെടൽ ആണ് വ്യക്തമാക്കുന്നത്.. ഫോറസ്റ്റ് വാച്ചർ ജോൺസൺ, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ കെകെ.ചന്ദ്രൻ എന്നിവർ മരംമുറിച്ച് കടത്തുന്നതിന് ആസൂത്രണം നടത്തിയവരുടെ കൂട്ടത്തിൽ ഉണ്ട്. സെക്ഷനിലെ ജീവനക്കാർ മൊത്തം മരം മുറിക്ക് കൂട്ട് നിന്നു. ഇവരിൽ 87 ശതമാനം പേരും ഭരണപക്ഷ അനുകൂല യൂണിയൻ പ്രവർത്തകരാണ്. ഡിഎഫ്ഒ ഷജ്‌ന കേസ് എടുത്ത ശേഷവും വിഷയം ഗൗരവത്തിലെടുത്തില്ല. ഡിഎഫ്ഒയുടെ ഭാഗത്തുത്ത് ഗുരുതര വീഴ്ചയാണ് ഈ മരം കൊള്ളയിൽ ഉണ്ടായിരിക്കുന്നത്.

ഡിഎഫ്ഒ യോട് വിശദീകരണം ചോദിച്ച് നടപടി എടുക്കണമെന്നും പ്രതിചേർത്ത കൈവശക്കാരെ സാക്ഷികളാക്കണമെന്നും വിജിലൻസ് റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. ഭൂമികളുടെ അവകാശികളല്ലാത്തവരെ എങ്ങനെ പ്രതികളാക്കും? എന്നതാണ് വിജിലൻസ് ഇക്കാര്യത്തിൽ ചോദിച്ചിട്ടുള്ളത്. ജോൺസനെതിരെയും ചന്ദ്രനെതിരെയും വിജിലൻസ് അന്വേഷണം വേണം. ഡിഎഫ്ഒ ഷജ്‌ന, റെയ്ഞ്ച് ഓഫിസർ നീതു എന്നിവർക്കെതിരെ അച്ചടക്ക നടപടി വേണമെന്നും എൽ.ചന്ദ്രശേഖർ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്.

ജീവനും സ്വത്തിനും ഭീഷണിയെന്ന് പറഞ്ഞിരുന്ന 20 മരം മുറിക്കാനായിരുന്നു വനം വകുപ്പ് സുഗന്ധഗിരി പ്രോജക്ടിൽ അനുമതി നൽകുന്നത്. ഇതിൽ വെറും മൂന്ന് മരങ്ങളാണ് സത്യത്തിൽ ഭീഷണിയായി ഉണ്ടായിരുന്നത്. 20 മരങ്ങളുടെ മറവിൽ 107 മരങ്ങളാണ് പിണറായി സർക്കാർ മുറിച്ചുകടത്തിയിരിക്കുന്നത്. പരിശോധന പോലും നടത്താതെ മഹസ്സർ എഴുതി ഉണ്ടാക്കി. ഫീൽഡിൽ പോകാതെ ഉദ്യോഗസ്ഥർ ഓഫീസിലിരുന്നാണ് മഹസ്സർ തയ്യാറാക്കിയിരിക്കുന്നത്. അടി മുടി അഴിമതിയാണ് മരം കൊള്ളയിൽ നടന്നിരിക്കുന്നത്. ജീവനക്കാരുടെ ഭൂമിയിൽ പോലും മരംമുറി നടന്നു എന്നതാണ് രസകരം.

കൽപ്പറ്റ ഫ്‌ളൈയിങ് സ്‌ക്വാഡ് പൂർണ പരാജയമാണെന്ന് തെളിയിക്കുന്ന സംഭവമാണ് നടന്നിരിക്കുന്നത്. ജോൺസണും കെ കെ ചന്ദ്രനും ഗുരുതര കുറ്റവും വീഴ്ചയും ആണ് വരുത്തിയിരിക്കുന്നത്. ഡിഎഫ്ഒ ഷജ്‌ന കേസ് എടുത്ത ശേഷവും ഇവരാരും അതൊന്നും രാഷ്ട്രീയ പിൻബല മുള്ളതിനാൽ ഗൗരവത്തിൽ എടുത്തില്ല. ജാഗ്രതയോടെ പ്രവർത്തിച്ചില്ലെന്നും മുറിച്ച കുറ്റികൾ യഥാസമയം കണ്ടെത്താനായില്ലെന്നാണ് വിജിലൻസ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. ഇത് കുറ്റവാളികൾക്ക് തുടർന്നും മരംവെട്ടാൻ അവസരമായി. ഡിഎഫ്ഒയുടെ ഭാഗത്ത് നിന്ന് മേൽനോട്ട വീഴ്ചയുണ്ടായി. ഡിഎഫ്ഒ യോട് വിശദീകരണം ചോദിച്ച് നടപടി എടുക്കണമെന്നും പ്രതിചേർത്ത കൈവശക്കാരെ സാക്ഷികളാ ക്കണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഫോറസ്റ്റ് വാച്ചർ ജോൺസണെ പ്രതിചേർകാണമെന്നും, ജോൺസണെതിരെയും ചന്ദ്രനെതിരെയും വിജിലൻസ് അന്വേഷണം വേണമെന്നും മഹസ്സറിലെ ന്യൂനത പരിഹരിച്ച് മാത്രം കേസ് രജിസ്റ്റർ ചെയ്യണമെന്നും വിജിലൻസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഡിഎഫ്ഒ ഷജ്‌ന, റേഞ്ച് ഓഫീസർ നീതു എന്നിവർക്കെതിരെ അച്ചടക്ക നടപടി വേണമെന്നും നീതുവിനെ സർവീസിൽ നിന്ന് മാറ്റി നിർത്തണമെന്നും അന്വേഷണ റിപ്പോർട്ട് പറഞ്ഞിരിക്കുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...