കൊച്ചി . ഭാര്യയെയും ഭർതൃമാതാവിനെയും വെട്ടിപ്പരിക്കേൽപ്പിച്ച് മുൻ പോലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി. ചേരനെല്ലൂർ സ്വദേശി കെ.വി. ഗോപിനാഥൻ( 60) ആണ് ജീവനൊടുക്കിയത്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ഭാര്യ രാജശ്രീയും ഭർതൃ മാതാവ് ആനന്ദവല്ലിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം നടക്കുകയാണ്.
ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഉച്ച ഭക്ഷണം കഴിക്കാനെത്തിയ മകൻ അമറാണ് അവശനിലയിൽ കിടക്കുന്ന അമ്മയെയും മുത്തശ്ശിയെയും, തൂങ്ങി മരിച്ച നിലയിൽ ഗോപിനാഥനെയും കാണുന്നത്. തുടർന്ന് പ്രദേശവാസികളെ അമർ വിവരമറിയിക്കുകയാണ് ഉണ്ടായത്.