Connect with us

Hi, what are you looking for?

Kerala

‘ഞങളുടെ പെൺകുട്ടികൾ ആരുടെ പ്രേമകെണിയിലും വീഴുന്ന ചപലകളും അബലകളുമല്ല, കണ്ണടച്ച് ഇരുട്ടാക്കരുത്’ – വൈറലായി അഡ്വ വിമല ബിനുവിന്റെ ഫേസ് ബുക്ക് പോസ്റ്റ്

ഇടുക്കി രൂപതയ്ക്ക് പിന്നാലെ വിവാദ ചിത്രം ‘ദി കേരള സ്റ്റോറി’ പ്രദർശിപ്പിക്കാനൊരുങ്ങുന്ന താമരശ്ശേരി, തലശ്ശേരി രൂപതകളുടെ അടക്കം സർവ്വ പിതാക്കന്മാരുമറിയാൻ അഡ്വ വിമല ബിനു എഴുതിയ ഫേസ് ബുക്ക് പോസ്റ്റ് വൈറലായി.

ഞങളുടെ പെൺകുട്ടികൾ ആരുടെ പ്രേമകെണിയിലും വീഴുന്ന ചപലകളും അബലകളുമല്ലെന്നാണ് രൂപത പിതാക്കന്മാരോട് അഡ്വ വിമല ബിനു ഫേസ് ബുക്ക് പോസ്റ്റിലൂടെ തുറന്നടിക്കുന്നത്. Kerala story ശരിയോ തെറ്റോ എന്നുള്ളതല്ല, ഇഷ്ടം തോന്നിയ പുരുഷനോടൊപ്പം പോകുന്നത് നിങ്ങളിങ്ങനെ മതത്തിന്റെ നിറത്തിൽ ചാലിച്ചു വർഗീയത പരത്താൻ ശ്രമിക്കുമ്പോൾ കണ്ണടച്ച് ഇരുട്ടാക്കി പറയുന്ന ആഭാസവും തോന്നിയവാസവും കേട്ടു കണ്ണടച്ചിരുട്ടാക്കാൻ കഴിയില്ല.

കുറെ കാലമായി നിങ്ങൾ ഇടവകകളിൽ ഈ തോന്ന്യവാസവുമായി ഇറങ്ങിയിട്ട്. ഞങളുടെ പെൺകുട്ടികളെയെല്ലാം love jihad വഴി തട്ടിക്കൊണ്ടു പോകുന്നു എന്ന് പറയുന്നവരുടെ കയ്യിൽ എന്ത് സർവ്വേ റിപ്പോർറ്റുകളാണ് ഉള്ളതെന്നും, എത്ര പെൺകുട്ടികൾ ഈ രീതിയിൽ നാട് കടത്തപ്പെട്ടു എന്നും അഡ്വ വിമല ബിനു തന്റെ പോസ്റ്റിലൂടെ ചോദിക്കുന്നു.

അഡ്വ വിമല ബിനുവിന്റെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ:

ഏറെ ബഹുമാനിച്ച പിതാക്കന്മാരോട് ആണ്. ഇതു പറയാതെ പോയാൽ ഒരു ക്രിസ്ത്യാനി ആണ് ഞാൻ എന്നത് എന്റെ മനസാക്ഷിയെ ബോധ്യപ്പെടുത്താൻ കഴിയാതെ വരും. Kerala story ശരിയോ തെറ്റോ എന്നുള്ളതല്ല. ഞങളുടെ പെൺകുട്ടികൾ ആരുടെ പ്രേമ കെണിയിലും വീഴുന്ന ചപലകളും അബലകളുമാണെന്ന് പിതാക്കന്മാർ പറയുന്നത് ശരിയല്ല.

ഇഷ്ടം തോന്നിയ പുരുഷനോടൊപ്പം പോകുന്നത് നിങ്ങളിങ്ങനെ മതത്തിന്റെ നിറത്തിൽ ചാലിച്ചു വർഗീയത പരത്താൻ ശ്രമിക്കുമ്പോൾ കണ്ണടച്ച് ഇരുട്ടാക്കി പറയുന്ന ആഭാസവും തോന്നിയവാസവും കേട്ടു കണ്ണടച്ചിരുട്ടാക്കാൻ കഴിയില്ല. കുറെ കാലമായി നിങ്ങൾ ഇടവകകളിൽ ഈ തോന്ന്യവാസവുമായി ഇറങ്ങിയിട്ട്. ഞങളുടെ പെൺകുട്ടികളെയെല്ലാം love jihad വഴി തട്ടിക്കൊണ്ടു പോകുന്നു എന്ന് പറയുന്നവരുടെ കയ്യിൽ എന്ത് സർവ്വേ റിപ്പോർട്ട്‌ഉണ്ട്????? എത്ര പെൺകുട്ടികൾ ഈ രീതിയിൽ നാട് കടത്തപ്പെട്ടു???

ഏതു investigation agency യുടെ report ന്റെ പിൻബലത്തിലാണ് ഈ അസത്യങ്ങൾ നിങ്ങൾ പാവപ്പെട്ട ഇടവക ജനത്തെ പഠിപ്പിക്കുന്നത്,????
ആദ്യം പാതിരിമാരാൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടികളുടെ കണ്ണീരോപ്പാൻ വേണം പദ്ധതികൾ. അവരുടെ ചതിക്കുഴികളിൽ ഇനിയൊരു പെൺകുട്ടി വീഴാതിരിക്കട്ടെ… പിന്നെ വിശ്വാസ സത്യങ്ങളിൽ പുതിയ തലമുറയെ അടിയുറപ്പിച്ചു വളർത്തു, അതെങ്ങനെ പള്ളികളിൽ കുർബാനതർക്കവും വസ്തു തർക്കവും ഒക്കെ കഴിയാതെ നിങ്ങൾക്കതിനു നേരമുണ്ടാവുമോ?????

ചിലപ്പോഴൊക്കെ ഈപ്പച്ചൻ പറഞ്ഞത് പോലെ ഒരു Irreverance തോന്നിപോകുന്നു പിതാക്കൻമാരെ നിങ്ങളോട്, നിങ്ങളുടെ നിലപാടുകളോട്, ഒരപേക്ഷയാണ്. കുഞ്ഞുങ്ങളെ വിശ്വ സത്യങ്ങളിലും മതബോധനത്തിലും അടിയുറച്ചു വളർത്താൻ പള്ളിക്ക് പകരം മറ്റു സ്‌ഥലങ്ങൾ തേടിപോകേണ്ട ഗതികേടുണ്ടാക്കരുത് ഞങ്ങൾ മാതാപിതാക്കൾക്ക് 🙏🏻🙏🏻🙏🏻🙏🏻

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...