Connect with us

Hi, what are you looking for?

Exclusive

അണയ്ക്കാൻ നോക്കണ്ട മോനെ..ഞാൻ അണയൂല ഒരു നൂറ്റാണ്ടിലേറെയായി പ്രകാശിക്കുന്ന ബൾബ്

ഒരു നൂറ്റാണ്ടിലേറെയായി പ്രകാശം പരത്തുന്ന ബൾബ്. അതെ, കേട്ടാൽ ആരും വിശ്വസിക്കാൻ മടിക്കും. യുഎസ് കാലിഫോർണിയയിലെ ലിവർമോർ ഫയർ ഡിപ്പാർട്ട്മെന്റ് നമ്പർ 6-ലാണ് ഒരു പഴയ കാർബൺ ഫിലമെന്റ് ലൈറ്റ് ബൾബിനു ഒരു നൂറ്റാണ്ടിന്റെ അണയാത്ത കഥ പറയാനുള്ളത്. 1901 മുതൽ ഇന്നുവരെ തുടർച്ചായി പ്രകാശം പരത്തുകയാണ് ഈ ബൾബ്. ഗിന്നസ് വേൾഡ് റെക്കോർഡ്‌സ് ഈ ബൾബിന് ഏറ്റവും കൂടുതൽ കാലം പ്രകാശിച്ച ബൾബ് എന്ന പേരും നൽകി കഴിഞ്ഞിട്ടുണ്ട്. നമ്മുടെയെല്ലാം വീടുകളിലും ജോലി ചെയ്യുന്ന സ്‌ഥാപനങ്ങളിലുമൊക്കെ ഇലക്‌ട്രിക്‌ ബൾബുകൾ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇവയുടെ ആയുസ്സ് ഒരു 3 മാസത്തിന് മുകളിൽ കിട്ടാൻ വലിയ ബുദ്ധിമുട്ടാണ്. എന്നാൽ, ഒരു നൂറ്റാണ്ടിലേറെ കാലമായി തുടർച്ചയായി പ്രകാശം പരത്തുന്ന കാലിഫോർണിയയിലെ ബൾബ് എല്ലാവർക്കും കൗതുകം നിറഞ്ഞതാണ്. 1899-1900 കാലഘട്ടത്തിൽ ഒഹായോയിലെ ഷെൽബിയിലെ ഷെൽബി ഇലക്‌ട്രിക്‌ കമ്പനിയാണ് ബൾബ് നിർമിച്ചത്. 1901ൽ ലിവർമോർ പവർ ആൻഡ് വാട്ടർ കമ്പനിയുടെ ഉടമയായ ഡെന്നിസ് ബെർണൽ ഇത് ലിവർമോർ ഫയർ ഡിപ്പാർട്ട്മെന്റിന് സംഭാവന ചെയ്‌തു. 1976 വരെ എൽ സ്‌ട്രീറ്റിലെ പവർ സ്‌റ്റേഷനിലാണ് ബൾബ് പ്രവർത്തിപ്പിച്ചിരുന്നത്. ഇന്നും സന്ദർശകർക്ക് ലിവർമോർ ഫയർ ഡിപ്പാർട്ട്മെന്റ് നമ്പർ 6ൽ എത്തിയാൽ ഇപ്പോഴും തെളിഞ്ഞു നിൽക്കുന്ന ഈ ബൾബ് കാണാം. എൽ സ്‌ട്രീറ്റ്‌ ഫയർ സ്‌റ്റേഷനിൽ നിന്ന് ലിവർമോർ ഫയർ ഡിപ്പാർട്ട്മെന്റിലേക്ക് മാറ്റിയപ്പോൾ 22 മിനിറ്റ് നേരത്തേക്ക് അത് സ്വിച്ച് ഓഫ് ചെയ്‌തതൊഴിച്ചാൽ ഇക്കാലമത്രയും ഈ ബൾബ് പ്രകാശിച്ചു കൊണ്ടിരിക്കുകയാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...