Connect with us

Hi, what are you looking for?

India

കച്ചൈതീവ് തമിഴ്‌നാട്ടിൽ കത്തി, കോണ്‍ഗ്രസ് തമിഴ്നാട്ടിനെ വഞ്ചിക്കുകയായിരുന്നു എന്ന് വൈകോ

ചെന്നൈ . കച്ചൈതീവ് പ്രശ്‍നം തമിഴ്‌നാട്ടിൽ കത്തി. കച്ചൈതീവ് പ്രശ്നത്തില്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി എംഡിഎംകെ നേതാവ് വൈകോ കൂടി രംഗത്ത് വന്നത് ഇന്ത്യ മുന്നണിയെ തീർത്തും പ്രതിസന്ധിയിലാക്കി. ഓരോ ഘട്ടത്തിലും കോണ്‍ഗ്രസ് തമിഴ്നാട്ടിനെ വഞ്ചിക്കുകയായിരുന്നു എന്നാണ് വൈകോ പറഞ്ഞത്. ഇന്ത്യാമുന്നണിയുടെ ഭാഗമായ എംഡിഎംകെയുടെ നേതാവായ വൈകോ കച്ചൈത്തീവ് പ്രശ്നത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ചത് വലിയ കോളിളക്കമുണ്ടാക്കി.

വൈകോയുടെ മകന്‍ ദുരൈ വൈകോ തിരുച്ചി ലോക് സഭാ മണ്ഡലത്തില്‍ ഇന്ത്യാമുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന തിനിടയിലാണ് ‘ഓരോ ഘട്ടത്തിലും കോണ്‍ഗ്രസ് തമിഴ്നാട്ടിനെ വഞ്ചിക്കുകയായിരുന്നു’ എന്ന് കച്ചൈതീവ് പ്രശ്നത്തി വൈക്കോ പറഞ്ഞത്. നേരത്തെ കോണ്‍ഗ്രസിന്റെ സീറ്റായിരുന്നു തിരുച്ചി. ഇക്കുറി എംഡിഎംകെ ഈ സീറ്റിന് വേണ്ടി സമ്മര്‍ദ്ദം ചെലുത്തിയ തോടെ കോണ്‍ഗ്രസിന് വിട്ടുകൊടുക്കുകയായിരുന്നു.

കച്ചൈത്തീവ് പ്രശ്നത്തില്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള വൈകോയുടെ വീഡിയോകൾ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മോദിയും കച്ചൈതീവ് പ്രശ്നത്തില്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുകയുണ്ടായി. കോണ്‍ഗ്രസിന്റെ ഉദാസീനമനോഭാവം കാരണമാണ് തമിഴ്നാട്ടിലെ രാമനാഥപുരത്തിന് അടുത്തുള്ള കച്ചൈത്തീവ് ഇന്ത്യയ്‌ക്ക് നഷ്ടമായതെന്നും 1974ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കച്ചൈത്തീവ് ശ്രീലങ്കയ്‌ക്ക് ഒരു കരാറിലൂടെ എഴുതിനല്‍കുകയായിരുന്നുവെന്നും മോദി കുറ്റപ്പെടുത്തിയിരുന്നു.

ബിജെപി തമിഴ്നാട് അധ്യക്ഷന്‍ അണ്ണാമലൈ ഇത് സംബന്ധിച്ച് നേടിയ വിവരാവകാശരേഖപ്രകാരം ഇന്ദിരാഗാന്ധിയാണ് കച്ചൈത്തീവ് ശ്രീലങ്കയ്‌ക്ക് നല്‍കിയതെന്നും അതിന് ‍മുന്‍പ് കോണ്‍ഗ്രസ് പ്രധാനമന്ത്രി നെഹ്രുവും കച്ചൈത്തീവ് ഇന്ത്യയ്‌ക്ക് സ്വന്തമാക്കണ മെന്ന് ഒരിയ്‌ക്കലും ആഗ്രഹിച്ചിരുന്നില്ലെന്നും ആണ് ആക്ഷേപം ഉയരുന്നത്. മോദിയെ കുറ്റപ്പെടുത്തി ഡിഎംകെ നേതാക്കള്‍ ഇന്ത്യാമുന്നണിയുടെ മുഖം രക്ഷിക്കാന്‍ പാടുപെടുന്നതിനിടെ കച്ചൈത്തീവ് പ്രശ്നത്തില്‍ വൈകോ കോണ്‍ഗ്രസിനെ വിമര്‍ശിച്ചി രിക്കുന്നത് കനത്ത അടിയായി.

തമിഴ്നാട്ടില്‍ കച്ചൈത്തീവ് വലിയ രാഷ്‌ട്രീയവിവാദത്തിന് തിരികൊളു ത്തിയിരിക്കുകയാണ്. കച്ചൈത്തീവിന്റെ ഉടമസ്ഥാവകാശം ശ്രീലങ്കയ്‌ക്ക് ലഭിച്ചതിന് ശേഷം കച്ചൈത്തീവിന്റെ തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകുന്ന തമിഴ് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന തടഞ്ഞുവെയ്‌ക്കുന്നത് വര്ഷങ്ങളായി തുടരുകയാണ്. തമിഴ്നാടിന്റെ തീരങ്ങളില്‍ മീന്‍ ലഭ്യമല്ലാത്തതിനാൽ കച്ചൈത്തീവ് മേഖലയില്‍ ധാരാളമായി മത്സ്യത്തൊഴിലാളികള്‍ മീന്‍പിടുത്തത്തിനായി പോകാറുണ്ട്.

സുസ്ഥിരമായി കച്ചൈത്തീവില്‍ മീന്‍പിടിക്കാനുള്ള അവകാശം ശ്രീലങ്കന്‍ സര്‍ക്കാരില്‍ നിന്നും വാങ്ങണമെന്ന ആവശ്യം തമിഴ്‌നാട്ടി ലെ മൽസ്യ തൊഴിലാളികൾ ശക്തമായി ഉന്നയിക്കുമ്പോഴാണ് ലോകസഭാ തെരഞ്ഞെടുപ്പു എത്തുന്നത്. ഇതോടെയാണ് സംഭവത്തിൽ കോണ്‍ഗ്രസ് സര്‍ക്കാരിനെ കുറ്റപ്പെടുത്തി ബിജെപി രംഗത്തെത്തു ന്നത്. കച്ചൈത്തീവ് ശ്രീലങ്കയ്‌ക്ക് വിട്ടുനല്‍കിയത് കോണ്‍ഗ്രസാ ണെന്ന് പണ്ട് ജയലളിത പ്രസംഗിച്ചതിന്റെ വീഡിയോയും ഈയിടെ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമൻ പുറത്തുവിട്ടിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...