കോൺഗ്രസിൽ നിന്ന് 12 എം എൽ എ മാർ ബി ജെ പിയിലേക്കെന്ന് പി സി ജോർജ്. ദേശീയ പാർട്ടി എന്ന് പറയുന്ന കോൺഗ്രസ് എവിടെ? രാഹുലിനെ നാട് കടത്തണം. പുള്ളി ഇവിടെ നിന്ന് പോവണം. പിണറായിക്കടുത്തേക്ക് അറസ്റ്റ് വരുന്നുണ്ട് – പി സി ജോർജ് ക്രൈം ചീഫ് എഡിറ്റർ ടി പി നന്ദകുമാറിനോട് പറഞ്ഞു.
സി പി എം എന്ന പ്രസ്ഥാനം ഇനി ഇല്ല. ഓരോ ദിവസവും തുടച്ചു നീക്കപ്പെടുകയാണ് സി പി എം. സി പി എം എന്ന സാധനം തുടച്ച് നീക്കപെട്ടു. അഞ്ച് സംസ്ഥാന തിരഞ്ഞെടുപ്പിലൂടെ വ്യക്തമാകുന്നത് ഇതാണ്. ഇന്ത്യമുന്നണി ഒരു സാമ്പാറ് പോലെയാണ്. കഴിഞ്ഞ തവണ കോൺഗ്രസിന് മധ്യപ്രദേശിലും, രാജസ്ഥാനിലും കിട്ടിയ വോട്ടുകളുമായി തട്ടിച്ചു നോക്കുമ്പോൾ ദേശീയ പാർട്ടി എന്ന് പറയുന്ന കോൺഗ്രസ്സും ഇല്ലാതാവുകയാണ്. ഭാരതത്തിൽ കോൺഗ്രസ് രക്ഷപ്പെടണമെങ്കിൽ രാഹുൽ ഗാന്ധിയെ നാട് കടത്തണം.
കോൺഗ്രസിൽ നിന്ന് 12 എം എൽ എ മാർ ബി ജെ പിയിലേക്കെത്തും. അതിനുള്ള ചർച്ചകൾ നടക്കുന്നുണ്ട്. കോൺഗ്രസിന്റെ ദേശീയ നേതൃത്വവുമായി ബന്ധമുള്ള നേതാക്കളടക്കമാണിത് – പി സി ജോർജ് പറയുന്നു. ഭാരതത്തിൽ കോൺഗ്രസ് രക്ഷപ്പെടണമെങ്കിൽ രാഹുൽ ഗാന്ധിയെ നാട് കടത്തണമെന്നാണ് പി സി ജോർജ് പറയുന്നത്. പിണറായിക്ക് അടുത്തേക്ക് അറസ്റ്റ് നടന്നടുക്കുന്നു.
രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന, സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ ഏറ്റവും കൂടുതൽ തിരിച്ചടി ഉണ്ടായത് ഇടതുപാർട്ടികള്ക്കാണ്. രാജസ്ഥാനിലെ രണ്ട് സിറ്റിങ് സീറ്റുകളിലും സി പി എം പൊട്ടി. തെലങ്കാനയിൽ മത്സരിച്ച എല്ലാ സീറ്റിലും പരാജയത്തിന്റെ കയ്പു നീരാണ് കുടിച്ചത്. മധ്യപ്രദേശില് മത്സരിച്ച 4 സീറ്റിൽ രണ്ടിലും നോട്ടക്കും പിന്നിൽ പോയി. പി സി ജോർജ് പറഞ്ഞു.