Connect with us

Hi, what are you looking for?

Crime,

ED യും IT വകുപ്പും പിഴിഞ്ഞെടുത്തു, പിണറായിക്ക് വിറയൽ തുടങ്ങി

കരുവന്നൂരിൽ പിണറായിയുടെ പദ്ധതിയെല്ലാം തെറ്റി. കാരണം ആദ്യഘട്ട ചോദ്യം ചെയ്യലിൽ PK ബിജുവിനെ ഇറക്കി ED യെ കൊഞ്ഞനം കുത്തി കാണിക്കാം എന്നായിരുന്നു കരുതിയത്. എന്നാൽ ബിജു എല്ലാം പൊളിച്ചു. അല്ല ബിജുവിനെ പറഞ്ഞിട്ട് കാര്യമില്ല. ഇവിടെ അണികളുടെയും പൊതുജനത്തിനു നേരെ കാണിക്കുന്ന ഉമ്മാക്കിയൊന്നും ED ക്ക് മുന്നിൽ വിലപ്പോകില്ല. എന്തായാലും ബിജുവിന് പുറമെ MM വര്ഗീസിനെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. ആദ്യഘട്ടത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് പോലും കിട്ടിയിട്ടില്ലെന്നായിരുന്നു വര്ഗീസ് പറഞ്ഞത്.

ആ വര്ഗീസാണ് ഇപ്പോൾ ചൂലുപോലെ ED ഓഫീസിൽ കയറി ചെന്ന് സത്യങ്ങൾ തുറന്നു പറഞ്ഞത്. ചതി എന്ന് പറഞ്ഞാൽ കൊലച്ചതി എന്നല്ലാതെ മറ്റെന്താണ് പിണറായി ഇതിനെ പറയേണ്ടത്? വര്ഗീസിനെ ഇഞ്ച പിഴിയും പോലെ പിഴിഞ്ഞ്. ദേഹോപദ്രവം അല്ല കേട്ടോ. അതിനൊക്കെയുള്ള മിടുക്ക് അവർക്കുണ്ട്, അല്ലാതെ പിന്നെ വെറുതെയാണോ ED എന്ന് പറഞ്ഞു നടക്കുന്നത്. എന്തായാലും ഇന്നലത്തോടെ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസിന്റെ ചോദ്യംചെയ്യല്‍ അവസാനിച്ചു. കൊച്ചി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ഇ.ഡിക്കു പുറമേ ആദായ നികുതി വകുപ്പും എം.എം. വര്‍ഗീസിനെ ചോദ്യംചെയ്തു. ഫോണ്‍ ആദായനികുതി വകുപ്പ് പിടിച്ചെടുത്തു.

തൃശ്ശൂര്‍ എം.ജി. റോഡിലെ ബാങ്ക് ഓഫ് ഇന്ത്യ ബ്രാഞ്ചിലെ സി.പി.എം. അക്കൗണ്ടില്‍നിന്ന് എം.എം. വര്‍ഗീസ് ഒരു കോടി രൂപ പിന്‍വലിച്ചുവെന്നാണ് കണ്ടെത്തല്‍. ഇതടക്കം അക്കൗണ്ടിലെ ആറുകോടി രൂപയുടെ ആദായനികുതി അടച്ചിട്ടില്ലെന്ന് വകുപ്പ്. എം.എം. വര്‍ഗീസും തൃശ്ശൂര്‍ നഗരസഭാ കൗണ്‍സിലര്‍ പി.കെ. ഷാജനും രാവിലെ പത്തുമണിയോടെയാണ് കൊച്ചിയിലെ ഇ.ഡി. ഓഫീസിലെത്തിയത്. ഏഴുമണിയോടെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കി ഷാജനെ ഇ.ഡി. വിട്ടയച്ചു.

എന്നാല്‍, എം.എം. വര്‍ഗീസിന്റെ ചോദ്യംചെയ്യല്‍ നീണ്ടുപോയി. ഇതിനിടെയാണ് ആദായനികുതി വകുപ്പിന്റെ ഉദ്യോഗസ്ഥരും ഇ.ഡി. ഓഫീസിലേക്കെത്തിയത്. സി.പി.എമ്മിന്റെ രഹസ്യ അക്കൗണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് എം.എം. വര്‍ഗീസില്‍നിന്ന് തേടിയത്. ഇതിന് പിന്നാലെയാണ് ആദായനികുതി വകുപ്പ് തൃശ്ശൂരില്‍ അപ്രതീക്ഷിത റെയ്ഡ് നടത്തിയത്.

