Connect with us

Hi, what are you looking for?

Crime,

ഖാലിസ്ഥാന്‍ തീവ്രവാദ പ്രചാരണവുമായി വിദേശത്ത് പഞ്ചാബി ഗായകര്‍, സഹായിക്കാൻ ഐ എസ് ഐ, നിരീക്ഷിച്ച് ഇന്ത്യ

അമൃത്സര്‍ . പഞ്ചാബില്‍ വീണ്ടും വിഘടനവാദ ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കാനുളള ഖാലിസ്ഥാന്‍ ഭീകരരുടെ നീക്കങ്ങളെ സസൂക്ഷ്മം നിരീക്ഷിച്ച് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍. വിഘടനവാദ ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കാൻ സംഗീത വ്യവസായത്തെയാണ് തീവ്രവാദികൾ ആയുധമാക്കുന്നത്.

യൂട്യൂബ്, സ്‌പോട്ടിഫൈ, ഇന്‍സ്റ്റാഗ്രാം എന്നിവയെയാണ് പ്രധാനമായും സിഖ് വിഘടനവാദവും തീവ്രവാദവും പ്രോത്സാഹിപ്പിക്കാന്‍ ഉപകരണമാക്കുന്നത്. യുവമനസുകളെ പാട്ടിലൂടെ വിഘടനവാദ ആശയങ്ങളിലേക്ക് ആകര്‍ഷിക്കുകയാണ് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഖാലിസ്ഥാന്‍ അനുകൂലികളായ പഞ്ചാബി ഗായകര്‍ ശ്രമിച്ചു വരുന്നതായിട്ടാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

പാകിസ്ഥാന്‍ ചാര സംഘടനയായ ഐ എസ് ഐയുടെ പിന്തുണയും ഈ ഗായകര്‍ക്ക് ഇക്കാര്യത്തിൽ ലഭിച്ചു വരുന്നുണ്ട്. വിഭജന അജണ്ടയിലൂന്നിയ വരികളിലൂടെ പഞ്ചാബിലെ യുവമനസുകളില്‍ തീവ്രവാദം കുത്തിവച്ചാണ് ഈ ഗായകര്‍ പേരെടുത്തത്. ജമ്മുകാശ്മീര്‍, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവയെ ഇന്ത്യയില്‍ നിന്ന് വിഭജിക്കുന്ന ആശയങ്ങള്‍ പേറുന്ന വരികളും ഗാനങ്ങളിൽ ഉൾപ്പെടുത്തി വരുന്നു. വിദേശ രാജ്യങ്ങളില്‍ നിന്നാണ് ഈ ഗാനങ്ങള്‍ പടച്ചു വിടുന്നത് എന്നതിനാല്‍ ഇതിന് തടയിടുക എന്നതും വെല്ലുവിളിയാണ്.

ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരിക്ക സുവര്‍ണക്ഷേത്രത്തില്‍ പട്ടാളം നടത്തിയ ഓപ്പറേഷന്‍ ബ്ലൂസ്റ്റാറില്‍ കൊല്ലപ്പെട്ട സിഖ് ഭീകരന്‍ ഭിന്ദ്രന്‍വാലയെ പുകഴ്‌ത്തുന്ന വരികളുളള ഗാനങ്ങളും ഇക്കൂട്ടത്തിൽ പെടും. ഈയിടെ പുറത്തിറങ്ങിയ ചില പഞ്ചാബി ഗാനങ്ങളില്‍ മോദി വിരുദ്ധ, ദല്‍ഹി വിരുദ്ധ വരികള്‍ എന്നിവ ധാരാളമായാണ് ഉള്ളത്. കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ് ഇന്ത്യയുടെ ഭാഗമാക്കിയതിനെ കുറ്റപ്പെടുത്തുന്ന വരികളും ഇതിൽ ഉൾപ്പെടുന്നുണ്ട്.

കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പഞ്ചാബി ഗായകന്‍ ശുഭ് അടുത്തിടെ വക്രീകരിച്ച ഇന്ത്യന്‍ ഭൂപടം പങ്കുവച്ചിരുന്നു. ഭൂപടത്തില്‍ പഞ്ചാബിനെ പ്രത്യേകം നിറത്തില്‍ അടയാളപ്പെടുത്തുക മാത്രമല്ല ജമ്മുകാശ്മീര്‍, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവ ഇതില്‍ ഇല്ല എന്നതും എടുത്ത് പറയേണ്ടതായുണ്ട്. പഞ്ചാബ്, ഹിമാചല്‍ പ്രദേശ് എന്നിയയ്‌ക്ക് ഒരേ നിറം നല്‍കി ഭൂപടത്തില്‍ പഞ്ചാബിന്റെ ഭാഗമാക്കി കാണിച്ചിരിക്കുന്നു. ഖാലിസ്ഥാന്‍ ഭൂപടത്തിന് സമാനമായ ഭൂപടമാണിത്. പഞ്ചാബിനെയും ജമ്മുകാശ്മീരിനെയും ഇന്ത്യയില്‍ നിന്ന് വേര്‍പെടുത്തുക എന്നത് ഖാലിസ്ഥാനികളുടെയും പാകിസ്ഥാന്റെയും ആശയമാണെന്നതാണ് ഇവിടെ ഗൗരമേറുന്നത്.

കാനഡയിലും അമേരിക്കയിലും ബ്രിട്ടനിലും താമസിക്കുന്ന പഞ്ചാബി ഗായകരാണ് ഇന്ത്യ വിരുദ്ധ ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന കാര്യത്തിൽ മുന്നിലുള്ളത്. വിദേശ പൗരത്വമുളള ഇവര്‍ക്കെതിരെ നടപടി എടുക്കാന്‍ ഇന്ത്യക്ക് പ്രയോഗികമായ ചില ബുദ്ധിമുട്ടുമുട്ടുകൾ ഉണ്ട്. മാത്രമല്ല വിദേശത്ത് താമസിച്ച് ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഖാലിസ്ഥാനികളെ പിന്തുണയ്‌ക്കുന്ന നിലപാടാണ് കാനഡയും അമേരിക്കയും അടക്കമുളള രാജ്യങ്ങളുടേതെന്ന് ഈ രാജ്യങ്ങള്‍ ഇടക്കാലത്ത് സ്വീകരിച്ചിട്ടുളള നിലപാടുകളില്‍ നിന്ന് വ്യക്തമാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...