Connect with us

Hi, what are you looking for?

Exclusive

പിണറായിക്ക് വേണ്ടി തല്ല് കൊള്ളാൻ മനസില്ല DYFI സഖാക്കൾ മാളത്തിലൊളിച്ചു

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷാ ചുമതല സി.ആർ.പി.എഫിന് കൈമാറിയതുമായി ബന്ധപ്പെട്ടുള്ള വാർത്തകൾ പുറത്ത് വന്നതോടെ ഡിഫി കുഞ്ഞുങ്ങളെ വെല്ലുവിളിക്കുകയാണ് അഡ്വ ജയശങ്കർ. ഗവർണറുടെ സുരക്ഷാ ചുമതലയ്ക്കായി CRPF എത്തിക്കഴിഞ്ഞാൽ കുട്ടി സഖാക്കളുടെ ചോരത്തിളപ്പ് ആറിത്തണുക്കുമെന്ന് ജയശങ്കർ പറഞ്ഞു . കാരണം കേരളാ പോലീസിനെ പോലെയല്ല CRPF . അവരുടെ തല്ലിനു യാതൊരുവിധ മയവും ഉണ്ടാകില്ല. യദാർത്ഥത്തിൽ സഖാക്കൾ ചെഗുവിന്റെ പിന്മുറക്കാരാണെങ്കിൽ CRPF വന്നു കഴിഞ്ഞും ഈ പ്രതിഷേധം തുടരാൻ ആര്ജ്ജവം കാണിക്കണമെന്നും , അതിനുള്ള തന്റേടം ഉണ്ടോ എന്നും ജയശങ്കർ ചോദിച്ചു. എന്തായാലും ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷാ ചുമതല സി.ആർ.പി.എഫിന് കൈമാറിയതുമായി ബന്ധപ്പെട്ടുള്ള പൊലീസ് വാദങ്ങൾ കേന്ദ്ര ഏജൻസികൾ അംഗീകരിക്കില്ല. രാജ്ഭവന്റേയും ഗവർണറുടേയും സുരക്ഷ മൊത്തത്തിൽ സിആർപിഎഫ് ഏറ്റെടുക്കും. പൊലീസിന് സഹായിയുടെ റോൾ മാത്രമാകും ഉണ്ടാകുക. ഇതു സംബന്ധിച്ച് രാജ്ഭവനിൽ ചൊവ്വാഴ്ച കൂടിയാലോചനകൾ നടത്തും. ഇസഡ് പ്ലസ് സുരക്ഷാച്ചുമതല സി.ആർ.പി.എഫിന് കൈമാറിക്കൊണ്ടുള്ള ഉത്തരവ് സംസ്ഥാന സർക്കാരിന് ലഭിച്ചുവെങ്കിലും ഇക്കാര്യത്തിൽ കൂടുതൽ വിശദാംശങ്ങളില്ല.

സി.ആർ.പി.എഫിന്റെ പ്രതിനിധിയും പൊലീസ് പ്രതിനിധിയും രാജ്ഭവൻ വൃത്തങ്ങളും തമ്മിലാകും ചർച്ച നടത്തുക. ഇതിനുശേഷമാകും ഗവർണറുടെ സുരക്ഷ എങ്ങനെയായിരിക്കണമെന്നത് സംബന്ധിച്ച അന്തിമതീരുമാനം. സംസ്ഥാന പൊലീസിനെ ഒഴിവാക്കാതെയുള്ള സുരക്ഷാ സംവിധാനമാകും ഗവർണർക്കും രാജ്ഭവനും ഉണ്ടാവുക. എന്നാൽ തീരുമാനമെല്ലാം സി ആർ പി എഫ് എടുക്കും. ഗവർണറുടെ യാത്രാ വിവരങ്ങൾ ചോരുന്നുവെന്ന സംശയം രാജ്ഭവനുണ്ട്. ഇതിന് പിന്നിലെ പൊലീസാണെന്നാണ് ആക്ഷേപം. ഇതും യോഗത്തിൽ ചർച്ചയാക്കും.

