Connect with us

Hi, what are you looking for?

Crime,

ദല്ലാൾ നന്ദകുമാറിനെ അങ്കത്തട്ടിൽ വിലപേശാനിറക്കിയ സി പി എമ്മിന് പണി കിട്ടും, ഈ പിമ്പ് പറയുന്നത് കേൾക്കുന്ന മാധ്യങ്ങളെ പറയണം

ആർക്കു വേണ്ടിയാണ് ഈ സമയം ദല്ലാൾ നന്ദകുമാർ എന്ന പിമ്പ് ഇറങ്ങിയിട്ടുണ്ടാകുക. ഇത് അദ്ദേഹത്തോട് മാധ്യമപ്രവർത്തകർ തന്നെ ചോദിച്ചതാണ്. പക്ഷെ അതിനു മറുപടി ഉണ്ടായില്ല. തിരഞ്ഞെടുപ്പിന് തൊട്ടു മുൻപ് തന്നെ പ്രത്യേകിച്ചും CPM ഭയപ്പെടുന്ന രണ്ട് എൻ ഡി എ സ്ഥാനാർത്ഥികൾക്ക് നേരെയാണ് ദല്ലാൾ നന്ദകുമാർ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ദല്ലാള്‍ നന്ദകുമാറില്‍ നിന്നും പത്ത് ലക്ഷം രൂപ വാങ്ങിയെന്ന് ബിജെപി നേതാവും ആലപ്പുഴയിലെ സ്ഥാനാര്‍ത്ഥിയുമായ ശോഭാ സുരേന്ദ്രന്‍ സമ്മതിച്ചിരുന്നു. തന്റെ സഹോദരിയുടെ ഭര്‍ത്താവിന്റെ കാന്‍സര്‍ ചികിത്സാ സമയത്ത് സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നു. ഈ സമയത്ത് തന്റെ പേരിലുള്ള 8 സെന്റ് വാങ്ങാമോ എന്ന് നന്ദകുമാറിനോട് ചോദിച്ചു. നന്ദകുമാര്‍ ഇത് സമ്മതിച്ച് 10 ലക്ഷം കാഷായി തരാമെന്നും പറഞ്ഞു. പക്ഷെ അക്കൗണ്ട് വഴി മതിയെന്ന് സൊബാജി പറഞ്ഞെന്നുമാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

അനിൽ ആന്റണിയേക്കാൾ ഒരുപിടി കൊടുത്താൽ കടന്നാക്രമിച്ചിരിക്കുന്നത് ശോഭ സുരേന്ദ്രനെ തന്നെയാണ്. കാരണം ആലപ്പുഴ മണ്ഡലത്തിൽ അവർക്ക് CPM പ്രതീക്ഷിക്കാത്ത പിന്തുണ കിട്ടി എന്നറിഞ്ഞതോടെയാണ് CPM നു കുരുപൊട്ടിയൊലിക്കാൻ തുടങ്ങിയത്. ആരോപണങ്ങൾ ശോഭ നിഷേധിക്കുകയാണ് സമ്മതിക്കുകയാണ് ചെയ്തത്. അതെന്തിന് വേണ്ടിയെന്ന് തുറന്നു പറയുകയും ചെയ്തു. എന്നിട്ടും ശോഭ വാങ്ങി എന്നത് മാത്രം മുൻനിർത്തി സൈബർ ആക്രമണം കടുപ്പിക്കുകയാണ് ചെയ്തത്. അതേസമയം തന്നെ ശോഭ സുരേന്ദ്രൻ മറ്റൊരു കാര്യവും വെളിപ്പെടുത്തിയിരുന്നു.

ആലപ്പുഴയില്‍ ഞാന്‍ ജയിക്കുമെന്നത് മുന്നില്‍ കണ്ടാണ് ദല്ലാള്‍ നന്ദകുമാര്‍ ആരോപണം ഉന്നയിക്കുന്നത്. നന്ദകുമാര്‍ എന്നെ രണ്ട് വര്‍ഷം മുന്‍പ് തൃശ്ശൂരില്‍ വന്ന് കണ്ടിട്ടുണ്ട്. ചില പ്രമുഖരെ സിപിഎമ്മില്‍ നിന്നും ബിജെപിയില്‍ എത്തിക്കാമെന്ന് പറഞ്ഞാണ് എത്തിയത്. പിണറായിയോളം തലപ്പൊക്കമുളള സിപിഎം നേതാവിനെ ബിജെപിയില്‍ ചേര്‍ക്കാന്‍ വേണ്ടി ഞങ്ങളുടെ ബിജെപി ദേശീയ ഓഫീസില്‍ നിരങ്ങിയവനാണ് ദല്ലാള്‍ നന്ദകുമാര്‍. സിപിഎമ്മിനെ പിളര്‍ക്കാന്‍ ശ്രമിച്ചു.

