Connect with us

Hi, what are you looking for?

Sports

സച്ചിന്റെ റെക്കോര്‍ഡ് മറികടക്കാന്‍ വിരാട് കോലിക്ക് ഇനി വെറും 23 റണ്‍സ് മാത്രം

ലോകത്തിലെ ഇന്നുള്ള ഏറ്റവും മികച്ച ബാറ്റ്‌സ്മാനായി കരുതപ്പെടുന്ന കോഹ്ലി ഏറ്റവും വേഗത്തില്‍ ഏകദിനമത്സരങ്ങളില്‍ 12,000 റണ്‍സ് തികയ്ക്കുന്ന താരമാകാന്‍ ഒരുങ്ങുകയാണ്. ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ പേരിലുള്ള റെക്കോര്‍ഡാണ് കോഹ്ലി സ്വന്തമാക്കാന്‍ പോകുന്നത്.

മൂന്നു മത്സരങ്ങളുടെ ഏകദിന പരമ്പര ഓസ്‌ട്രേലിയക്ക് മുന്നില്‍ അടിയറവെച്ച ഇന്ത്യ, അവസാനത്തെ മത്സരത്തിനായി ബുധനാഴ്ച കാന്‍ബെറയിലിറങ്ങും. ആശ്വാസജയം നേടേണ്ടത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണ്. മറുവശത്ത് ഓസ്‌ട്രേലിയ അവശേഷിക്കുന്ന മത്സരം കൂടി ജയിച്ച് സമ്ബൂര്‍ണ പരമ്ബര വിജയത്തിനാണ് ഒരുങ്ങുന്നത്. ആദ്യ ഏകദിനത്തില്‍ 66 റണ്‍സിനും ഓസ്‌ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിയത്.

ഇന്തയന്‍ ടീം അംഗങ്ങള്‍ വിജയത്തോടെ ഈ പരമ്പര പൂര്‍ത്തികരിക്കാന്‍ ്ആഗ്രഹിക്കുമ്പോള്‍, നായകന്‍ കാത്തിരിക്കുന്നത് മറ്റൊരു വ്യക്തിഗത റെക്കോര്‍ഡ് കൂടിയാണ്. ലോകത്തിലെ ഇന്നുള്ള ഏറ്റവും മികച്ച ബാറ്റ്‌സ്മാനായി കരുതപ്പെടുന്ന കോഹ്ലി ഏറ്റവും വേഗത്തില്‍ ഏകദിനമത്സരങ്ങളില്‍ 12,000 റണ്‍സ് തികയ്ക്കുന്ന താരമാകാന്‍ ഒരുങ്ങുകയാണ്. ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ പേരിലുള്ള റെക്കോര്‍ഡാണ് കോഹ്ലി സ്വന്തമാക്കാന്‍ പോകുന്നത്.

309 ഏകദിനങ്ങളിലെ 300 ഇന്നിങ്‌സുകളില്‍ നിന്നാണ് വേഗത്തില്‍ 12,000 തികച്ച താരമായി സച്ചിന്‍ മാറിയത്. 250 ഏകദിന മത്സരങ്ങളില്‍ നിന്നായി ഇതുവരെ കോഹ്ലി നേടിയത് 11,977 റണ്‍സ്. 23 റണ്‍സ് കൂടി നേടിയാല്‍ ഇതിഹാസ താരത്തിന്റെ റെക്കോര്‍ഡ് കോഹ്ലിക്ക് മറികടക്കാം. ബുധനാഴ്ചത്തെ മത്സരത്തില്‍ 23 റണ്‍സ് നേടാനായാല്‍ സച്ചിനെക്കാള്‍ 58 മത്സരങ്ങള്‍ കുറച്ചുകളിച്ച കോഹ്ലിക്ക് തിളങ്ങുന്ന നേട്ടമാകും.

Summary: Virat Kohli needs 23 more runs to break Tendulkar’s record

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...