Connect with us

Hi, what are you looking for?

Kerala

നവകേരള ബസ് മരിച്ചു, പിണറായി ധൂർത്ത് പരലോകത്തേക്ക്

ജീവൻ നിലനിർത്തി കൊണ്ട് പോകാൻ ഒരു മാർഗ്ഗവുമില്ലാതെ മരണാസനത്തിലാണ് നവകേരള ബസ്. പാപ്പനംകോട് കെഎസ്ആർടിസിയുടെ സെൻട്രൽ വർക്സിൽ ഒരു മാസമായി വിശ്രമത്തിൽ തുടരുകയാണ് പിണറായി വിജയൻറെ ഈ ധൂർത്ത്. ലോക സഭ തെരഞ്ഞെടുപ്പിനെ ലക്‌ഷ്യം വെച്ച് കമ്മീഷൻറെ ഉസ്താദുകൾ ആയ ഉപദേശക പട്ടാളം മെനഞ്ഞ നാടകത്തിന്റെ ഇരയായിരിക്കുകയാണ് നവകേരള ബസ് എന്നും പറയണം.

ഈ ബസ്സ് കേരളത്തിലെ കോൺഗ്രസ്സുകാർക്ക് ഒരു കാലത്തും മറക്കാൻ കഴിയില്ല. പിണറായിയുടെ ഊരുചുറ്റലിൽ വഴിനീളെ തല്ലിച്ചതച്ചത് യൂത്ത് കോൺഗ്രസ്സുകാരെ ആയിരുന്നു. ആ ക്രൂരതക്ക് കൂടിയാണ് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പിണറായിയും CPM ഉം എണ്ണിയെണ്ണി വാങ്ങാൻ പോകുന്നത്. പറഞ്ഞു വന്നത് നവകേരള ബസിനെപ്പറ്റിയാണ്. ബസ്സിനെ ഇനി പരലോകത്തേക്ക് പറഞ്ഞുവിട്ടാൽ മതിയെന്ന അവസ്ഥയാണ്. ബസ്സിന്‌ കുറച്ച് ഭാരക്കൂടുതൽ ഉള്ളത് കൊണ്ട് നേരത്തെ അയച്ചാലേ പിണറായിയുടെ ആവശ്യത്തിന് അങ്ങ് പരലോകത്ത് എത്തു.

നവകേരള സദസിനായി മന്ത്രിസഭയ്ക്ക് സഞ്ചരിക്കാൻ 1.15 കോടിരൂപയ്ക്കാണ് ബസ് നിർമിച്ചത്. ജീവനക്കാർക്കുള്ള ശമ്പളവും ഗ്ലാസ് മാറ്റൽ ഉൾപ്പടെയുള്ള അറ്റകുറ്റപ്പണികൾക്കുമായി പിന്നെ ചിലവഴിച്ചിരിക്കുന്നത് പാവം ജനത്തിന്റെ ഒന്നരക്കോടിയിലേ റെയാണ്. ഞെട്ടേണ്ട, ഈ ബസ്സ് ചില്ലറക്കാര്യമല്ല. ഈ ബസ്സ് കരാള ഹസ്തങ്ങളുമായി പിണറായിക്ക് പിറകെ ഉണ്ടാകും. നവകേരള ബസ്സിന്റെ കാര്യത്തിലും പിണറായിക്കെതിരെ കേസുണ്ടാവും. ഇപ്പോഴാണ് പാവങ്ങളുടെ ഖജനാവിലെ പണമെടുത്ത് 5 ലക്ഷത്തിനും 10 ലക്ഷത്തിനും ഒരുകോടിയും ഒക്കെ കൊടുത്ത് വക്കീലിനെ വെച്ച് കളിക്കുന്നത്. ആ കസേരയിൽ നിന്ന് താഴെ ഇറങ്ങിയാൽ കള്ള ഖജനാവ് പിണറായിക്ക് തുറക്കേണ്ടി വരും.

നവകേരള യാത്രയ്ക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും ഉപയോഗിച്ച എസി ബസ് കെഎസ്ആർടിസിക്കായി ഉപയോഗിക്കുന്ന കാര്യത്തിൽ ഒരു തീരുമാനവും ആയിട്ടില്ല. അന്ന് ഉപയോഗിക്കപ്പെട്ടാൽ നിലവിലുള്ള ഗതാഗത ചട്ട നിയമങ്ങൾ ലംഘിക്കപ്പെടുന്നതായി കേസുകൾ ഉണ്ടാകുമെന്നതും ഉറപ്പോടെയാണ്. ബെംഗളൂരുവിലെ കമ്പനിയിൽ മാറ്റങ്ങൾ വരുത്തി തിരിച്ചെത്തിച്ച ബസ് പാപ്പനംകോട് കെഎസ്ആർടിസിയുടെ സെൻട്രൽ വർക്സിൽ ഒരു മാസമായി വിശ്രമ ജീവിതം നയിക്കുകയാണ്.

