ശൈലജ ടീച്ചറുടെ വീഡിയോ സംബന്ധിച്ച വ്യാജ പ്രചാരണം സിപിഎമ്മിന് തിരിച്ചടിയാവുമ്പോൾ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വരികയാണ് ജസ്റ്റിസ് കമാൽ പാഷ . തനിക്കെതിരെ അശ്ളീല ചിത്രങ്ങളും വിഡിയോയും പ്രചരിക്കുന്നു എന്ന് പറഞ്ഞ ശൈലജ ടീച്ചർ ഇപ്പോൾ കളം മാറ്റിചവിട്ടിയിരിക്കുക യാണ്. വീഡിയോ ഉണ്ടെന്നു താൻ പറഞ്ഞിട്ടില്ല മോർഫ് ചെയ്ത ചിത്രങ്ങളെന്നാണ് പറഞ്ഞതെന്നാണ് ടീച്ചറമ്മയുടെ വാദം.
ശൈലജ ടീച്ചർ ഇത്തരത്തിലൊരു ആരോപണം ഉന്നയിച്ചുകൊണ്ട് പരാതി നൽകുമ്പോൾ അതിൽ പോലീസ് അന്വേഷണം നടത്താത്തതിൽ നിന്നും തന്നെ ഇതിനുപിന്നിലെ ഗൂഡാലോചന വ്യക്തമാകും. ആഭ്യന്തരം സ്വന്തം പാർട്ടി അടക്കി വാഴുമ്പോഴും കഴിഞ്ഞ മാസം നൽകിയ പരാതി ഇത് വരേയ്ക്കും പോലീസ് തൊട്ടിട്ടില്ല. പാനൂരിലെ ബോംബാക്രമണത്തിന്റ കഥയിൽ നിന്നും ഒളിച്ചോടാൻ കണ്ടു പിടിച്ചതാണ് ടീച്ചർ ഉന്നയിച്ച സെക്സ് ബോംബ് ആരോപണമെന്നും കമാൽ പാഷ പറഞ്ഞു.