Connect with us

Hi, what are you looking for?

Kerala

24 ന്യൂസ് വ്യാജ വാർത്ത പടച്ചു വിട്ട് അധിക്ഷേപിക്കുന്നു, ശോഭാ സുരേന്ദ്രൻ നിരാഹാരത്തിലേക്ക്

എൻ ഡി എ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ ബിജെപി ജില്ലാ നേതൃത്വത്തിനെതിരെ പരാതി നല്‍കിയെന് പ്രമുഖ ചാനല്‍ വ്യാജ വാർത്ത പ്രസിദ്ധീകരിച്ച പ്രമുഖ ചാനൽ 24 ന്യൂസ് എന്ന് സൂചന. തനിക്കെതിരെ പ്രമുഖ ചാനൽ നല്കിയ വാര്‍ത്ത അവാസ്തവമെന്ന് ശോഭ സുരേന്ദ്രന്‍ ഇന്ന് പത്രസമ്മേളനത്തിൽ പറയുകയുണ്ടായി. തനിക്കെതിരെ വ്യാജവാർത്ത പ്രസിദ്ധീകരിച്ചതിന് പുറമെ ഈ ചാനലിന്റെ ഉടമയുടെ അടുത്ത ആള്‍ ഇന്നലെ രാത്രി തന്നെ കാണാന്‍ വന്നുവെന്നും കൂടുതലായാല്‍ വന്നത് ആരാണെന്നും ഏത് വാഹനത്തിലാണെന്നതു ഉള്‍പ്പടെ വെളിപ്പെടുത്തുമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ വികാരഭരിതമായായിരുന്നു ശോഭയുടെ പ്രതികരണം. പിറന്നാള്‍ ദിനമാണെങ്കിലും ചാനലിന്റെ മുന്നില്‍ നിരാഹാരം ഇരിക്കാന്‍ മടിയില്ലെന്നും ശോഭ പറഞ്ഞു. 13 വയസുമുതല്‍ താന്‍ ഈ സമൂഹത്തിന് മുന്നിലുണ്ട്. വാര്‍ത്ത നല്‍കുന്നതിന് മുമ്പ് ആ ചാനലിന്റെ റിപ്പോര്‍ട്ടറിന് തന്നോട് ചോദിക്കാനുള്ള സമയമുണ്ടായിരുന്നു. അതു ചെയ്തില്ലെന്നും ശോഭ വിമര്‍ശിച്ചു.

ചാനലിന്റെ ഉടമയുടെ അടുത്ത ആള്‍ തന്നെ കാണാന്‍ വന്നു. വെള്ളാപ്പള്ളിയെ പുകഴ്ത്തരുതെന്ന് ആവശ്യപ്പെട്ടു. വെള്ളാപ്പള്ളി നടേശനെ കൈവിട്ട് കളിച്ചില്ലെങ്കില്‍ ശോഭ സുരേന്ദ്രനെ പരാജയപ്പെടുത്തുമെന്ന് പറയാന്‍ ഒരു ഉപദേശകന്റെ രൂപത്തില്‍ ഒരാള്‍ വന്നു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് പണം നല്‍കാമെന്ന് പറഞ്ഞു. ഒമ്പത് തിരഞ്ഞെടുപ്പില്‍ മത്സരിച്ചു, ഒരു മുതലാളിയുടെ അടുത്തും പോയി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് പണം ചോദിച്ചിട്ടില്ല. ആലപ്പുഴയില്‍ താന്‍ വിജയിക്കുമെന്ന് ബോധ്യം വന്നപ്പോഴാണ് തനിക്കെതിരായ നീക്കമെന്നും ശോഭ സുരേന്ദ്രന്‍ ആരോപിച്ചു. ശോഭ സുരേന്ദ്രൻ മത്സരരംഗത്ത് വിജയിച്ച് ഒരു എംപിയായി മന്ത്രിയായി ഇരിക്കാൻ ആഗ്രഹിക്കുന്നത് കേരളത്തിലെ പാവപ്പെട്ടവർക്ക് വേണ്ടിയാണ്. പൊതുപ്രവർത്തനവുമായി മുന്നോട്ട് പോകുന്നത് അമ്മ എന്ന നിലയിൽ സ്ത്രീ എന്ന നിലയിൽ വിജയിച്ചുകൊണ്ടാണ്’ – ശോഭ സുരേന്ദ്രൻ പ്രതികരിച്ചു.

