Connect with us

Hi, what are you looking for?

News

ഏഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷം ശ്രീശാന്ത് വീണ്ടും കളിക്കളത്തിലേക്ക് ; സയ്യിദ് മുഷ്താഖ് അലി ടി20 ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍.

ഇത്തവണ ടി20 യില്‍ കേരള ടീമിന് വേണ്ടി ശ്രീശാന്തും കളിക്കളത്തില്‍ ഇറങ്ങുന്നുണ്ട്.

ഏഴ് വര്‍ഷത്തിന് ശേഷം ക്രിക്കറ്റിന്റെ ലേകത്തിലേക്ക് ശ്രീശാന്ത് മടങ്ങിയെത്തുന്നു. സയ്യിദ് മുഷ്താഖ് അലി ട്വന്റി ട്വന്റി ടൂര്‍ണമെന്റില്‍ കേരള ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസണാന് ക്യാപ്റ്റന്‍ സ്ഥാനത്ത്. ഇത്തവണ ടി20 യില്‍ കേരള ടീമിന് വേണ്ടി ശ്രീശാന്തും കളിക്കളത്തില്‍ ഇറങ്ങുന്നുണ്ട്. സച്ചില്‍ ബേബിയാണ് വൈസ് ക്യാപ്റ്റന്‍. ജലജ് സക്‌സേന,
റോബിന്‍ ഉത്തപ്പ, ബേസില്‍ തമ്പി,
തുടങ്ങിയ പ്രമുഖ താരങ്ങളും 20 അംഗ ടീമില്‍ ഇടം പിടിച്ചു. കേരള ടീമിന്റെ തൊപ്പി നല്‍കിയാണ് കെസിഎ ഭാരവാഹികള്‍ ശ്രീശാന്തിനെ സ്വീകരിച്ചത്.

ലോകകപ്പ് ടീമില്‍ അംഗമാവുകയാണ് ലക്ഷ്യമെന്ന് അടുത്തിടെ ശ്രീശാന്ത് വ്യക്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിനും മികച്ച പ്രകടനം പുറത്തെടുക്കേണ്ടത് അനിവാര്യമാണ്.

മുംബൈയിലാണ് ടീമിന്റെ പരിശീലന മത്സരങ്ങള്‍ നടക്കുക. ജനുവരി 11ന് പുതുച്ചേരിക്കെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. കേരളത്തിന്റെ ഗ്രൂപ്പില്‍ പുതുച്ചേരി, മുംബൈ, ദില്ലി, ആന്ധ്ര, ഹരിയാന ടീമുകളാണ് കളിക്കുന്നത്. ഐപിഎല്ലിന് മുമ്ബുള്ള ടൂര്‍ണമെന്റായതിനാല്‍ പല താരങ്ങളും പ്രാധാന്യത്തോടെയാണ് മത്സരങ്ങളെ കാണുന്നത്.

കേരള ടീം- സഞ്ജു വി. സാംസണ്‍ (ക്യാപ്റ്റന്‍), സച്ചിന്‍ ബേബി (വൈസ് ക്യാപ്റ്റന്‍), ജലജ് സക്സേന, റോബിന്‍ ഉത്തപ്പ, വിഷ്ണു വിനോദ്, സല്‍മാന്‍ നിസാര്‍, ബേസില്‍ തമ്ബി, എസ്. ശ്രീശാന്ത്, നിധീഷ് എം.ഡി, കെ.എം. ആസിഫ്, അക്ഷയ് ചന്ദ്രന്‍, പി.കെ. മിഥുന്‍, അഭിഷേക് മോഹന്‍, വിനൂപ് എസ്. മനോഹരന്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, രോഹന്‍ എസ്. കുന്നുമ്മല്‍, എസ്. മിഥുന്‍, വത്സല്‍ ഗോവിന്ദ് ശര്‍മ, കെ.ജി. രോജിത്, എം.പി. ശ്രീരൂപ്. എന്നിവരടങ്ങുന്നതാണ്.

Summary :Sreesanth returns after a gap of seven years; Syed Mushtaq Ali T20, captain Sanju Samson.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...