Connect with us

Hi, what are you looking for?

Crime,

കരുവന്നൂരിൽ പിണറായിയെ പോക്കറ്റിലിട്ട് മോദി, 90 കോടി നിക്ഷേപകർക്ക്

തൃശ്ശൂർ എങ്കിലും പിടിച്ചെടുക്കുക എന്നത് ഇത്തവണ BJP യുടെ അഭിമാന പ്രശ്നമാണ്. സുരേഷ്‌ഗോപി ആദ്യഘട്ടത്തിൽ ഉണ്ടാക്കിയ ഇമേജ് എല്ലാം പിന്നീട് നിലംപൊത്തുന്ന അവസ്ഥയാണ് കണ്ടത്. മോദിയും നിരന്തരം കേരളത്തിൽ എത്തി. ഇത്തവണ കേരളത്തിൽ ആളിക്കത്തുന്ന പിണറായി വിരുദ്ധത മുതലെടുക്കുക എന്നതു ലക്‌ഷ്യം വച്ചാണ് മോദി തന്നെ കളത്തിൽ ഇറങ്ങുന്നത്. തൃശ്ശൂരിൽ റോഡ് ഷോയിൽ സുരേഷ്‌ഗോപിയെ കയറ്റിയതോടെ തന്നെ തൃശ്ശൂരിലെ ചിത്രം തീർത്തും വ്യക്തമായതാണ്.

പിന്നീടാണ് സ്ഥാനാർഥി പ്രഖ്യാപനം വരുന്നതും. സുരേഷ്‌ഗോപി പ്രചാരണം ഔദ്യോഗികമായി തുടങ്ങുന്നതും. ഒരുതവണ സ്വർണ്ണക്കടത്ത് കേസിനെ കുറിച്ച് മാത്രം പറഞ്ഞപ്പോൾ മറ്റൊരുതവണ കരുവന്നൂരിലെ നിക്ഷേപകർക്ക് പണം തിരിച്ചു നൽകുമെന്നും മോദി പറഞ്ഞിരുന്നു. കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരിച്ചു നൽകുമെന്ന് വീണ്ടും മോദി ആവർത്തിച്ചുകൊ ണ്ടേയിരിക്കുന്നു.

കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരിക്കുന്നത്. കേസിൽ ഇഡി അസാധാരണ നടപടികൾ എടുക്കുമ്പോഴാണ് ഈ വിഷയം മോദിയും ഉയർത്തുന്നത്. ഇതോടെ കരുവന്നൂർ കേസിൽ കൂടുതൽ അറസ്റ്റ് അടക്കം ഉണ്ടാകുമെന്ന അഭ്യൂഹവും ചർച്ചകളിൽ എത്തുകയാണ്.

ബാങ്കുമായി ബന്ധപ്പെട്ട് ഇഡി പിടിച്ചെടുത്ത 90 കോടി രൂപയുടെ സമ്പാദ്യം നിക്ഷേപകർക്ക് തിരികെ നൽകാനുള്ള നീക്കം നടത്താൻ ഇഡിയോടും അഭ്യർത്ഥിച്ചിട്ടുണ്ട്. സിബിഐയും ഇഡിയും രാഷ്ട്രീയ പ്രേരിതമായി പ്രവർത്തിക്കുന്നു എന്ന ആരോപണത്തിൽ അടിസ്ഥാനമില്ല. അഴിമതി തുടച്ച് നീക്കണമെങ്കിൽ സ്വാതന്ത്ര്യ ത്തോടെ പ്രവർത്തിക്കാൻ അന്വേഷണ ഏജൻസികളെ അനുവദിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ ആണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

ആദ്യമായാണ് ഒരു മലയാള ചാനലിന് മോദി അഭിമുഖം നൽകുന്നത്. ഇതിലൂടെ കേരളത്തിലെ തിരഞ്ഞെടുപ്പിലെ അജണ്ട സെറ്റു ചെയ്യാനാണ് ശ്രമം. തൃശൂരിലെ ജയത്തിന് കരുവന്നൂർ അനിവാര്യമാണെന്ന് മോദിക്ക് അറിയാം. അതാണ് ചെയ്യുന്നതും. ഇതിനൊപ്പം രാഹുൽ ഗാന്ധിയെ കടന്നാക്രമിക്കുകയും ചെയ്യുന്നു. രാഹുൽ തരംഗം കേരളത്തിലുണ്ടാകില്ലെന്ന് ഉറപ്പിക്കാൻ വേണ്ടി കൂടിയാണ് ഇത്. കരുവന്നൂരും സഹകരണ കൊള്ളയും ഉയർത്തി സിപിഎമ്മിനെ തളർത്തുന്ന മോദി രാഹുലിനെ വിമർശിച്ച് കോൺഗ്രസ് വോട്ടുകളിലും വിള്ളലുണ്ടാക്കാൻ ശ്രമിക്കുന്നത്.