ഇക്കഴിഞ്ഞ ദിവസമാണ് 24 ന്യൂസ് ചാനൽ ശോഭാ സുരേന്ദ്രനെതിരെ ഇത്തരത്തിലൊരു വാർത്ത പുറത്ത് വിട്ടത്. ആലപ്പുഴ ജില്ല നേതൃത്വത്തിൻ്റെ പ്രവർത്തനത്തിൽ ശോഭ സുരേന്ദ്രൻ അതൃപ്തി രേഖപ്പെടുത്തിയെന്നും ഇതിനെതിരെ പരാതി അറിയിച്ച് എന്നുമായിരുന്നു 24 ന്യൂസ് പുറത്ത് വിട്ട വാർത്ത. ഇത് സംബന്ധിച്ച് ശോഭാ സുരേന്ദ്രൻ അമിത് ഷായ്ക്ക് പരാതി കൊടുത്തു എന്നും വാർത്തയിൽ പറഞ്ഞു. പന്തളം പ്രതാപനാണ് ആലപ്പുഴ മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് ചുമതല. ശോഭയുടെ പരാതിയെ തുടർന്ന് ബിജെപി ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷിന്റെ നേതൃത്വത്തില്‍ മണ്ഡലതല നേതൃയോഗം ചേർന്നെന്നും പന്തളം പ്രതാപനെ ആലപ്പുഴയിലെ തെരഞ്ഞെടുപ്പ് ചുമതലയില്‍ നിന്ന് മാറ്റി പകരം ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാറിന് ചുമതല നല്‍കിയതായുമായിട്ടായിരുന്നു വാർത്ത. വാർത്ത തീർത്തും അടിസ്ഥാനരഹിതമാണെന്ന് ശോഭ പ്രതികരിച്ചു.

അതേസമയം ‘സംസ്ഥാന രാഷ്ട്രീയത്തിലെ കരുത്തുറ്റ വനിതാമുഖമായ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന് മീന മാസത്തിലെ ഉതൃട്ടാതിയായ ഇന്ന് 50ാം പിറന്നാളാണ്. രാഷ്ട്രീയത്തിനൊപ്പം പൊതുസേവന രംഗത്തും തന്റേതായ കൈയ്യൊപ്പ് ചാർത്തിയ ശോഭ ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിലെ ജനവികാരം ഇത്തവണ തനിക്ക് അനുകൂലമാകുമെന്ന ശുഭ പ്രതീക്ഷയിലാണ്. ഒപ്പം, സേവന രംഗത്ത് തന്റെ സ്വപ്ന സാക്ഷാത്ക്കാരമായ ട്രസ്റ്റ് യാഥാർത്ഥ്യമാകുന്നതിന്റെ സന്തോഷവും ശോഭയ്ക്ക് ഇരട്ടി മധുരമാകുന്നു. ‘ജനന തീയതിയായിരുന്ന മാർച്ച് 24 ന് മക്കൾ രണ്ടു പേരും ആലപ്പുഴയിലെത്തിയിരുന്നു. മക്കളുടെ താൽപര്യപ്രകാരം കേക്ക് മുറിച്ചു. അവർ തന്നെ എനിക്ക് ചോറ് വിളമ്പി തന്നു. വലിയ സന്തോഷമായിരുന്നു. മലയാളമാസ പ്രകാരം ഇന്നാണ് പിറന്നാൾ. ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് പ്രവർത്തിക്കാനും, അവരെ അറിയാനും സാധിക്കുന്നതാണ് പിറന്നാളിനെ മധുരതരമാക്കുന്നത് എന്ന് ശോഭ പറഞ്ഞു. എന്നാൽ അതിനിടയിൽ എലെക്ഷൻ സ്റ്റണ്ടുകൾ വ്യാജ വാർത്തകൾ നൽകുന്ന തരത്തിലേക്ക് അധഃപതിക്കുന്നത് പിറന്നാൾ ദിനത്തിന്റെ വെളിച്ചം കെടുത്തുന്ന താണ്- ശോഭ സുരേന്ദ്രൻ പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...