Connect with us

Hi, what are you looking for?

Kerala

പിണറായിയുടെ രണ്ടു ചങ്കും ബിജെപിയിൽ, മന്ത്രി കൃഷ്ണൻകുട്ടിയും MLA മാത്യു ടി തോമസും BJP പോസ്റ്ററിൽ ചിരിക്കുന്നു

കര്‍ണാടകയിലെ ബിജെപി സ്ഥാനാര്‍ഥിയുടെ പോസ്റ്ററില്‍ കേരളത്തിലെ എൽഡിഎഫ് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ ചിത്രം ഉൾപ്പെടുത്തിയത് രാഷ്ട്രീയ വിവാദമാകുന്നു. ജെഡിഎസ് സംസ്ഥാന അധ്യക്ഷന്‍ മാത്യു ടി.തോമസും പോസ്റ്ററിലുണ്ട്. ബെംഗളൂരു റൂറല്‍ സ്ഥാനാര്‍ഥിയും ദേവെഗൗഡയുടെ മരുമകനുമായ ഡോ. സി.എന്‍.മഞ്ജുനാഥിന്റെ പോസ്റ്ററിലാണ് കേരളത്തിലെ എൽഡിഎഫ് നേതാക്കളുടെ ചിത്രങ്ങളുള്ളത്.

ജെഡിഎസിന്റെ സേവാദൾ നേതാവ് ബസവരാജാണു പോസ്റ്റർ ഇറക്കിയത്. ദേശീയ തലത്തിൽ എൻഡിഎ സഖ്യത്തിലുള്ള ജെഡിഎസ് കേരളത്തിൽ എൽഡിഎഫ് സഖ്യത്തിലാണ്. ബെംഗളൂരുവിൽ വ്യാഴാഴ്ച റെയിൽവെ ലേ ഔട്ടിൽ നടത്തിയ പരിപാടിയുടെ പോസ്റ്ററിലാണ് കേരളത്തിലെ നേതാക്കളുടെ ചിത്രം പ്രത്യക്ഷപ്പെട്ടത്. 2023ലെ കർണാടക നിയമസഭ തിരഞ്ഞെടുപ്പിനു പിന്നാലെയാണ് എൻഡിഎ സഖ്യത്തിൽ ജെഡിഎസ് ചേർന്നത്. എൻഡിഎയുടെ ഭാഗമാകാനുള്ള ദേശീയ നേത‍ൃത്വത്തിന്റെ തീരുമാനത്തെ തള്ളിപ്പറഞ്ഞ് ജെഡിഎസ് കേരള ഘടകം രംഗത്തുവന്നിരുന്നു.

അതേസമയം പോസ്റ്റർ വ്യാജമാണെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു . എന്നാൽ സോഷ്യൽ മീഡിയയിൽ പ്രചാരണത്തിനാണ് പോസ്റ്റർ ഉപയോഗിച്ചതെന്ന് കർണാടകയിലെ ജെഡി(എസ്) യുവനേതാവ് സ്ഥിരീകരിച്ചതായി പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു .

പോസ്റ്ററിൽ തൻ്റെ ഫോട്ടോ ദുരുപയോഗം ചെയ്തതിനെതിരെ പോലീസ് ഡയറക്ടർ ജനറലിന് (ഡിജിപി) പരാതി നൽകുമെന്ന് കൃഷ്ണൻകുട്ടി പറഞ്ഞു. മാധ്യമങ്ങളോട് സംസാരിച്ച അദ്ദേഹത്തിൻ്റെ സെക്രട്ടറി കൃഷ്ണൻകുട്ടിയുടെയും മാത്യു ടി തോമസിൻ്റെയും ചിത്രങ്ങളില്ലാതെ സമാനമായ പോസ്റ്റർ കാണിച്ചുവെന്നും രണ്ട് നേതാക്കളുടെയും മുഖം ഉൾപ്പെടുത്തിയാണ് യഥാർത്ഥ പോസ്റ്ററിൽ മാറ്റം വരുത്തിയതെന്നും പറഞ്ഞു.

