Connect with us

Hi, what are you looking for?

Kerala

രാഹുൽ ഗാന്ധി മത്സരിക്കുന്നത് തീവ്രവാദികളുടെ പിന്തുണയോടെ – കെ സുരേന്ദ്രൻ

കൽപ്പറ്റ . രാഹുൽ ഗാന്ധി മത്സരിക്കുന്നത് തീവ്രവാദികളുടെ പിന്തുണയോടെയാണെന്ന് വയനാട്ടിലെ എൻ ഡി എ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ കെ സുരേന്ദ്രൻ. തീവ്രവാദ പിന്തുണ മറച്ചു വെക്കാനാണ് യുഡിഎഫ് റാലിയിൽ എസ്ഡിപിഐ കൊടികൾ ഒഴിവാക്കിയത്. വടക്കേ ഇന്ത്യയിലെ ജനങ്ങളിൽ നിന്നും സത്യം മറച്ചുവെക്കാനാണ് കൊടി ഒഴിവാക്കിയതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

വയനാടിന് സ്ഥിരം എംപിയെ വേണം, അതിനു രാഹുൽ ഗാന്ധി വിജയിക്കരുത്. വയനാട്ടിലെ ജനങ്ങൾ രാഹുലിനെ സ്‌നേഹിച്ചിട്ടും ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. അമേഠി വയനാട്ടിൽ ആവർത്തിക്കുകയെന്നതാണ് ബിജെപിയുടെ ലക്ഷ്യം. കോൺഗ്രസ്‌ കുത്തക മണ്ഡലം തകരുമെന്നും സുരേന്ദ്രൻ പറഞ്ഞു. അതേസമയം വയനാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ പത്രികാ സമര്‍പ്പണത്തിനായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി വയനാട്ടിലെത്തി. കൽപ്പറ്റയിൽ നടക്കുന്ന റോഡ്‌ഷോയിൽ സ്മൃതി ഇറാനി പങ്കെടുത്തു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...