Connect with us

Hi, what are you looking for?

Kerala

ഇ ഡി യെപ്പറ്റി ചോദിച്ച മാധ്യമങ്ങളോട് മറുപടി പറയാൻ സൗകര്യമില്ലെന്ന് പിണറായി

ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുക എന്ന് പറഞ്ഞത് പോലെയാണ് നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയൻറെ ഇപ്പോഴത്തെ കാര്യം. മാധ്യമപ്രവർത്തകരുടെ കുഴക്കുന്ന ചോദ്യങ്ങളോട് പൊട്ടിത്തെറിച്ചും തട്ടാമുട്ടി ന്യായങ്ങൾ പറഞ്ഞുമൊക്കെയാണ് പിണറായി വിജയൻ ഇപ്പോൾ പ്രതികരിക്കുന്നത്. പിണറായി വിജയന്റെ വാർത്താസമ്മേളനങ്ങൾ എല്ലാം പലപ്പോഴും കൃത്യമായ സമയം നിശ്ചയിച്ചു മുൻകൂട്ടി തയ്യാറാക്കിയ ഉത്തരങ്ങൾ തത്തയെപ്പോലെ ഏറ്റുപറയുന്നതാണ് പതിവ്.

കോവിഡ് കാലത്ത് തുടങ്ങിയ ഈ പരിപാടി ആറ് മണി വാർത്താസമ്മേളനമായി പിൽക്കാലത്ത് അറിയപ്പെട്ടു. പിന്നീട്, വിവാദ വിഷയങ്ങൾ വരുമ്പോൾ ഉൾവലിയുന്നതിന്റെ ഭാഗമായി ഈ വാർത്താസമ്മേളനങ്ങൾ നിന്നു. ഇപ്പോൾ തെരഞ്ഞെടുപ്പ് കാലത്ത് വീണ്ടും മാധ്യമങ്ങൾക്ക് മുന്നിൽ പിണറായി വിജയൻ ഷോകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുകയാണ്. ഏറെ കാലത്തിന് ശേഷം ഇന്ന് മുഖ്യമന്ത്രി കോഴിക്കോട് വാർത്താ സമ്മേളനം വിളിച്ചു.

ഇഡി സിപിഎമ്മിനെ തേടി എത്തുമ്പോൾ കോൺഗ്രസിന്റെ നിലപാടിനെ വിമർശിച്ചു കൊണ്ടാണ് പിണറായി ഇന്ന് വാർത്താ സമ്മേളനം നടത്തിയത്. ഇന്ന് രാവിലെ 9.30 മുതൽ തുടങ്ങിയ വാർത്താ സമ്മേളനം പത്ത് മണിയായപ്പോൾ അദ്ദേഹം അവസാനിപ്പിച്ചു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾ പിണറായിയെ വെട്ടിലാക്കുന്ന താരത്തിലായതോടെയാണ് പിണറായിവിജയൻ ക്ഷുഭിതനായത്. നിൽക്കക്കളിയില്ലാതെ വന്നതോടെ പിണറായി ഇന്ന് ചോദ്യങ്ങളോട് പ്രതികരിക്കാതെ വാർത്താസമ്മേളനം അവസാനിപ്പിക്കുക യായിരുന്നു.

അര മണിക്കൂറിന് ശേഷം 10 മണിക്കാണ് വാർത്താസമ്മേളനം അദ്ദേഹം അവസാനിപ്പിച്ചത്. കരുവന്നൂർ ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് മുഖ്യമന്ത്രി പത്തു മണിയായെന്ന കാര്യം ചൂണ്ടിക്കാണിച്ച് വാർത്താ സമ്മേളനം അവസാനിപ്പിച്ചത്.

