Connect with us

Hi, what are you looking for?

Kerala

‘മുഖ്യമന്ത്രി പിണറായി വിജയൻ കരിമണൽ കർത്തായുടെ മാനസപുത്രൻ’

ആലപ്പുഴ . മുഖ്യമന്ത്രി പിണറായി വിജയൻ കരിമണൽ കർത്തായുടെ മാനസപുത്രനായി മാറിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. കായംകുളത്ത് യുഡിഎഫിന്‍റെ ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സുധീരൻ.

താൻ എംപിയായിരിക്കെ തന്നോടൊപ്പം കരിമണല്‍ ഖനനവിരുദ്ധ സമരം നടത്തിയ സിപിഎം അധികാരത്തില്‍ വന്നപ്പോള്‍ കരിമണല്‍ കർത്തായുടെ ഏജന്‍റുമാരാകുന്ന കാഴ്ചയാണ് കേരളം കണ്ടതെന്നും സുധീരൻ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയുടെ മകള്‍ മാസപ്പടിയായി കര്‍ത്തായുടെ കമ്പനിയില്‍ നിന്ന് 1.72 കോടി രൂപ കൈപ്പറ്റിയെന്നു തെളിഞ്ഞതാണ്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നടത്തിയതിലും ഗുരുതരമായ അഴിമതിയാണ് കേരളത്തില്‍ നടക്കുന്നത്. എന്നാലും ഒരു കേന്ദ്ര ഏജന്‍സിയും പിണറായി വിജയനെ തൊടില്ല. ബിജെപി – സിപിഎം അന്തര്‍ധാര അതെന്നും സുധീരൻ പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...