കോൺഗ്രസിന്റെ യുവരാജാവ് വടക്കേ ഇന്ത്യയിൽ നിന്നും ഓടി തെക്കേ ഇന്ത്യയിലെ വയനാട്ടിൽ അഭയം പ്രാപിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വയനാട്ടിലെ വോട്ടെടുപ്പ് കഴിയാനാണ് അദ്ദേഹം കാത്തിരിക്കുന്നത്. മറ്റൊരു സീറ്റിൽ അദ്ദേഹം മത്സരിക്കുമെന്ന പ്രഖ്യാപനം ഏപ്രിൽ ഇരുപത്തിയാറിന് ശേഷം വരും. കോൺഗ്രസ് നേരത്തെ തന്നെ പരാജയം സമ്മതിച്ച് കഴിഞ്ഞെന്നും പ്രധാനമന്ത്രി ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. കേരളത്തിൽ അക്കൗണ്ടു തുറക്കലാണ് ബിജെപിയുടെ ലക്ഷ്യം.

തൃശൂരിലെ ജയമാണ് പ്രധാനം. ഇതിനൊപ്പം തിരുവനന്തപുരം, ആറ്റിങ്ങൽ. പത്തനംതിട്ട, ആലപ്പുഴ, പാലക്കാട് എന്നിവിടങ്ങളിലും ബിജെപി പ്രതീക്ഷയിലാണ്. ഇതിനിടെയാണ് ഏഷ്യാനെറ്റ് ന്യൂസിന് അഭിമുഖം നൽകി മോദി ചർച്ചകൾ പുതിയ തലത്തിലെത്തിക്കുന്നത്. വോട്ടെടുപ്പിന് മുമ്പ് ഇനിയും മോദി കേരളത്തിലേക്ക് എത്തുമെന്നും പ്രചരണം ശക്തമാണ്.

ഇതോടെ CPM കേന്ദ്രങ്ങൾ അങ്കലാപ്പിലായിട്ടുണ്ട്. PK ബിജു ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്തപ്പോൾ പാർട്ടിക്ക് എല്ലാം അറിയാമായിരുന്നു എന്നാണ് പറഞ്ഞത്. മാത്രമല്ല ഒന്നാം പ്രതി പി സതീഷ്‌കുമാറിൽ നിന്ന് താൻ പണം വാങ്ങിയതായും സമ്മതിച്ചിരുന്നു. ഇതുവരെ AC മൊയ്തീനിലെക്ക് വരെയാണ് വന്നു നിന്നത്. ഒരു ഘട്ടത്തിൽ EP ജയരാജനിലേക്കും ആരോപണ മുന നീണ്ടെങ്കിലും അത് പാതി വഴിയിൽ നിലച്ചു. എന്നാൽ സഹകരണ മന്ത്രിയായിരിക്കെ AC മൊയ്‌തീൻ ഒത്താശ ചെയ്താണ് ഈ തട്ടിപ്പ് നടന്നത് എന്ന് തെളിയുമ്പോഴും അതിനു പിന്നിലും ഇതെല്ലാം നിയന്ത്രിക്കുന്ന മറ്റൊരാൾ ഉണ്ടെന്ന് കാര്യം വ്യക്തമാണ്. അതല്ലാതെ മൊയ്‌തീൻ മാത്രം അറിഞ്ഞുകൊണ്ട് ഒരിക്കലും ഇത്ര വലിയ കൊള്ള നടത്താൻ കഴിയില്ല. അതിന്റെ വാലറ്റത്തെ ആളെ തിരഞ്ഞാണ് ED പോകുന്നത്. അതുതന്നെയാണ് CPM നെ പരിഭ്രാന്തിയിൽ ആക്കുന്നത്. കാരണം ആ വാലറ്റത്ത് പിണറായി ആണെന്ന് ആർക്കാണ് അറിയാൻ പാടില്ലാത്തത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...