കെഎസ്ആർടിസിയുടെ വിനോദ സഞ്ചാരപദ്ധതികൾക്കായി ഉപയോഗിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും സർക്കാർ തീരുമാനം എങ്ങുമെങ്ങും എത്താതെ നീളുകയാണ്. കാര്യത്തിലെ ഗൗരവം അറിയുന്നതിനാൽ കൈ പൊള്ളുമെന്ന ഭീതിയിൽ മന്ത്രി ഗണേഷ് കുമാറും തിരിഞ്ഞു നോക്കുന്നില്ല. സ്റ്റേജ് ക്യാരേജ് ലൈസൻസിനായി ഗതാഗതവകുപ്പിന് അപേക്ഷ നൽകിയെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ജീവനക്കാർ പറയുന്നുണ്ട്. സ്റ്റേജ് ക്യാരേജ് ലൈസൻസ് കൊടുത്താൽ നവകേരള ബസ്സ് ഏതെങ്കിലും കോടതി മുറ്റത്തേക്ക് മാറ്റേണ്ടി വരും.

നവകേരള സദസിനായി മന്ത്രിസഭയ്ക്ക് സഞ്ചരിക്കാൻ 1.15 കോടിരൂപയ്ക്കാണ് ബസ് നിർമിച്ചത്. ബെംഗളൂരുവിലെ പ്രകാശ് (എസ്.എം.കണ്ണപ്പ ഓട്ടോമൊബൈൽ പ്രൈവറ്റ് ലിമിറ്റഡ്) കമ്പനിയിലായിരുന്നു ബസ് ബോഡി നിർമിക്കുന്നത്. നവകേരള യാത്രയ്ക്ക് ശേഷം, ബസിനുള്ളിലെ സൗകര്യങ്ങളിൽ മാറ്റങ്ങൾ വരുത്താൻ ബെംഗളൂരുവിലേക്ക് കൊണ്ടുപോയിരുന്നു. മാറ്റങ്ങൾ വരുത്തി ടൂറിസം മേഖലയില്‍ ഉപയോഗിക്കാനായിരുന്നു കെഎസ്ആര്‍ടിസി തീരുമാനം അതാണ് നടക്കാതെ പോയത്.

മുഖ്യമന്ത്രിയും മന്ത്രിമാരും ഉപയോഗിച്ചിരുന്ന സീറ്റുകൾ മാറ്റി പുഷ്ബാക്ക് സീറ്റാക്കി. ടോയ്‌ലറ്റ് സൗകര്യവും ലിഫ്റ്റ് സംവിധാനവും നിലനിർത്തി. ടിവിയും മ്യൂസിക് സിസ്റ്റവും ബസിൽ ഇപ്പോഴും ഉണ്ട്. ചെറിയ അടുക്കള സംവിധാനവും എസിയും ബസിലുണ്ട്. ലഗേജ് വയ്ക്കാനായി സ്ഥലസൗകര്യം ഉണ്ടാക്കി. ബസിന്റെ നിറവും പുറത്തെ ഗ്രാഫിക്സും മാറ്റിയില്ല. മൂന്നു മാസം നവീകരണത്തിനായി ബസ് ബെംഗളൂരുവിലായിരുന്നു. മടങ്ങിയെത്തി ഒരു മാസം കഴിഞ്ഞിട്ടും വിശ്രമ ജീവിതത്തിലാണ് പിണറായിയുടെ ധൂർത്തിന്റെ കൊട്ടാരം. ഇതോടൊപ്പം ഞങ്ങൾക്ക് ഒന്നുകൂടി പറയാനുണ്ട്. വി ഡി സതീശൻ ഈ തറപ്പണിക്ക് പോവില്ല. പ്രതിപക്ഷ നേതാവിന് ബുദ്ധിയുണ്ട്. ജനത്തിന്റെ അണ്ണാക്കിൽ ആണിയടിച്ച് നാട് ചുറ്റാൻ മാത്രമായി ഇതിനകം ഒന്നരക്കോടിയോളം തുലച്ച പിണറായിക്ക് ജനത്തിന്റെ തുലച്ച കാശിനു എന്ത് മറുപടിയാണ് പറയാനുള്ളത്.?

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...