Connect with us

Hi, what are you looking for?

Kerala

‘ഇങ്ങനെ തരം താഴരുത്’, പിണറായിയുടെ അണ്ണാക്കിൽ ആണിയടിച്ച് വിനു വി ജോൺ

മുഖ്യമന്ത്രി പിണറായി വിജയനെ പഞ്ഞിക്കിട്ട് ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർ വിനു വി ജോൺ. ഏഷ്യാനെറ്റ് ന്യൂസിന്റെ എട്ടുമണി ചർച്ചയിലായിരുന്നു മുഖ്യമന്ത്രിയെ അവതാരകൻ തേച്ചൊട്ടിച്ചത്. ദി കേരളാ സ്‌റ്റോറിയെന്ന ഗാഡ് ലൈനിൽ ഇടുക്കി രൂപത ആ സിനിമ കാട്ടിയ വിഷയം ചർച്ച ചെയ്യവേ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനവും വിഷയമാകുകയായിരുന്നു. ഏഷ്യാനെറ്റ് ന്യൂസിന്റെ പേരു പറയാതെ മുഖ്യമന്ത്രി തന്റെ വാർത്താ സമ്മേളനത്തിൽ നടത്തിയ ഒളിയമ്പുകൾക്ക് കുറിക്കുകൊള്ളുന്ന മറുപടി നൽകിക്കൊണ്ടാണ് വിനു വി ജോൺ ചർച്ച അവസാനിപ്പിച്ചത്.

ബോംബുണ്ടാക്കിയവർ സന്നദ്ധ പ്രവർത്തകനെന്ന പുത്തൻ ക്യാപ്സ്യൂളുമായി നുണയുടെ ആശാൻ ഗോവിന്ദൻ

മീഡീയാ വണ്ണിനെ പുകഴ്‌ത്തിയും ഏഷ്യാനെറ്റ് ന്യൂസിനെ കടന്നാക്രമിച്ചുമായിരുന്നു വാർത്താ സമ്മേളനത്തിലെ പിണറായിയുടെ പ്രതികരണം. അതിനാണ് വിനു വി ജോൺ അന്തിചർച്ചയിൽ കാര്യ കാരണ സഹിതം മറുപടി പറഞ്ഞത്. ദി റിയൽ കേരളാ സ്റ്റോറി പോലെ ഇങ്ങനേയും റിയൽ സ്‌റ്റേറിയുണ്ട്. മുഖ്യമന്ത്രി പദത്തിൽ ഇരുന്ന് ഇങ്ങനെ തരം താഴരുത്. ഇങ്ങനെ അസത്യങ്ങൾ വിളിച്ചു പറയരുത്-ഇതായിരുന്നു പിണറായിയോട് ഏഷ്യാനെറ്റ് ന്യൂസിന് പറയാനുണ്ടായിരുന്നത്. കൃത്യം മനസ്സിൽ ഒരു രാഷ്ട്രീയം വച്ചായിരുന്നു പിണറായിയുടെ ആ വിമർശനം. അതിനെയാണ് വിനു വി ജോൺ പൊളിച്ചടുക്കിയത്.

ആർഷോയും, ഡീൻ നാരായണനും സിദ്ധാർത്ഥിനെ തല്ലിച്ചതച്ച SFI നേതാക്കളും ഇനി CBI യുടെ മുന്നിലേക്ക്

കേരളത്തിലെ ഒരു മുഖ്യമന്ത്രിക്കും ഒരു ചാനലിൽ നിന്നും ഇത്രയും വ്യക്തതയുള്ള മറുപടി കിട്ടിയിട്ടില്ല. തീർത്തും പരിഹാസമായിരുന്നു വിനു വി ജോണിന്റെ മറുപടി. കേരളത്തിലെ ചില മാധ്യമങ്ങൾക്കും കേന്ദ്ര സർക്കാർ വേട്ടയാടൽ ഉണ്ടായി. രണ്ടു ചാനലുകളെ വിലക്ക്. അതിലൊരു ചാനൽ ഡൽഹി റിപ്പോർട്ടറെ ബലി കൊടുത്ത് കേന്ദ്ര സർക്കാരിനും സംഘപരിവാറിനും മുന്നിൽ മുട്ടുമടക്കി. മറ്റൊരു ചാനൽ സുപ്രീംകോടതിയിൽ വരെ പോരാട്ടം നടത്തി വിലക്ക് മാറ്റിയെടുത്തുവെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. ഇതിനാണ് വിനു വി ജോൺ ന്യൂസ് അവർ ചർച്ചയെ ക്കൊടുവിൽ മറുപടി കൊടുത്തത്.

വിനു വി ജോണിന്റെ മറുപടി ഇങ്ങനെ

അതിന്റെ റിയിൽ സ്റ്റോറി പറയാം. 2020 മാർച്ച് മാസം 6-ാം തീയതി വെള്ളിയാഴ്ച 7.30 വലിക്ക് നേരിട്ട രണ്ട് ചാനലുകളിൽ ഒന്ന് ഏഷ്യാനെറ്റ് ന്യൂസാണ്. മറ്റൊന്ന് മീഡിയാ വണ്ണാണ്. ആ വിലക്ക് പുലർച്ചെ ഒന്നരയോടെ ഏഷ്യാനെറ്റ് ന്യൂസിന് മാറി കിട്ടി. നേരം പുലർന്ന് ഒൻപതരയോടെയായപ്പോൾ മീഡിയാ വണ്ണിനും വിലക്ക് മാറി കിട്ടി. ഏതെങ്കിലും ഒരു ചാനൽ സുപ്രീംകോടതിയിൽ പോയി 48 മണിക്കൂർ വിലക്ക് മാറ്റിയോ എന്ന് അറിയില്ല. അത് അദ്ദേഹം സ്വയം കൽപ്പിച്ചുണ്ടായ കഥയാണ്. ഡൽഹിയിലെ റിപ്പോർട്ടറെ ബലി കൊടുത്തുവെന്ന് പറഞ്ഞു.

അത് ഏഷ്യാനെറ്റ് ന്യൂസിനെ ഉദ്ദേശിച്ചാണ്. ആരേയും മാർച്ച് ആറിന് ബലി കൊടുത്തില്ല. അതിന് ശേഷവും ആ റിപ്പോർട്ടർ രണ്ടു കൊല്ലം ഏഷ്യാനെറ്റ് ന്യൂസിൽ തുടർന്നു. പിന്നീട് രാജിവച്ചു. അന്ന് അയാൾ പറഞ്ഞത് പിണറായി വിജയന്റെ കൈരളി ടിവിയിൽ ദേശീയ തലത്തിൽ ഒരു പദവി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നായിരുന്നു. മെച്ചപ്പെട്ട പദവിയായതു കൊണ്ടാണ് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൈരളിയിൽ നിന്നും അദ്ദേഹം പിന്നീട് പോയി. കൈരളി ടിവിയിൽ നിന്നും അദ്ദേഹത്തെ എന്തിന് പറഞ്ഞു വിട്ടുവെന്ന് നാളെ മുഖ്യമന്ത്രി വാർത്താ സമ്മേളനം നടത്തി പറയണം.

ദി റിയൽ കേരളാ സ്റ്റോറി പോലെ ഇങ്ങനേയും റിയൽ സ്‌റ്റേറിയുണ്ട്. മുഖ്യമന്ത്രി പദത്തിൽ ഇരുന്ന് ഇങ്ങനെ തരം താഴരുത്. ഇങ്ങനെ അസത്യങ്ങൾ വിളിച്ചു പറയരുത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...