Connect with us

Hi, what are you looking for?

Kerala

ആരോഗ്യവകുപ്പ് കടത്തിൽ മുങ്ങി


കടത്തിൽ മുങ്ങി സംസ്ഥാനത്തെ ആരോ​ഗ്യവകുപ്പ്. 949 കോടി രൂപയിലധികം പണം കുടിശികയായി വകുപ്പ് നൽകാനുണ്ട്. സൗജന്യ മരുന്ന് വിതരണം, വിവിധ ചികിൽസാ പദ്ധതികൾ എന്നിവയെ ഇത് കാര്യമായി ബാധിച്ച് തുടങ്ങി.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലെ കുടിശിക 867 കോടി 83 ലക്ഷത്തി 23,249. കാരുണ്യ ബനവലന്‍റ് ഫണ്ട് 171 കോടി 31ലക്ഷത്തി 46385, ആരോ​ഗ്യ കിരണം 49ലക്ഷത്തി 85,826 , ആകെ തൊള്ളായിരത്തി നാൽപത്തി ഒമ്പത് കോടി 64ലക്ഷത്തി 55469 രൂപ. ഇത് സ‍ർക്കാരിന്‍റെ തന്നെ കണക്കാണ്. മെഡിക്കൽ സർവീസസ് കോർപറേഷൻ വഴി മരുന്ന് വാങ്ങിയത്, കാരുണ്യയിൽ നിന്ന് സ‍ർക്കാർ മേഖലയിലേക്ക് മരുന്നെടുത്തത് തുടങ്ങിയതിന്റെ കണക്കുകൾ നോക്കിയാൽ 200 കോടിക്കുമേലെ കുടിശിക വരും. ധന വകുപ്പ് കനിയാതെ ഒരു രൂപ പോലും കൊടുക്കാനാകില്ലെന്നിരിക്കെ പല പദ്ധതികളും എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന ആശങ്ക ആരോ​ഗ്യ വകുപ്പിനുണ്ട്. സൗജന്യ മരുന്ന് വിതരണത്തിൽ പല മരുന്നും കിട്ടാനില്ലെന്ന പരാതി വ്യാപകമാണ്. മാത്രവുമല്ല കാരുണ്യ പദ്ധതി പ്രകാരം ചികിൽസ നൽകിയ സ്വകാര്യ ആശുപത്രികൾക്ക് നൽകാനുള്ള കുടിശിക ഈ മാസം അവസാനത്തോടെ നൽകാമെന്നാണ് നൽകിയിരിക്കുന്ന ഉറപ്പ്. ഈ തുക 300കോടിയിലധികം വരും. ഹൃദയശസ്ത്രക്രിയാ ഇംപ്ലാന്‍റുകൾ നൽകുന്ന ഏജൻസികളുടെ കുടിശിക ഈ മാസം 15 ഓടെ നൽകാമെന്നും ഉറപ്പ് നൽകിയിട്ടുണ്ടെങ്കിലും പണം എങ്ങനെ കണ്ടെത്തുമെന്ന് യാതൊരു വ്യക്തതയുമില്ല.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...