Connect with us

Hi, what are you looking for?

Exclusive

സര്‍ക്കാരിന്റെ ഹണിമ്യൂണ്‍ പീരിയഡ് കഴിഞ്ഞു, പ്രതികൂട്ടിലാക്കിയെന്ന് വിഡി സതീശന്‍

പ്രതിപക്ഷം ദുര്‍ബലമാണെന്ന പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ വിമര്‍ശനത്തെ തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സര്‍ക്കാരിനോട് മൃദുസമീപനമില്ല. നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിക്കുന്നതും ബഹളം വെക്കുന്നതുമല്ല നിയമസഭാ പ്രവര്‍ത്തനമെന്നും വിഡി സതീശന്‍ പറയുന്നു. സര്‍ക്കാരിനോട് ഒരിക്കലും ഞങ്ങള്‍ മൃദുസമീപനം എടുത്തിട്ടില്ല. സര്‍ക്കാരിന്റെ ഹണിമ്യൂണ്‍ പിരീയഡ് കഴിയുന്നതിന് മുന്‍പേ ഞങ്ങള്‍ സര്‍ക്കാരിനെ പ്രതികൂട്ടിലാക്കി. പ്രതിപക്ഷം കുറച്ചുകൂടി നന്നാകണം എന്നാഗ്രഹിക്കുന്നവരായിരിക്കും അങ്ങനെയൊരു അഭിപ്രായം പറഞ്ഞത്. എന്നോട് ആരും അങ്ങനെയൊരു അഭിപ്രായം പറഞ്ഞിട്ടില്ലെന്നും വിഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

എപ്പോഴും നിയമസഭയില്‍ ബഹളം വെക്കലല്ല പ്രതിപക്ഷത്തിന്റെ ജോലിയെന്നും അദ്ദേഹം പറയുന്നു. തെറ്റ് ചൂണ്ടിക്കാട്ടി തന്നെ മുന്നോട്ട് പോകാനാണ് തീരുമാനം. ശിവന്‍കുട്ടിക്കെതിരെ കോടതി വിധി വന്നപ്പോള്‍ വലിയൊരു പ്രക്ഷോഭം ഞങ്ങള്‍ ഉണ്ടാക്കാതിരുന്നത് ശിവന്‍കുട്ടിയെ പോലെയല്ല പ്രതിപക്ഷം എന്നുള്ളത് കൊണ്ടാണെന്നും അദ്ദേഹം പറയുകയുണ്ടായി. അത്തരത്തില്‍ ക്രീയാത്മകമായാണ് യുഡിഎഫ് മുന്നോട്ട് പോകുന്നത്. ഞങ്ങള്‍ ഒരിക്കലും ഒരു സാമ്പ്രദായിക രീതിയില്‍ പ്രവര്‍ത്തിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, മുസ്ലിം ലീഗിലെ പ്രശ്‌നങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ പരിഹരിക്കുമെന്ന് വിഡി സതീശന്‍. കേഡര്‍ സ്വഭാവമുള്ള പാര്‍ട്ടിയാണ് ലീഗ്, അതുകൊണ്ടുതന്നെ കോണ്‍ഗ്രസ് ഇടപെടില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...