ചോദ്യംചെയ്യല്‍ നടക്കുന്നതിനിടെയായിരുന്നു റെയ്ഡും. ഈ പരിശോധനയില്‍ എം.എം. വര്‍ഗീസ് ഒരുകോടി രൂപ പിന്‍വലിച്ചതായി കണ്ടെത്തി. ഇതിനെല്ലാം ഇനിയും ഉത്തരം പറയേണ്ടിവരും ഒരു ജില്ലാ സെക്രട്ടറി എന്ന നിലയിൽ ഒരു കോടി രൂപ എവിടെ നിന്ന് കിട്ടി എന്നതടക്കമുള്ള വിവരങ്ങൾ വര്ഗീസിനോട് ആരാഞ്ഞു എന്നാണ് അറിയാൻ കഴിയുന്നത്. മൗനമായിരുന്നു ആദ്യഘട്ടത്തിലെങ്കിലും പിന്നീട നിൽക്കക്കള്ളിയില്ലാതെ വന്നപ്പോൾ പലതും വാ വിട്ട് പറഞ്ഞു എന്നും അറിയുന്നുണ്ട്. ഇതിനു മുൻപ് ഹാജരായ ബിജുവും എല്ലാം സമ്മതിച്ചിട്ടുണ്ട്.

പാർട്ടി അറിഞ്ഞുകൊണ്ടുള്ള തട്ടിപ്പാണ് കരുവന്നൂര്‍ സഹകരണ ബാങ്കിൽ നടന്നതെന്ന് ബിജു അന്തസായി തുറന്നു പറഞ്ഞു. ബിജുവിനെ ഇന്നലെ ഇ ഡി 10 മണിക്കൂറോളം ചോദ്യം ചെയ്തത്. പാർട്ടി അന്വേഷിച്ചു കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിച്ച കേസ് ആണ് കരുവന്നൂരിലേത്. അതിൽ അന്വേഷണ ഉദ്യോഗസ്ഥൻ ആയിരുന്ന ആളാണ് ഇപ്പോൾ ED ക്ക് മുൻപിൽ ഹാജരായ മുൻ എം പി ആയ പി കെ ബിജു. അവർക്ക് കൂടി ഈ കേസിൽ പങ്കുണ്ടായിരുന്നു എന്ന് ഓർക്കണം. ആ കേസിൽ കുറ്റക്കാരെ കണ്ടു പിടിക്കാൻ ഇറങ്ങിയത് ബിജു. എന്ത് വിരോധാഭാസം ആണെന്നോർക്കണം. പാര്‍ട്ടിക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ തങ്ങള്‍ ഇക്കാര്യം അന്വേഷിച്ചിരു ന്നെന്നും ക്രമക്കേടുകള്‍ ബോധ്യപ്പെട്ടിരുന്നെന്നുമാണ് ഇ ഡി ഉദ്യോഗസ്ഥരോട് ബിജു സമ്മതിച്ചത്.

എന്നാല്‍, എന്തുകൊണ്ട് നടപടികള്‍ സ്വീകരിച്ചില്ല, എന്ന ചോദ്യത്തിന് മൗനമായിരുന്നു ഉത്തരം. കരുവന്നൂരിലെ പ്രധാന തട്ടിപ്പുകാരനായ പി. സതീഷ് കുമാറില്‍ നിന്ന് ബിജു പണം കൈപ്പറ്റിയെന്ന സാക്ഷിമൊഴി ഇ ഡിക്കു ലഭിച്ചിട്ടുണ്ട്. കേസില്‍ ജയിലിലുള്ള വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ പി.ആര്‍. അരവിന്ദാക്ഷനാണ് ബിജു സതീഷില്‍ നിന്ന് അഞ്ചു ലക്ഷം രൂപ കൈപ്പറ്റിയതായി മൊഴി നല്കിയിട്ടുള്ളത്. 2020ലാണ് മുഖ്യപ്രതി സതീഷ് കുമാറില്‍ നിന്നു ബിജു പണം കൈപ്പറ്റിയത്.

സതീഷ് കുമാറിന്റെ സന്തത സഹചാരിയായിരുന്ന ജിജോറും ഇ ഡിക്കു നല്കിയ മൊഴിയില്‍ ഇക്കാര്യം പറയുന്നുണ്ട്. എന്തായാലും ED അവസാന രഹസ്യം വരെ ഇവരിൽ നിന്ന് പിഴിഞ്ഞെടുക്കും. എല്ലാ തെളിവുകളും സമാഹരിച്ച ശേഷമേ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കു. കാരണം ഇപ്പോൾ ചോദ്യം ചെയ്യാൻ വിളിപ്പിച്ചവരെല്ലാം ഉപകരണങ്ങൾ മാത്രമാണെന്ന് ED വ്യക്തമായിട്ടറിയാം. ഇവരെ ഉപയോഗിച്ച ഈ തട്ടിപ്പിന് നേതൃത്വം കൊടുത്തവരിലേക്ക് തന്നെയാണ് ED യുടെ പോക്ക്. അതിനു സർവ്വ സന്നാഹങ്ങളും ഒരുക്കി വയ്‌ക്കേണ്ടതുണ്ട്. എങ്കിലേ ആ ഡോണിനെ പിടികൂടാനാകൂ.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...