കേരളത്തിലെ ജെഡിഎസ് എൻഡിഎയുടെ ഭാഗമല്ലെന്നും രാഷ്ട്രീയ എതിരാളികളാണ് പോസ്റ്റർ പ്രചരിപ്പിച്ചതെന്നും മാത്യു ടി തോമസ് പറഞ്ഞു. രണ്ട് നേതാക്കളുടെ ചിത്രങ്ങൾ കർണാടകയിൽ ബിജെപി സ്ഥാനാർത്ഥിക്ക് വോട്ട് ഉറപ്പിക്കാൻ സഹായിക്കില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജെഡിഎസ് കേരളത്തിൽ എൽഡിഎഫിനൊപ്പം ഉറച്ചുനിൽക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എൻഡിഎ സഖ്യത്തിൽ ചേരാനുള്ള ജെഡിഎസ് അധ്യക്ഷൻ എച്ച്‌ഡി ദേവഗൗഡയുടെ തീരുമാനത്തെ കൃഷ്ണൻകുട്ടിയും മാത്യു ടി തോമസും എതിർത്തിരുന്നുവെന്നും അവർ എൽഡിഎഫിൽ പ്രതിജ്ഞാബ ദ്ധരാണെന്നും കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ) നേതാവും രാജ്യസഭാ എംപിയുമായ ബിനോയ് വിശ്വം പറഞ്ഞു.

ബെംഗളൂരു റൂറൽ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായ മഞ്ജുനാഥ് ജെഡി(എസ്) ദേശീയ അധ്യക്ഷൻ മുൻ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡയുടെ മരുമകനാണ്. 2013 സെപ്തംബർ മുതൽ കർണാടക യിൽ ജെഡി(എസ്) ബിജെപിയുമായി സഖ്യത്തിലാണെങ്കിലും പാർട്ടിയുടെ കേരള ഘടകം എൽഡിഎഫിൽ തന്നെ തുടർന്നു.

എന്തായാലും സംഭവത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് കൃഷ്ണൻകുട്ടി വ്യ്കതമാക്കി . എന്‍.ഡി.എയുമായുള്ള ബന്ധം പണ്ടേ ഉപേക്ഷിച്ചതാണെന്നും പരിശോധിച്ചതിന് ശേഷം കർശന നിയമ നടപടികാലുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററില്‍ ചിത്രം ഉള്‍പ്പെടുത്താന്‍ ബി.ജെ.പിക്ക് അനുവാദം നല്‍കിയിട്ടില്ല. നാടിനെ നശിപ്പിക്കുന്ന പാര്‍ട്ടിയാണ് ബി.ജെ.പി. ആ പാര്‍ട്ടിയുടെ കൂടെ പോകാന്‍ സാധിക്കാത്തതിനാലാണ് കേരളത്തില്‍ ജെ.ഡി.എസ് സ്വതന്ത്രമായി നില്‍ക്കാമെന്ന് തീരുമാനിച്ചത്. ആ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കും,’ കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു.

പോസ്റ്റര്‍ നിര്‍മിച്ചത് കേരളത്തിലാണോ കര്‍ണാടകയിലാണോ എന്ന് പരിശോധിച്ച് നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ, ഇടത് മുന്നണിയില്‍ തന്നെ ഉറച്ച് നില്‍ക്കുമെന്ന് കേരളത്തിലെ ജെ.ഡി.എസ് നേതാവ് മാത്യൂ ടി. തോമസും പറഞ്ഞു. ‘ഒരു ബി.ജെ.പി സ്ഥാനാര്‍ത്ഥിക്കും ഞങ്ങളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി പോസ്റ്റര്‍ അടിക്കാന്‍ അനുവാദം നല്‍കിയിട്ടില്ല. ഞങ്ങളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ വോട്ട് കിട്ടുമെന്ന തോന്നല്‍ കര്‍ണാടകത്തിലെ ഏതെങ്കിലും സ്ഥാനാര്‍ത്ഥിക്ക് ഉണ്ടാകുമെന്ന് വിശ്വസിക്കുന്നുമില്ല. അതിനാല്‍ സമൂഹമാധ്യമങ്ങ ളില്‍ പ്രചരിക്കുന്ന പോസ്റ്റര്‍ കൃത്രിമമായി സൃഷ്ടിച്ചതാണെന്നാണ് കരുതുന്നത്. ഇടതുപക്ഷ മുന്നണിയിലെ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാനാണ് കേരളത്തിലെ എല്ലാ ജെ.ഡി.എസ് പ്രവര്‍ത്തകരും പരിശ്രമിക്കുന്നത്. പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പോസ്റ്ററുകള്‍ സൃഷ്ടിക്കുന്നത്, എന്നും മാത്യു ടി. തോമസ് പറഞ്ഞു.

https://youtu.be/eWOMBMUsiL8?si=yB0Vll6lB7Hu-RN_

https://youtu.be/eWOMBMUsiL8?si=Vtbl-u8X5X4IR7c-

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...