Connect with us

Hi, what are you looking for?

Kerala

ബോംബുണ്ടാക്കിയവർ സന്നദ്ധ പ്രവർത്തകനെന്ന് ഗോവിന്ദൻ നുണ ആശാന്റെ പുത്തൻ ക്യാപ്സ്യൂൾ

സത്യത്തിൽ സി പി എം പാർട്ടിക്കും നേതാക്കൾക്കും ലവലേശം ഉളുപ്പും മാനവും ഇല്ലേ എന്നാണ് കേരളത്തിൽ അരിയാഹാരം കഴിക്കുന്നവർ ചിന്തിക്കുന്നത്. പാനൂർ ബോംബു സ്‌ഫോടനത്തിൽ അറസ്റ്റിലായവരെ ന്യായീകരിക്കാൻ പുതിയ ക്യാപ്‌സൂളുമായി സിപിഎം എത്തിയിരിക്കുന്നതാണ് ജനത്തെ ആകെ അതിശയിപ്പിക്കുന്നത്. അറസ്റ്റിലായത് അവിടെ സന്നദ്ധ പ്രവർത്തനത്തിനെത്തിയവരാണെന്ന വിചിത്ര വാദം ഉന്നയിക്കുകയാണ്‌ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അറസ്റ്റിലായ മീത്തല കുന്നോത്തുപറമ്പ് ഡിവൈഎഫ്‌ഐ യൂണിറ്റ് മുൻ സെക്രട്ടറിയും റെഡ് വോളന്റിയർ ക്യാപ്റ്റനുമായ അമൽ ബാബുവിനെക്കുറിച്ചാണ് ഗോവിന്ദൻ ഇങ്ങനെ പറഞ്ഞിരിക്കുന്നത് എന്നതാണ് രസകരമായ തമാശ.

പാർട്ടിയെ രക്ഷിക്കാനായി എന്ത് നുണയും ജനത്തോടു വിളിച്ചു പറയാമെന്നും അതൊക്കെ വിശ്വസിക്കുമെന്നും കരുതുന്ന പാർട്ടി സെക്രട്ടറി എം വി ഗോവിന്ദനും പിണറായി വിജയനുമൊക്കെ ഏത് വിഡ്ഢികളുടെ ലോകത്താണ് ജീവിക്കുന്നതെന്നതാണ് മനസിലാ വാത്തത്. എന്ത് നുണയും പറയുന്നതിൽ ഗോവിന്ദൻ ഇപ്പോൾ പിണറായിയെ കടത്തി വെട്ടുകയാണ്. പാർട്ടി സെക്രട്ടറി ആണെങ്കിൽ അങ്ങനെ വേണമല്ലോ? പക്ഷെ ജനം ക്ലിഫ് ഹോക്‌സിലെ മരപ്പട്ടിയോ, മരകഴുതയോ, അല്ലെന്നു മാത്രം തിരിച്ചറിയണം.

അറസ്റ്റിലായ സി പി എം – DYFI നേതാക്കൾക്ക് സ്‌ഫോടനവുമായി ബന്ധമില്ലെന്നും തങ്ങൾ പണ്ടേ പുറത്താക്കിയ ഗുണ്ടകളാണ് സ്‌ഫോടനത്തിൽ മരിച്ചവരും, പരിക്കേറ്റവരുമെന്നാണ് പാർട്ടി നേതാക്കളുടെ ആദ്യത്തെ ന്യായീകരണ ക്യാപ്‌സൂൾ. ഇത് ജനം ഒന്ന് കൊണ്ടും വിശ്വസിക്കുന്നില്ല. തൊട്ടു പിറകെയാണ് അറസ്റ്റിലായവരെ വെള്ള പൂശാൻ വിചിത്ര വാദവുമായി സാക്ഷാൽ സി പി എം സംസ്ഥാന സെക്രട്ടറിയുടെ വരവ്.

