സിഡ്നിയിലും വിജയം ആവര്‍ത്തിച്ച് ഇന്ത്യയ്ക്ക് പരമ്പര. ഇരു ടീമുകളും ഒപ്പത്തിനൊപ്പം പൊരുതിയ മത്സരത്തില്‍ അവസാന രണ്ടു പന്തു മാത്രം ബാക്കിനിര്‍ത്തിയാണ് അവസാന റൗണ്ടില്‍ പാണ്ഡ്യയുടെ ഇരട്ട സിക്സര്‍. ഓസ്ട്രേലിയ ഉയര്‍ത്തിയ 195 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ, 19.4 ഓവറില്‍ ലക്ഷ്യത്തിലെത്തി. നഷ്ടമാക്കിയത് നാലു വിക്കറ്റ് മാത്രം.
പാണ്ഡ്യ 22 പന്തില്‍ മൂന്നു ഫോറും രണ്ടു സിക്സും സഹിതം 42 റണ്‍സുമായി പുറത്താകാതെ നിന്നു. ശ്രേയസ് അയ്യര്‍ അഞ്ച് പന്തില്‍ ഓരോ സിക്സും ഫോറും സഹിതം 12 റണ്‍സുമായി ഹാര്‍ദിക്കിന് കൂട്ടുനിന്നു. പിരിയാത്ത അഞ്ചാം വിക്കറ്റില്‍ 20 പന്തില്‍നിന്ന് 46 റണ്‍സടിച്ചാണ് ഇവരുടെ കൂട്ടുകെട്ട് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.
അര്‍ധസെഞ്ച്വറി നേടിയ ഓപ്പണര്‍ ശിഖര്‍ ധവാനാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. 36 പന്തുകള്‍ നേരിട്ട ധവാന് നാലു ഫോറും രണ്ടു സിക്സും സഹിതം 52 റണ്‍സെടുത്ത് പുറത്തായി. ക്യാപ്റ്റന്‍ വിരാട് കോലി 24 പന്തില്‍ രണ്ടു വീതം സിക്സും ഫോറും സഹിതം 40 റണ്‍സെടുത്തു. ലോകേഷ് രാഹുല്‍ 22 പന്തില്‍ രണ്ടു ഫോറും ഒരു സിക്സും സഹിതം 30 റണ്‍സും നേടി. മികച്ച തുടക്കം വലിയ സ്കോറാക്കി മാറ്റാന്‍ സാധിക്കാതെ സഞ്ജു സാംസണ് 10 പന്തില്‍ 15 റണ്‍സെടുത്ത് മടങ്ങി. ഓരോ സിക്സും ഫോറും സഹിതമാണ് സഞ്ജുവിന്റെ പ്രകടനം. ഓസീസിനായി ഡാനിയല്‍ സാംസ്, മിച്ചല്‍ സ്വെപ്സണ്, ആദം സാംപ, ആന്‍ഡ്രൂ ടൈ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
Summary : Pandya hits double six in last-round win over Sydney
india-vs-australia-2nd-t20-sydney