Connect with us

Hi, what are you looking for?

Exclusive

പദയാത്രയിൽ രാഷ്ട്രീയമില്ല ; മാനുഷിക പരിഗണന മാത്രമെന്ന് സുരേഷ്‌ഗോപി

കരുവന്നൂരിൽ നടത്തിയ സഹകാരി സംരക്ഷണ പദയാത്രയില്‍ പങ്കെടുക്കുന്നത് രാഷ്ട്രീയ പ്രേരിതമല്ല, മറിച്ച് മാനുഷിക പരിഗണനയുടെ പേരിലാണെന്ന് സുരേഷ് ഗോപി. നോട്ട് നിരോധനത്തോടെയാണ് കേരളത്തിലെ സഹകരണ ബാങ്കുകളില്‍ പ്രശ്‌നം തുടങ്ങിയത്. പദയാത്രയുടെ തുടര്‍ച്ച കണ്ണൂരിലേക്കും മാവേലിക്കരയിലേക്കും മലപ്പുറത്തേക്കും വ്യാപിപ്പിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. കരുവന്നൂരില്‍ തട്ടിപ്പിനിരയായി മരിച്ചവരുടെ ചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി ബിജെപി പദയാത്രയ്ക്ക് സുരേഷ് ഗോപി തുടക്കമിട്ടത്.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആണ് പദയാത്ര ഉദ്ഘാടനം ചെയ്തത്. കരുവന്നൂരില്‍ സിപിഐഎം ഊറ്റിയെടുത്തത് സാധാരണക്കാരന്റെ ചോരയാണ്. സുരേഷ് ഗോപിയെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ ഒരു കരുവന്നൂരിന്റെ ആവശ്യവും ബിജെപിക്കില്ലെന്നും സുരേന്ദ്രന്‍ തൃശൂരില്‍ പറഞ്ഞു. മേജര്‍ രവി ഉള്‍പ്പെടെയുള്ളവര്‍ പദയാത്രയുടെ ഭാഗമാകാനെത്തി.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...