Connect with us

Hi, what are you looking for?

Kerala

എ കെ ആന്റണിയും മകൻ അനിൽ ആന്റണിയും ഉശിരൻ പോര്

അനിൽ ആന്റണിക്കെതിരെ പൊട്ടിത്തെറിച്ച് അച്ഛൻ എ കെ ആന്റണി . കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ അനിൽ ആന്റ്ണി ഇക്കുറി പത്തനംതിട്ടയിലെ ലോക് സഭാ സ്ഥാനാർത്ഥി യാണ്. എന്നാൽ അച്ഛന്റെ ആശിർവാദങ്ങളോ അനുഗ്രഹമോ മകനുണ്ടാവില്ല എന്ന് ആന്റണി പറഞ്ഞു. തിരഞ്ഞെടുപ്പിൽ അനിൽ കെ ആന്റണി തോൽക്കണമെന്നും എകെ ആന്റണി തുറന്നടിച്ചു .

ബിജെപിക്ക് ഇനി കേരളത്തിൽ സുവർണ്ണ കാലഘട്ടം ഉണ്ടാകില്ലെന്നും ആന്റണി വിശദീകരിച്ചു. പതിവ് ശൈലികൾ വിട്ട് രാഷ്ട്രീയ എതിരാളികളെ കടന്നാക്രമിക്കുകയായിരുന്നു ആന്റണി. കോൺഗ്രസിനെ തള്ളി പറയുന്നവരെ കടന്നാക്രമിക്കുകയായിരുന്നു ആന്റണി. അതിനിടെ താൻ പത്തനംതിട്ടയിൽ ജയിക്കുമെന്നും കോൺഗ്രസ് തകരുമെന്നും ആന്റണിക്ക് മറുപടിയായി അനിൽ കെ ആന്റണിയും പ്രതികരിച്ചു. ബിജെപിയുടെ ജയം കണ്ട് ചന്ദ്രനെ നോക്കി കുരയ്ക്കുന്ന പട്ടികളായി കോൺഗ്രസ് നേതാക്കൾ മാറുമെന്നും അനിൽ കെ ആന്റണി തിരിച്ചടിച്ചു.

ബോംബുണ്ടാക്കിയവർ സന്നദ്ധ പ്രവർത്തകനെന്ന പുത്തൻ ക്യാപ്സ്യൂളുമായി നുണയുടെ ആശാൻ ഗോവിന്ദൻ

പത്തനംതിട്ടയിൽ പ്രചരണത്തിന് പോകില്ലെന്ന് അന്റണി പറഞ്ഞു. എന്നാൽ ബിജെപിയേയും അനിൽ കെ ആന്റണിയേയും കടന്നാക്രമിക്കുകയായിരുന്നു കോൺഗ്രസിന്റെ മുതിർന്ന നേതാവ്. കോൺഗ്രസ് നേതാക്കളുടെ മക്കൾ ബിജെപിക്കൊപ്പം ചേരുന്നത് തെറ്റെന്ന് എകെആന്റണി പറഞ്ഞു. കുടുംബം വേറെ രാഷ്ട്രീയം വേറെ എന്നാണ് തുടക്കം മുതൽ നിലപാട്. മക്കളെ പറ്റി എന്നെ കൊണ്ട് അധികം പറയിപ്പിക്കരുത്.ആ ഭാഷ ശീലിച്ചിട്ടില്ല.താൻ പ്രചാരണത്തിന് പോകാതെ തന്നെ പത്തനംതിട്ടയിൽ ആന്റോ ആന്റണി, വൻ ഭൂരിപക്ഷത്തിൽ ജയിക്കും.തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകാത്തത് ആരോഗ്യ പ്രശ്‌നം കൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.ബിജെപിയുടെ സുവർണകാലം കഴിഞ്ഞു. സുവർണകാലം ശബരിമല പ്രശ്‌നമുണ്ടായ കാലത്താണ്. അത് കഴിഞ്ഞു-ആന്റണി പറഞ്ഞു.

പാനൂരിലെ ബോംബ് കെ കെ ഷൈലജക്കോ?

ലോക്‌സഭാ തെരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നത്. നിയമസഭാ തെരഞ്ഞെടുപ്പല്ല.ഇന്ത്യ അടുത്ത അഞ്ച് വർഷം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണ്.തെരഞ്ഞെടുപ്പ് ജീവൻ മരണ പോരാട്ടമാണ്.ഡു ഓർ ഡൈ.ഇന്ത്യയെ വീണ്ടെടുക്കാനുള്ള തെരഞ്ഞെടുപ്പാണ്.ഇന്ത്യയെ സംരക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണ്. ഇന്ത്യയെന്ന ആശയത്തെ ഞെക്കി ഞെരുക്കി ഇല്ലാതാക്കാനാണ് ശ്രമം.ബിജെപി ഭരണം അവസാനിപ്പിക്കണം.ആർഎസ്എസിന്റെ പിൻ സീറ്റ് ഡ്രൈവ് അവസാനിപ്പിക്കണം.ഭരണഘടന മൂല്യങ്ങൾ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കപ്പെടാനുള്ള തെരഞ്ഞെടുപ്പാണ്.മോദി വീണ്ടും അധികാരത്തിൽ എത്തിയാൽ ഭരണഘടനയും ജനാധിപത്യവും അട്ടിമറിക്കപ്പെടുമെന്നും ആന്റണി പറഞ്ഞു.

