Connect with us

Hi, what are you looking for?

Crime,

കാർ ട്രക്കിലേക്ക് ഇടിച്ചു കയറ്റി, അപകടം മനഃപൂർവം, ബ്രേക്ക് ഉപയോഗിച്ചിട്ടില്ല

അടൂര്‍ . പട്ടാഴിമുക്ക് കെപി റോഡില്‍ കാര്‍ കണ്ടെയ്നര്‍ ലോറിയിൽ ഇടിച്ചു രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ ആര്‍ടിഒ എന്‍ഫോഴ്സമെന്‍റിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നു. നൂറനാട് സ്വദേശിനി അനുജ രവീന്ദ്രന്‍ (37) ചാരുംമൂട് സ്വദേശി ഹാഷിം (31) എന്നിവരാണ് വെള്ളിയാഴ്ച പുലര്‍ച്ചെ ഉണ്ടായ അപകടത്തില്‍ മരണപ്പെട്ടിരുന്നത്. ഹാഷീം ഓടിച്ച കാർ മനഃപൂര്‍വം അമിതവേഗതയിൽ ട്രക്കിലേക്ക് ഇടിച്ചു കയറ്റിയെന്നാണ് ആര്‍ടിഒ എന്‍ഫോഴ്സമെന്‍റിന്‍റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. അപകടം സമയം ബ്രേക്ക് ഉപയോഗിച്ചിട്ടില്ലെന്നും പരിശോധനയില്‍ കണ്ടെത്തി.

അനുജയും ഹാഷിമും വാഹനാപകടത്തില്‍ മരണപ്പെട്ടതിന് പിറകെ സംഭവത്തില്‍ പല ദുരൂഹതകളും ഉണ്ടായി. അനുജയും ഹാഷിമും തമ്മിലുള്ള സൗഹൃദം ബന്ധുക്കള്‍ അറിയുകയും അത് കുടുംബപ്രശ്നങ്ങള്‍ക്ക് വഴിവെക്കുകയും ഉണ്ടായി. തുമ്പമണ്‍ നോര്‍ത്ത് ഹൈസ്‌കൂളിലെ അധ്യാപികയായിരുന്നു അനുജ. ഹാഷിം സ്വകാര്യ ബസ് ഡ്രൈവറാണ്.

തിരുവനന്തപുരത്തുനിന്ന് സ്‌കൂളിലെ അധ്യാപകരുമൊത്ത് വിനോദയാത്ര കഴിഞ്ഞെത്തിയ അനുജയെ വാഹനം തടഞ്ഞ് ഹാഷിം കൂട്ടിക്കൊണ്ടു പോവുകയാണ് ഉണ്ടായത്. അനുജയും സംഘവും വന്ന വാഹനത്തിന് പിന്നാലെ ഹാഷിം കാറുമായെത്തുകയായിരുന്നു. പത്തനംതിട്ട – കൊല്ലം ജില്ലാ അതിര്‍ത്തിയായ ഏനാത്തുവെച്ച് അധ്യാപക സംഘത്തിന്റെ വാഹനത്തിന് കുറുകേ ഹാഷിം കാര്‍ നിര്‍ത്തി. വാഹനത്തിന്റെ വാതിലില്‍ തട്ടി അനുജയെ പുറത്തേക്ക് വിളിച്ചിറക്കുകയായിരുന്നു. ഹാഷിം ബന്ധുവാണെന്നും വീട്ടിലേക്കെത്തിക്കോളാമെന്നുമായിരുന്നു കാര്യം എന്താണെന്ന് ആരാഞ്ഞ സഹപ്രവര്‍ത്തകര്‍ക്ക് അനുജ നല്‍കുന്ന മറുപടി.

എന്നാലും സഹഅധ്യാപകര്‍ അനുജയുടെ ഭര്‍ത്താവിനേയും അച്ഛനേയും വിവരം അറിയിച്ചു. അടുത്ത പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കാനും തങ്ങള്‍ സ്റ്റേഷനിലേക്ക് എത്താമെന്നും ഇവര്‍ പറഞ്ഞു. തുടര്‍ന്ന് ഇവര്‍ നൂറനാട് പൊലീസ് സ്റ്റേഷന്‍ വഴി അടൂര്‍ സ്റ്റേഷനിലേക്ക് വിവരം കൈമാറുകയായിരുന്നു. വൈകാതെ ഇരുവരുടേയും മരണവാര്‍ത്ത അറിയുകയായിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...