Connect with us

Hi, what are you looking for?

Crime,

സെക്രട്ടറിയേറ്റിനു മുന്നിൽ മുഖ്യമന്ത്രിക്ക് മെഗഫോണിലൂടെ അസഭ്യ വർഷം

തിരുവനന്തപുരം . മുഖ്യമന്ത്രിക്കെതിരെ സെക്രട്ടറിയേറ്റിനു മുന്നിൽ സമരം ചെയ്യുന്നയാൾ അസഭ്യം പറഞ്ഞതിന് പോലീസ് കേസെടുത്തു. വെള്ളറട സ്വദേശി ശ്രീജിത്തിനെതിരെയാണ് കേസ്. സെക്രട്ടറിയേറ്റിനു മുന്നിൽ മെഗഫോൺ ഉപയോഗിച്ച് ശ്രീജിത്ത് മുഖ്യമന്ത്രിക്കെതിരെ അസഭ്യ വർഷം നടത്തിയതിന് കന്‍റോൺമെന്‍റ് പൊലീസാണ് കേസെടുത്തത്.

പാറശാല പൊലീസ് കസ്റ്റഡിയിൽ വച്ച് സഹോദരനെ മർദിച്ച് കൊന്നു എന്നാരോപിച്ചാണ് സെക്രട്ടറിയേറ്റിനു മുന്നിൽ വർഷങ്ങളായി ശ്രീജിത്ത് സമരം ചെയ്തു വരികയാണ്. തുടർന്ന് സംഭവത്തിൽ സർക്കാർ ഇടപെട്ട് സിബിഐ അന്വേഷണം നടത്തിയെങ്കിലും ഉദ്യോഗസ്ഥർക്ക് ഇതിൽ പങ്കില്ലെന്ന് കണ്ടെത്തുകയായിരുന്നു. എന്നാൽ ശ്രീജിത്ത് വീണ്ടും സമരം തുടരുകയാണ് ഉണ്ടായത്.

സെക്രട്ടറിയേറ്റിനു മുന്നിൽ എത്തുന്ന പൊലീസുക്കാരെയും മാധ്യമപ്രവർത്തകരെയടക്കം അസഭ്യം പറയുക ഇയാളുടെ പതിവാണ്. ഇത്തരത്തിൽ ഇയാൾ കഴിഞ്ഞി ദിവസം മുഖ്യമന്ത്രിക്കെതിര അസഭ്യവർഷം നടത്തിയത് വഴിയാത്രക്കാരിൽ ഒരാൾ ഫോണിൽ പകർത്തുകയാണ് ഉണ്ടായത്. ഇത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് പൊലീസ് കേസെടുത്തത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...