ബോംബുണ്ടാക്കിയവർ സന്നദ്ധ പ്രവർത്തകനെന്ന പുത്തൻ ക്യാപ്സ്യൂളുമായി നുണയുടെ ആശാൻ ഗോവിന്ദൻ

ബിജെപി സ്ഥാനാർത്ഥിയും തന്റെ മകനുമായ അനിൽ ആന്റണി തോൽക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു അനിൽ ആന്റണി. പത്തനം തിട്ടയൽ ആന്റോ ആന്റണി ജയിക്കണമെന്നും തന്റെ മതം കോൺഗ്രസാണെന്നും ആന്റണി തിരുവനന്തപുരത്ത് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ പറഞ്ഞു. ഏത് മക്കളും മോദിയോടൊപ്പം ചേരുന്നത് തെറ്റാണെന്ന് ആന്റണി പറഞ്ഞു. മറ്റ് മക്കളെ കുറിച്ച് പറയാൻ ആഗ്രഹിക്കുന്നില്ല. മക്കളെ കുറിച്ച് തന്നെക്കൊണ്ട് അധികം പറയിപ്പിക്കരുതെന്നും ആ ഭാഷ താൻ ശീലിച്ചിട്ടില്ലെന്നും അത് തന്റെ സംസ്‌കാരത്തിന്റെ ഭാഗമല്ലെന്നും ആന്റണി പറഞ്ഞു. ഇത് സംബന്ധിച്ച കൂടുതൽ ചോദ്യങ്ങൾക്ക് ഇത്രയൊക്കെ മതിയെന്നായിരുന്നു ആന്റണിയുടെ പ്രതികരണം.

കേരളത്തിന്റെ സമഗ്ര മേഖലയേയും തകർത്ത സർക്കാരാണ് കേരളം ഭരിക്കുന്നത്. വനഖലയിലെ ജനങേങൾ ഓടി പോകട്ടെ എന്ന ദുഷ്ടലാക്ക് ഉണ്ടോ സർക്കാരിന് എന്ന് പോലും സംശയിക്കുന്നു. പരമ്പരാഗത മേഖലയാകെ തകന്നു, തീരദേശ ജീവിതം ദുസ്സഹമായി. ജീവിക്കാൻ വഴിയില്ലാതെ റഷ്യയിൽ യുദ്ധം ചെയ്യാൻ വരെ യുവാക്കൾ പോകുന്നു. പ്രതീക്ഷ നശിച്ച് കേരളത്തിൽ ഇനി ജീവിച്ചിട്ട് കാര്യമില്ല എന്ന് തിരിച്ചറിയുന്നു.എന്നിട്ടും മുഖ്യമന്ത്രി എന്ത് ചെയ്യുന്നു.ഇങ്ങനെ പോയാൽ കേരളം ഇതരസംസ്ഥാന തൊഴിലാളികളുടെ മാത്രം നാടായി മാറും കേന്ദ്രത്തിൽ ബിജെപിക്കെതിരെയും കേരളത്തിൽ പിണറായി ദുർഭരണത്തിന് എതിരെയും വിധിയെഴുതണമെന്നും എകെ ആന്റണി വോട്ടർമാരോട് അഭ്യർത്ഥിച്ചു.

സിപിഎംന്റെ കള്ളപ്പണമുള്ള 81 അക്കൗണ്ടുകൾ കൂടി പൂട്ടിക്കെട്ടും

ബിജെപിക്ക് കേരളത്തിൽ കഴിഞ്ഞ തവണത്തെക്കാൾ വോട്ടുകുറയും. ഇരുപത് സീറ്റിലും അവർ മൂന്നാം സ്ഥാനത്ത് ആയിരിക്കുമെന്നും ആന്റണി പറഞ്ഞു. കേരളത്തിൽ ബോധപൂർവം മതസ്പർധ വളർത്താ ൻ വേണ്ടിയാണ് കേരള സ്റ്റോറി സിനിമ പ്രദർശിപ്പിച്ചത്. ആ കെണിയി ൽ വീഴരുതേ എന്നാണ് തന്റെ അഭ്യർത്ഥന. ബിജെപിയുടെ കെണിയാ ണ് ഇതെന്നും അദ്ദേഹം പറഞ്ഞു. എസ്ഡിപിഐ പിന്തുണയെ സംബന്ധി ച്ച് കെപിസിസി പ്രസിഡന്റ് നിലപാട് പറഞ്ഞിട്ടുണ്ട്. സംസ്ഥാന അധ്യക്ഷൻ പറയുന്നതാണ് പാർട്ടിയുടെ അന്തിമനിലപാടെന്നും ആന്റണി പറഞ്ഞു.

https://youtu.be/wphu8eo5GVc?si=_493unP5S_2kky4I

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...