Connect with us

Hi, what are you looking for?

Crime,

വീണയെ അറസ്റ്റ് ചെയ്താൽ ബോംബ് പൊട്ടിക്കുമോ? കലാപം ഉണ്ടാക്കാനുള്ള പിണറായിയുടെ നിർദേശമോ?

പാനൂരിലെ ബോംബ് സ്ഫോടനം സിപിഎമ്മിന് തലവേദനയായിട്ടുണ്ട് എന്നുറപ്പാണ്. അതുകൊണ്ടാണ് അവർ പരസ്പര വിരുദ്ധമായ കാര്യങ്ങൾ പറഞ്ഞുകൊണ്ട് ന്യായീകരിക്കാൻ ശ്രമിക്കുന്നത്. പാനൂരിലെ ബോംബ് നിർമ്മാണം കുന്നോത്ത് പറമ്പിലെ ബിജെപി – കോൺഗ്രസ് പ്രവർത്തകരെ ലക്ഷ്യമിട്ടാണ് എന്നാണ് പുറത്തു വന്ന വിവരം. ആദ്യഘട്ടത്തിൽ വടകര UDF സ്ഥാനാർഥി ഷാഫി പറമ്പിലിനും കണ്ണൂർ സ്ഥാനാർത്ഥിയും KPCC പ്രസിഡന്റുമായ കെ സുധാകരനും എതിരെ പൊട്ടിക്കാനാണ് എന്നുമൊക്കെ വിവരങ്ങൾ പുറത്തു വന്നിരുന്നു. പുറത്തു വന്നു എന്ന് പറയുമ്പോൾ CPM അവർ എന്തിനു വേണ്ടിയാണോ ബോംബ് ഉണ്ടാക്കിയത് ആ രഹസ്യം പുറത്തു പോകാതിരിക്കാൻ മറ്റൊരു കഥ മെനഞ്ഞു എന്നർത്ഥം.

ബോംബുണ്ടാക്കിയവർ സന്നദ്ധ പ്രവർത്തകനെന്ന പുത്തൻ ക്യാപ്സ്യൂളുമായി നുണയുടെ ആശാൻ ഗോവിന്ദൻ

പൊതുജനത്തിന്റെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രങ്ങൾ. സത്യത്തിൽ എന്തിനാണ് ആ ബോംബുണ്ടാക്കിയത്? എന്തിനാണ് സ്ഥലം എം എൽ എ അവിടെ പോയത്. എന്തിനാണ് പിണറായി വിജയനും എം വി ഗോവിന്ദനും രക്ഷാപ്രവർത്തനം എന്ന് പറഞ്ഞു ന്യായീകരിച്ചത്. തെരഞ്ഞെടുപ്പ് മാത്രമല്ല ഇവുടുത്തെ വിഷയം. അത് അറസ്റ്റിനോടടുക്കുന്ന മുഖ്യമന്ത്രി കുടുംബത്തിലെ ആശങ്കകൾ കൂടിയാണ്. മാസപ്പടി കേസിൽ ആയാലും കരുവന്നൂർ വിഷയത്തിൽ ആയാലും ED യും SFIO യും IT വകുപ്പുമൊക്കെ ചേർന്ന് അരങ്ങു കൊഴുപ്പിക്കുകയാണ്.

മുഖ്യനും മകളും ഏതു സമയവും അറസ്റ്റിലാകുമെന്നു പാർട്ടിക്ക് ഉറപ്പുണ്ട്. കറുവന്നൂരിലേക്ക്‌ ED എത്തുമെന്നായപ്പോൾ പിണറായി പാഞ്ഞെത്തിയതും പിണറായിക്ക് ഉള്ളിൽ കിടുകിടാ വിറയ്ക്കുന്നു കൊണ്ടാണ്. ഇനി പിണറായി മാത്രമാണോ അറസ്റ്റിന്റെ വക്കിലാകു ന്നത് എന്ന് ചോദിച്ചാൽ തീർച്ചയായും അല്ല. മുന്‍മന്ത്രിമാരായ തോമസ് ഐസക്ക്, എ സി മൊയ്തീന്‍, മുഖ്യമന്ത്രിയുടെ മകള്‍ വീണ എന്നിവരൊക്കെ വിവിധ കേസുകളില്‍ കുടുങ്ങി അറസ്റ്റിന്റെ വക്കിലാണ്. അറസ്റ്റ് രാഷ്‌ട്രീയമായി വലിയ തിരിച്ചടി ഉണ്ടാകുമെന്നതിനാല്‍ വലിയ തോതില്‍ കലാപം ഉണ്ടാക്കാന്‍ സിപിഎം തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമാണ് ബോംബ് നിര്‍മാണം.

ആർഷോയും, ഡീൻ നാരായണനും സിദ്ധാർത്ഥിനെ തല്ലിച്ചതച്ച SFI നേതാക്കളും ഇനി CBI യുടെ മുന്നിലേക്ക്

അതുകൊണ്ട് കേസുകളില്‍ കുടുങ്ങിയ സിപിഎം നേതാക്കളെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അറസ്റ്റുചെയ്താല്‍ കാലാപം ഉണ്ടാക്കാനായി നിര്‍മ്മിച്ചതാണ് ബോംബുകള്‍. ബോംബുകൾ നിർമ്മിച്ച പൊട്ടിച്ച കലാപം ഉണ്ടാക്കുകയായിരുന്നു ഇതിലൂടെ ലക്‌ഷ്യം വച്ചത്. പിന്നീട അതിന്റെ ഉത്തരവാദിത്വം bjp യുടെ തലയിൽ കെട്ടിവയ്ക്കുകയായി രുന്നു ലക്‌ഷ്യം. മറ്റു നേതാക്കളെ അപേക്ഷിച്ച് പിണറായിയുടെ അറസ്റ്റ് സംസ്ഥാന നേതൃത്വവും കേന്ദ്രനേതൃത്വവും ഏത് സമയവും പ്രതീക്ഷിക്കുന്നുണ്ട്.

ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ സി.പി.എം. പ്രവര്‍ത്തകന്‍ മരിച്ചു. കേസില്‍ മുഴുവന്‍ പ്രതികളും പിടിയിലായി. സ്‌ഫോടനം നടന്നയുടനെ ഒളിവില്‍പ്പോയ മുഖ്യസൂത്രധാരന്‍ ഡി.വൈ.എഫ്.ഐ. കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി ഷിജാല്‍ (31), കെ. അക്ഷയ് (29) എന്നിവരെയാണ് അന്വേഷണച്ചുമതലയുള്ള കൂത്തുപറമ്പ് എ.സി.പി. കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്.

സിപിഎംന്റെ കള്ളപ്പണമുള്ള 81 അക്കൗണ്ടുകൾ കൂടി പൂട്ടിക്കെട്ടും

ഷിജാലിനെ കണ്ടെത്താന്‍ മൂന്നുദിവസമായി പൊലീസ് വ്യാപക തിരച്ചിലായിരുന്നു. ഇതിനിടെ ഉദുമല്‍പേട്ടില്‍ ഒളിവില്‍ കഴിഞ്ഞ ഇരുവരെയും പാലക്കാട് ബോര്‍ഡറില്‍ വെച്ചാണ് പിടികൂടിയത്. മരിച്ച ഷിറില്‍ ഉള്‍പ്പെടെ 12 പേരാണ് കേസില്‍ ഉള്‍പ്പെട്ടത്. ഡി.വൈ.എഫ്.ഐ മീത്തലെ കുന്നോത്തുപറമ്പ് യൂനിറ്റ് സെക്രട്ടറി അമല്‍ ബാബു (28), മുളിയാത്തോട്ടെ സി.പി.എം പ്രവര്‍ത്തകന്‍ കരിപ്പന കാട്ടില്‍ മിഥുന്‍ (31) എന്നിവര്‍ ഉള്‍പ്പെടെ ആറുപേരെ നേരത്തെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അശ്വന്ത്, വിനോദ്, വിനീഷ് എന്നിവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.

ബോംബുണ്ടാക്കിയവർ സന്നദ്ധ പ്രവർത്തകനെന്ന പുത്തൻ ക്യാപ്സ്യൂളുമായി നുണയുടെ ആശാൻ ഗോവിന്ദൻ

പാനൂര്‍ സ്‌ഫോടനം വടകര മണ്ഡലത്തിലുള്‍പ്പെടെ തിരിച്ചടി യുണ്ടാക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്ന് സിപിഎം നേതൃത്വത്തില്‍ അഭിപ്രായഭിന്നത. വടകരയില്‍ ശൈലജയുടെ തെരഞ്ഞെടുപ്പ് സാധ്യതയെ പ്രതികൂലമായി ബാധിക്കും. വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ സിപിഎം സംസ്ഥാന കമ്മറ്റിയംഗമായ പി. ജയരാജനാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നത്. അതുകൊണ്ടു തന്നെ പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയ ബോംബു നിര്‍മ്മാണെത്ത ചൊല്ലിയുള്ള വിമര്‍ശനങ്ങള്‍ ഏറെയും വിരല്‍ ചൂണ്ടുന്നത് പി. ജയരാജനിലേക്കാണ്. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസും സിപിഎമ്മിന്റെ അക്രമ രാഷ്‌ട്രീയവും ചര്‍ച്ചയാകുന്ന വടകര മണ്ഡലത്തില്‍ ഇരുട്ടടിയായി മാറിയിരിക്കുകയാണ് പാനൂരിലെ സ്‌ഫോടനം. ഇതിനിടെ സംഭവത്തില്‍ തനിക്കെതിരെ ഉയരുന്ന പ്രചാരണങ്ങളെ സ്വന്തം നിലയില്‍ പ്രതിരോധിച്ച് ശൈലജ രംഗത്തു വന്നു.

പാനൂരിലെ ബോംബ് കെ കെ ഷൈലജക്കോ?

പാനൂര്‍ സ്‌ഫോടനത്തില്‍ ഉള്‍പ്പെട്ടവരുടെ രാഷ്‌ട്രീയ പശ്ചാത്തലം തെരയേണ്ടതില്ലെന്ന് അവര്‍ പറഞ്ഞു. ബോംബ് നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയ സഖാക്കളെ ന്യായീകരിക്കുകയും കൊല്ലപ്പെട്ടയാളുടെ വീട്ടില്‍ സന്ദര്‍ശനം നടത്തുകയും ചെയ്ത നേതാക്കളുടെ നടപടിയില്‍ തനിക്കുള്ള അപ്രിയമാണ് ശൈലജ പറഞ്ഞത്.. സ്‌ഫോടനക്കേസിലുള്‍പ്പെട്ട ആള്‍ക്കൊപ്പമുള്ള ഫോട്ടോ പ്രചരിപ്പിച്ച് ശൈലജക്കെതിരായ സാമൂഹമാധ്യമങ്ങളില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...