”ഒറ്റക്കാര്യവും ഇനിയില്ല. പത്തു മണി വരെയാണ് നമ്മൾ വാർത്താ സമ്മേളനം നടത്തുക എന്ന് പറഞ്ഞു. നിങ്ങളല്ലെങ്കിൽ നിങ്ങളെപ്പോലെ ഉള്ളവരെ ഞാൻ വേറെ കാണും. അപ്പോൾ പറഞ്ഞോളം. ഇപ്പോൾ നമ്മൾ അവസാനിപ്പിക്കുകയാണ്. നിങ്ങൾക്ക് നിങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ പോയി എന്ന് പറയാൻ ആണെങ്കിൽ ചോദിക്കാം. ഞാൻ പറയില്ല എന്നത് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. തുടങ്ങുമ്പോൾ തന്നെ ഞാൻ പറഞ്ഞതാണല്ലോ. നിങ്ങളുടെ വാച്ചിൽ പത്ത് മണി ആയിട്ടുണ്ടാകും, നോക്കിക്കോ. അപ്പോൾ ബാക്കി കാര്യം പിന്നീട്”എന്നുപറഞ്ഞ് മുഖ്യമന്ത്രി അവസാനിപ്പിച്ചു.

ഇ.ഡിയുടെ നടപടികളെക്കുറിച്ച് ആവർത്തിച്ച് ചോദിച്ചിട്ടും മറുപടി പറയാൻ കൂട്ടാക്കാതെ മുഖ്യമന്ത്രി പോകുകയായിരുന്നു. പത്തു മണിക്ക് തന്നെ വാർത്താ സമ്മേളനം അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. റിയാസ് മൗലവി വധക്കേസുമായി ബന്ധപ്പെട്ട ഒറ്റ ചോദ്യത്തിന് മറുപടി പറഞ്ഞു കഴിഞ്ഞതോടെ പത്തു മണി ആകുകയും വാർത്താ സമ്മേളനം അവസാനിപ്പിക്കുക യുമായിരുന്നു. ഈ കേസിൽ സർക്കാർ നടപടികൾ വളരെ കൃത്യമായി വിശദീകരിച്ച മുഖ്യമന്ത്രി വിധി ഞെട്ടലുണ്ടാക്കിയെന്നും പറഞ്ഞു.

റിയാസ് മൗലവി കേസിൽ സംഭവിക്കാൻ പാടില്ലാത്തതാണു സംഭവിച്ചതെന്നു മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു . ”വിധി വളരെ ഞെട്ടലുണ്ടാക്കി. സർക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാ നടപടികളും സ്വീകരിക്കും. സംഭവത്തിൽ ബേക്കൽ പൊലീസ് കേസെടുക്കുകയും 96 മണിക്കൂർ തികയും മുൻപ് 3 പ്രതികളെയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇവർ 7 വർഷം വിചാരണ തടവുകാരായി കിടന്നു. അത് പൊലീസിന്റെ ശക്തമായ ഇടപെടൽ കൊണ്ടാണ്. ജാമ്യാപേക്ഷയെ എതിർത്തു. മൗലവിയുടെ ഭാര്യയുടെ ആവശ്യപ്രകാരം ക്രിമിനൽ വക്കീലിനെ നിയമിച്ചു. മതസ്പർധ വളർത്താനുള്ള വകുപ്പ് ചേർക്കാൻ സർക്കാർ അനുമതി നൽകി. കേസന്വേഷണതിൽ സുതാര്യത പുലർത്തി. ഒരു ഘട്ടത്തിലും പരാതി ഉണ്ടായിരുന്നില്ല” മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ 3 പേരെയും ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വെറുതെവിട്ട് കഴിഞ്ഞ ദിവസം ഉത്തരവിറങ്ങിയിരുന്നു. കാസർകോട് കേളുഗുഡ്ഡെ സ്വദേശികളായ അജേഷ് എന്ന അപ്പു (27), നിതിൻകുമാർ എന്ന നിതിൻ (26), കേളുഗുഡ്ഡെ ഗംഗെ നഗറിലെ അഖിലേഷ് എന്ന അഖിലു (32) എന്നിവരെയാണു വിട്ടയച്ചത്. ഇതിനെതിരെ സർക്കാർ അപ്പീൽ നൽകുമെന്ന് ഇന്നലെ അറിയിച്ചു. തുടർനടപടികൾക്ക് എജിയെ ചുമതലപ്പെടുത്തി. വേഗത്തിൽ അപ്പീൽ നൽകാനാണ് എജിക്ക് നിർദ്ദേശം നൽകിയത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...