അതുകൊണ്ട് തന്നെ യാത്ര വിവരങ്ങൾ അവസാന നിമിഷം മാത്രമേ പൊലീസിനെ അറിയിക്കാവൂ എന്നതാണ് നിലപാട്. എന്നാൽ ഇതിൽ ചില പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. സി.ആർ.പി.എഫിൽനിന്നുള്ള 50 ഉദ്യോഗസ്ഥരാകും ഗവർണറുടെ സുരക്ഷയ്ക്കുണ്ടാവുക. രാജ്ഭവനിലും സിആർപിഎഫ് തന്നെയാകും ഗവർണർക്ക് സുരക്ഷയൊരുക്കുന്നത്. എന്നാൽ രാജ്ഭവൻ മന്ദിരത്തിന്റെ സുരക്ഷ പൊലീസിന് തന്നെയാകും. സഞ്ചാരപാതയിൽ സുരക്ഷയൊരുക്കുന്നതും സുരക്ഷാ വാഹനങ്ങൾ ലഭ്യമാക്കുന്നതും പൊലീസായിരിക്കും.

ഇസഡ് പ്ലസ് കാറ്റഗറിയിലാണെങ്കിലും ബുള്ളറ്റ് പ്രൂഫ് വാഹനം ഉടൻ ഉണ്ടാകില്ലെന്നും സൂചനയുണ്ട്. സാഹചര്യം മനസ്സിലാക്കി മാത്രമേ ഈ വാഹനം എത്തിക്കൂ. ഏതായാലും ബംഗ്ലൂരുവിൽ നിന്നുള്ള സംഘം എല്ലാ സാഹചര്യവും നേരിടാൻ സജ്ജമായാകും കേരളത്തിലേക്ക് വരിക. കേന്ദ്ര ഇന്റലിജൻസും വിവര ശേഖരണം നടത്തും. ഇത് അനുസരിച്ചാകും സിആർപിഎഫിന്റെ പ്രവർത്തനവും തീരുമാനം എടുക്കലും.

ഗവർണറുടെ വ്യക്തിസുരക്ഷയ്ക്കാകും കേന്ദ്രസേന മുൻതൂക്കം നൽകുക. എന്തെങ്കിലും അനിഷ്ടസംഭവങ്ങളുണ്ടായാൽ വിശിഷ്ടവ്യക്തിയെ എത്രയുംപെട്ടന്ന് സംഭവസ്ഥലത്തുനിന്ന് സിആർപിഎഫ് അംഗങ്ങൾ മാറ്റും. വാഹനത്തിന്റെ ഡ്രൈവർ ഉൾപ്പെടെ കേന്ദ്രസേനയിൽനിന്നുള്ള അംഗങ്ങളാകും. നീല സഫാരി സ്യൂട്ടണിഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പകരം സി.ആർ.പി.എഫിന്റെ യൂണിഫോമിൽത്തന്നെയുള്ള, വി.ഐ.പി സുരക്ഷയിൽ പരിശീലനംലഭിച്ച ഉദ്യോഗസ്ഥരായിരിക്കും ഗവർണർക്കൊപ്പം ഉണ്ടാവുക.

പ്രതിഷേധങ്ങൾ ഉണ്ടാവുകയാണെങ്കിൽ അത് തടയുന്നതിലും പ്രതിഷേധക്കാരെ മാറ്റുന്നതിലും കേന്ദ്രസേന ഇടപെടില്ല. അത് സംസ്ഥാന പൊലീസിന്റെ ചുമതലതന്നെയാകും. സംഭവങ്ങളുണ്ടായാൽ കേസെടുത്ത് അന്വേഷിക്കുന്നതും സംസ്ഥാന പൊലീസായിരിക്കും. എന്നാൽ ഗവർണറെ ആക്രമിക്കുന്ന തരത്തിലേക്ക് പ്രതിഷേധം എത്തിയാൽ കേന്ദ്ര സേന ഇടപെടും. അക്രമം അതിരുവിട്ടാൽ വെടിവയ്ക്കാൻ പോലും അധികാരം സിആർപിഎഫിനുണ്ട്.

അതുകൊണ്ട് തന്നെ ഗവണറെ കരിങ്കൊടി കാട്ടുന്ന സമരം ഏത് തരത്തിലേക്ക് പോകുമെന്നതാണ് ഉയുരന്ന ചോദ്യം. പരമാവധി സംയമനം എസ് എഫ് ഐ പാലിക്കുമെന്നാണ് സൂചന.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...