Connect with us

Hi, what are you looking for?

Exclusive

സുധാകരനെ പൂട്ടാൻ പിണറായി: കെ.സുധാകരനെതിരെ പൊലീസ് കേസെടുത്തു

മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമർശം നടത്തിയ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെതിരെ പൊലീസ് കേസെടുത്തു. സി.പി.ഐ.എം പ്രവർത്തകരുടെ പരാതിയിലാണ് കേസ്. ഐ.പി.സി 153-ാം വകുപ്പ് പ്രകാരം പാലാരിവട്ടം പൊലീസാണ് കേസെടുത്തത്.
തൃക്കാക്കര മണ്ഡലത്തിൽ ചങ്ങല പൊട്ടിയ നായയെ പോലെയാണ് മുഖ്യമന്ത്രി വരുന്നതെന്നായിരുന്നു സ്വകാര്യ ചാനലിന് നൽകിയ പ്രതികരണത്തിൽ കെ. സുധാകരൻ പരാമർശിച്ചത്. വീഡിയോ പുറത്ത് വന്നതോടെ അത് വലിയ വിവാദമാവുകയും അത് മണ്ഡലത്തിൽ സി.പി.ഐ.എം പ്രചാരണ ആയുധമാക്കുകയും ചെയ്തിരുന്നു.
മുഖ്യമന്ത്രിയെ മോശമായി പരാമർശിച്ചിട്ടില്ലെന്നും അങ്ങനെ തോന്നുന്നെങ്കിൽ അത് പിൻവലിക്കുന്നുവെന്നും സുധാകരൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഭരണസംവിധാനം ദുരുപയോഗം ചെയ്യുന്നതിനെയാണ് വിമർശിച്ചതെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും തൃക്കാക്കരയിൽ സർക്കാർ ചെലവിൽ പണിയെടുക്കുന്നു എന്നാണ് ഉദ്ദേശിച്ചതെന്നും സുധാകരൻ വിശദീകരണം നൽകിയിരുന്നു.
പരാമർശത്തെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രംഗത്തെത്തിയിരുന്നത്. കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞ വാക്കുകൾ കണ്ണൂരുകാർ തമ്മിൽ സാധാരണ പറയുന്നതാണ്. തൃക്കാക്കരയിൽ സി.പി.ഐ.എമ്മിന് വേറൊന്നും പറയാനില്ലാത്തതുകൊണ്ടാണ് സുധാകരന്റെ വാക്കുകളെ ഉയർത്തി കൊണ്ട് വരുന്നതെന്നും സതീശൻ കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ മന്ത്രി വീണാ ജോർജ്, പി രാജീവ്,ഷംസീർ എന്നിവർ രൂക്ഷമായി പ്രതികരിച്ചിരുന്നു. കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന് മഹാൻമാരായ പല പ്രസിഡന്റുമാരുണ്ടായിരുന്നു.
എന്നാൽ നിർഭാഗ്യവശാൽ ആറ് വയസുകാരന്റെ ബുദ്ധിയും ആറാളുടെ വലുപ്പവമുള്ള വ്യക്തിയാണ് ഇന്നത്തെ കെ.പി.സി.സി പ്രസിഡന്റ് എന്നായിരുന്നു എം.എൽ.എ എ.എൻ. ഷംസീറിന്റെ പ്രതികരണം. സുധാകരൻ നടത്തിയ പരാമർശം സാധാരണ പ്രവർത്തകർ പോലും ഉപയോഗിക്കില്ല. അത്തരം പദങ്ങൾ ഉപയോഗിച്ച് മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നത് ഗുരുതര കുറ്റമാണ്. സുധാകരനെതിരെ നിയമനടപടി സ്വീകരിച്ച് അറസ്റ്റ് ചെയ്യും,’ എന്ന് ഇ.പി. ജയരാജൻ നേരത്തെ പ്രതികരിച്ചിരുന്നു

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...