പിണറായി ഒഴിച്ച് ആകെ കിട്ടിയാലും ഞങ്ങള്‍ സ്വീകരിക്കും. നേതാക്കളെ സ്വീകരിക്കുന്നതിന് മുമ്പ് അയാളെ കുറിച്ചുളള ഹിസ്റ്ററി പഠിക്കും. എന്നാല്‍ ദല്ലാള്‍ കോടികളാണ് ദില്ലിയിലെ നേതാക്കളോട് സിപിഎം നേതാവിനെ എത്തിക്കാന്‍ ചോദിച്ചത്. എം വി ഗോവിന്ദന്റെ യാത്ര നടക്കുമ്പോള്‍ തന്റെ രാമനിലയത്തിലെ മുറിയില്‍ ഉന്നത സിപിഎം നേതാവ് വന്നു ചര്‍ച്ച നടത്തി. ഇത് എന്തിനെന്നു നന്ദകുമാര്‍ പറയട്ടെ. അന്ന് ഈ സിപിഎം നേതാവ് സിപിഎം പിളര്‍ത്തുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നുവെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. പക്ഷെ ആ തലപ്പൊക്കമുള്ള നേതാവ് ആരെന്നു സി പി എമ്മും അണികളും വിഴുങ്ങി. അതാരെന്നു തുറന്നു പറയാൻ ദല്ലാൾ നന്ദകുമാറുന് ധൈര്യമുണ്ടെങ്കിൽ നട്ടെല്ലുണ്ട് എന്ന് സമ്മതിക്കാം. പക്ഷെ ദല്ലാൾ നന്ദകുമാറിന് ഇപ്പോൾ ഒന്നും മിണ്ടാൻ സാധിക്കില്ല. കാരണം ദല്ലാളിനു വേണ്ട പണം നൽകിയിരിക്കുന്നത് സിപിഎം ആണ്. അപ്പോൾ അവർക്ക് ഹിതകരമല്ലാത്ത ഒന്നും ചെയ്യില്ല. എന്തായാലും ഇന്ന് ആലപ്പുഴയിൽ സൊഭാജിയുടെ പ്രിയ നേതാവ് അമിത് ഷാ ഇറങ്ങിയിട്ടുണ്ട്.

ദല്ലാൾ നന്ദകുമാറിനുള്ള മറുപടി ഇന്ന് അമിത് ഷായിൽ നിന്ന് പ്രതീക്ഷിക്കാം. BJP യിലേക്ക് വരൻ താൽപര്യമുള്ളവരെ കാണാനും സംസാരിക്കാനും തന്നെ അമിത് ഷാ ചുമതലപ്പെടുത്തിയിട്ടുണ്ട് എന്ന തുറന്നു പറഞ്ഞിരുന്നു ശോഭ സുരേന്ദ്രൻ. അങ്ങനെയെങ്കിൽ വമ്പന്മാരുടെ തിണ്ണ നിരങ്ങി കാശിനു വേണ്ടി എന്ത് ചൂതാട്ടവും നടത്തുന്ന നന്ദകുമാറിനെ കണ്ടതിൽ ശോഭ സുരേന്ദ്രനുള്ള പിന്തുണ അമിത് ഷാ പറയേണ്ടതാണ്. രാഷ്ട്രീയ കേരളം അത് ഉറ്റുനോക്കുന്നുൻമുണ്ട്. നന്ദകുമാറിനെ പൂട്ടാനുള്ള വഴികളും അമിത് ഷാ പറയേണ്ടതാണ്. എന്തായാലും നന്ദകുമാറുമായി ബന്ധപ്പെട്ട ആരോപണം അമിത് ഷായെ ശോഭ സുരേന്ദ്രൻ അറിയിക്കുക തന്നെ ചെയ്യും. കാരണം ജനപിന്തുണ കണ്ട് കണ്ണ് തള്ളിയ സിപിഎം ന്റെ കള്ളക്കളി പൊളിക്കേണ്ടത് BJP യുടെ ആവശ്യമാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...