Connect with us

Hi, what are you looking for?

Kerala

പിറന്നാൾ ദിനത്തിൽ ചാനലുകൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ശോഭ സുരേന്ദ്രൻ

പിറന്നാൾ ദിനത്തിൽ ചാനലുകൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ആലപ്പുഴയിലെ എൻ ഡി എ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ. താൻ ജില്ലാ നേതൃത്വത്തിനെതിരെ പരാതി നല്‍കിയെന് പ്രമുഖ ചാനല്‍ നൽകിയ വാര്‍ത്ത അവാസ്തവമെന്ന് ശോഭ സുരേന്ദ്രന്‍. ഈ ചാനലിന്റെ ഉടമയുടെ അടുത്ത ആള്‍ കഴിഞ്ഞ ദിവസം തന്നെ കാണാന്‍ വന്നുവെന്നും കൂടുതലായാല്‍ വന്നത് ആരാണെന്നും ഏത് വാഹനത്തിലാണെന്നതുള്‍പ്പടെ വെളിപ്പെടുത്തുമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ വികാരഭരിതമായായിരുന്നു ശോഭയുടെ പ്രതികരണം. പിറന്നാള്‍ ദിനമാണെങ്കിലും ചാനലിന്റെ മുന്നില്‍ നിരാഹാരം ഇരിക്കാന്‍ മടിയില്ലെന്നും ശോഭ പറഞ്ഞു. 13 വയസുമുതല്‍ താന്‍ ഈ സമൂഹത്തിന് മുന്നിലുണ്ട്. വാര്‍ത്ത നല്‍കുന്നതിന് മുമ്പ് ആ ചാനലിന്റെ റിപ്പോര്‍ട്ടറിന് തന്നോട് ചോദിക്കാനുള്ള സമയമുണ്ടായിരുന്നു. അതു ചെയ്തില്ലെന്നും ശോഭ വിമര്‍ശിച്ചു.

ചാനലിന്റെ ഉടമയുടെ അടുത്ത ആള്‍ തന്നെ കാണാന്‍ വന്നു. വെള്ളാപ്പള്ളിയെ പുകഴ്ത്തരുതെന്ന് ആവശ്യപ്പെട്ടു. വെള്ളാപ്പള്ളി നടേശനെ കൈവിട്ട് കളിച്ചില്ലെങ്കില്‍ ശോഭ സുരേന്ദ്രനെ പരാജയപ്പെടുത്തുമെന്ന് പറയാന്‍ ഒരു ഉപദേശകന്റെ രൂപത്തില്‍ ഒരാള്‍ വന്നു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് പണം നല്‍കാമെന്ന് പറഞ്ഞു. ഒമ്പത് തിരഞ്ഞെടുപ്പില്‍ മത്സരിച്ചു, ഒരു മുതലാളിയുടെ അടുത്തും പോയി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് പണം ചോദിച്ചിട്ടില്ല. ആലപ്പുഴയില്‍ താന്‍ വിജയിക്കുമെന്ന് ബോധ്യം വന്നപ്പോഴാണ് തനിക്കെതിരായ നീക്കമെന്നും ശോഭ സുരേന്ദ്രന്‍ ആരോപിച്ചു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...