ഗോവിന്ദൻ പറഞ്ഞത് ഇങ്ങനെയാണ്: ‘എവിടെയോ ബോംബു പൊട്ടിയത് സിപിഎമ്മിന്റെ തലയിൽ വയ്‌ക്കാനുള്ള ശ്രമമാണ്. സ്ഫോടനത്തിൽ മരിച്ചയാളുടെ വീട് സിപിഎം നേതാക്കൾ സന്ദർശിച്ചതാണ് വിവാദം. ആപത്തുണ്ടാകുമ്പോൾ അവിടെ പോകുന്നതും കുടുംബത്തെ ആശ്വസിപ്പിക്കുന്നതും മനുഷ്യത്വമാണ്. സിപിഎം പ്രവർത്തകരെ ആക്രമിച്ച കേസുകളിലെ പ്രതികളാണ് ബോംബു നിർമിച്ചവരും സ്ഫോടനത്തിൽ കൊല്ലപ്പെട്ടതും. പാനൂർ സ്‌ഫോടനത്തിൽ പാർട്ടിക്കു പങ്കില്ലെന്നു നേരത്തേ വ്യക്തമാക്കിയി രുന്നതാണ്. എല്ലാം ചിതറിക്കിടക്കുന്ന ബോംബു പൊട്ടിയ സ്ഥലത്ത് നാട്ടുകാർ ഓടിക്കൂടിയപ്പോൾ മുൻപന്തിയിൽ നിന്ന് പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ യത്‌നിച്ച ഡിവൈഎഫ്‌ഐ സഖാവിനെയാണ് ഇപ്പോൾ പോലീസ് പിടികൂടിയിരിക്കുന്നത്. അതു സംബന്ധിച്ചു കൃത്യമായ ധാരണ വേണം. ഇങ്ങനെയുള്ള സന്നദ്ധ പ്രവർത്തനം പോലും കുറ്റകൃത്യ പട്ടികയിൽപ്പെടുത്തി കൈകാര്യം ചെയ്യാനാകില്ലല്ലോ. തെരഞ്ഞെടുപ്പു മുന്നിൽക്കണ്ട് പാർട്ടിയെ തകർക്കാനുള്ള നീക്കമാണ്. സിപിഎമ്മിനെതിരേയുള്ള പ്രചാരണം മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്തതാണ്.’ എന്നാണ് ഗോവിന്ദൻ തിങ്കളാഴ്ച വൈകിട്ട് ഇറക്കി വിട്ട ക്യാപ്സ്യൂൾ.

മുമ്പ് മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ്സുകാരെ CPM കാർ തല്ലിച്ചതയ്‌ക്കുകയും പൂച്ചട്ടി കൊണ്ട് തലയ്‌ക്കടിക്കുകയും ചെയ്ത വിവാദ സംഭവത്തെ രക്ഷാപ്രവർത്തനമെന്നു മുഖ്യമന്ത്രി വിശേഷിപ്പിച്ചത് ഏറെ ചർച്ചയും ആയിരുന്നു. CPM കാർ തന്നെ പാർട്ടിക്കു നാണക്കേടുമുണ്ടാക്കിയ സംഭവമെന്നാണ് ഇതിനെ ഇപ്പോൾ പറയുന്നത്. അത്തരമൊരു വാദമാണ് എം.വി. ഗോവിന്ദൻ തിങ്കളാഴ്ച നിരത്തുന്നത്.

അതേസമയം, പാനൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ സി.പി.എം പ്രവർത്തകൻ കൊല്ലപ്പെട്ട കേസിലെ മുഖ്യസൂത്രധാരൻ ഡി.വൈ.എഫ്.ഐ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി ഷിജാൽ (31), കെ. അക്ഷയ് (29) എന്നിവർ കൂടി തിങ്കളാഴ്ച അറസ്റ്റിലായി. അന്വേഷണച്ചുമതലയുള്ള കൂത്തുപറമ്പ് എ.സി.പി. കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആണ് ഇവരെ അറസ്റ്റ് ചെയ്യുന്നത്. ഇതോടെ കേസിലെ മുഴുവൻ പ്രതികളും പിടിയിലായെന്നാണ് പോലീസ് ഇപ്പോൾ പറയുന്നത്.

ഡി.വൈ.എഫ്.ഐ മീത്തലെ കുന്നോത്തുപറമ്പ് യൂനിറ്റ് സെക്രട്ടറി അമൽ ബാബു (28), മുളിയാത്തോട്ടെ സി.പി.എം പ്രവർത്തകൻ കരിപ്പന കാട്ടിൽ മിഥുൻ (31) എന്നിവർ ഉൾപ്പെടെ ആറുപേരെ നേരത്തെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അശ്വന്ത്, വിനോദ്, വിനീഷ് എന്നിവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നും പോലീസ് പറയുന്നുണ്ട്.

സ്‌ഫോടനം നടന്നയുടനെ ഒളിവിൽപ്പോയ ഷിജാലിനെ കണ്ടെത്താൻ മൂന്നുദിവസമായി പൊലീസ് വ്യാപക തിരച്ചിൽ നടത്തി വരുകയായിരുന്നു. ഇതിനിടെ ഉദുമൽപേട്ടിൽ ഒളിവിൽ കഴിഞ്ഞ ഇരുവരെയും പാലക്കാട് അതിർത്തിയിൽ വെച്ചാണ് പിടികൂടിയത്. മരിച്ച ഷിറിൽ ഉൾപ്പെടെ 12 പേരാണ് കേസിൽ പ്രതികളെന്നും പോലീസ് പറയുന്നു. സ്‌ഫോടനത്തിൽ പരിക്കേറ്റവരുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങുന്നത്. ജില്ല പൊലീസ് മേധാവി അജിത്ത് കുമാർ, കൂത്തുപറമ്പ് എ.സി.പി കെ.വി.വേണുഗോപാൽ എന്നിവരുടെ മേൽനോട്ടത്തിലാണ് കേസ് അന്വേഷണം നടക്കുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...