Connect with us

Hi, what are you looking for?

Exclusive

കെകെ രമ രണ്ടും കല്‍പ്പിച്ച്, ടിപിയുടെ ബൈക്ക് നമ്പര്‍ ഔദ്യോഗിക നമ്പറാക്കി

ടിപി ചന്ദ്രശേഖറിന്റെ ഫോണ്‍ നമ്പറിനു പിന്നാലെ വാഹന നമ്പറും സ്വന്തമാക്കി എംഎല്‍എ കെകെ രമ. ടിപി വീണു പോയിടത്തുനിന്നുമാണ് അദ്ദേഹത്തിന്റെ നല്ലപാതിയായ രമ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്. രണ്ടും കല്‍പ്പിച്ചാണ് രമ ഇറങ്ങിയിരിക്കുന്നതെന്ന് കുറച്ച് കാലം കൊണ്ട് തന്നെ എല്ലാവര്‍ക്കുമറിയാം. ടിപിയെ ഇല്ലാതാക്കിയവര്‍ക്കുള്ള മറുപടിയും താക്കീതുമാണ് രമയുടെ ഓരോ നീക്കവും. ടിപി ചന്ദ്രശേഖരന്റെ ഓര്‍മ്മകള്‍ ചേര്‍ത്ത് പിടിച്ചാണ് രമ പ്രവര്‍ത്തന മണ്ഡലത്തില്‍ സജീവമാകുന്നത്. ടി.പി ചന്ദ്രശേഖരന്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ നമ്പര്‍ എം.എല്‍.എയുടെ ഔദ്യോഗിക നമ്പറായി സ്വീകരിച്ചതിന് പിന്നാലെ കെ.കെ രമ ഔദ്യോഗിക വാഹനത്തിന് ടി.പിയുടെ ബൈക്കിന്റെ നമ്പറും സ്വീകരിച്ചിരിക്കുന്നു.

KL 18A 6395 എന്ന ടി.പിയുടെ നീല ഹീറോ ഹോണ്ട ബൈക്കിന്റെ നമ്പര്‍ എം.എല്‍.എയുടെ കാറിനും ലഭിച്ചു. KL18 AA 6395 എന്നാണ് എം.എല്‍.എയുടെ ഔദ്യോഗിക വാഹനത്തിന്റെ നമ്പര്‍.വാഹനത്തിന്റെ നമ്പര്‍ അനുവദിച്ച് കിട്ടാനായി ഒരുമാസം മുന്‍പ് തന്നെ മോട്ടോര്‍ വാഹന വകുപ്പില്‍ അപേക്ഷ നല്‍കിയിരുന്നെന്നും ഇന്നലെയാണ് നമ്പര്‍ അനുവദിച്ച് കിട്ടിയതെന്നും കെകെ രമ പറയുന്നു.

ടിപി മുമ്പ് ഉപയോഗിച്ചിരുന്ന +919447933040 എന്ന നമ്പര്‍ തന്നെയാണ് കെ കെ രമയുടെ ഔദ്യോഗിക നമ്പര്‍. ടി.പി വീണു പോയിടത്തു നിന്ന്, മുന്നോട്ട് പോവുകയാണ് നമ്മള്‍ എന്നാണ് മൊബൈല്‍ നമ്പര്‍ സ്വീകരിച്ച് കൊണ്ട് രമ പറഞ്ഞിരുന്നത്. 2012 മെയ് 4 വരെ പല തരം പൊതു ആവശ്യങ്ങള്‍ക്ക് ജനങ്ങള്‍ നിരന്തരം വിളിച്ചിരുന്ന, ടി.പി ജനതയെ കേട്ട ആ നമ്പറില്‍ നമുക്ക് പരസ്പരം കേള്‍ക്കാമെന്ന് കെ.കെ രമ ഫേസ്ബുക്കില്‍ കുറിച്ചത്.

എപ്പോള്‍ വിളിച്ചാലും സഹായം ഉറപ്പായിരുന്നുവെന്നാണ് അദ്ദേഹത്തിനോട് അടുപ്പമുള്ളവര്‍ പറയാറുള്ളത്. ഇനിയും ഈ നമ്പര്‍ വിളി കേള്‍ക്കും. മറുപടി തരാന്‍ അദ്ദേഹത്തിന്റെ ഭാര്യയും വടകര എംഎല്‍എയുമായ കെ.കെ.രമ ഉണ്ടാകും. ദേശീയ തലത്തില്‍ തന്നെ സജീവ സമര സംഘടനാ പ്രവര്‍ത്തനമുണ്ടായിരുന്ന വിദ്യാര്‍ത്ഥി ജീവിതത്തിന് ശേഷം ടിപിയുടെ ജീവിത സഖാവായി, പ്രാദേശികമായ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും മഹിളാ സംഘടനവുമൊക്കെയായി കഴിഞ്ഞിരുന്ന ഞാന്‍ വീണ്ടും പൊതുരംഗത്ത് സജീവമായതിന്റെ പശ്ചാത്തലം നിങ്ങള്‍ക്കറിയാമല്ലോ, സഖാവ് ടിപി വീണു പോയിടത്തു നിന്ന്, മുന്നോട്ട്‌പോവുകയാണ് നമ്മള്‍. 2012 മേയ് നാലുവരെ പല തരം പൊതു ആവശ്യങ്ങള്‍ക്ക് ജനങ്ങള്‍ നിരന്തരം വിളിച്ചിരുന്ന, സഖാവ് ടിപി ജനതയെ കേട്ട ആ നമ്പറില്‍ നമുക്ക് പരസ്പരം കേള്‍ക്കാമെന്നാണ് രമ പറഞ്ഞിരുന്നത്.

സത്യപ്രതിജ്ഞ ദിനത്തില്‍ ടിപിയുടെ ചിത്രമുള്ള ബാഡ്ജ് അണിഞ്ഞാണ് രമ സഭയിലെത്തിയിരുന്നത്.ഇത് വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ ആരോപണങ്ങളിലും ഭീഷണിയിലും രമ തളര്‍ന്നില്ല. ടിപി ചന്ദ്രശേഖരന്റെ മുഖം പതിപിച്ച് താലി അണിഞ്ഞുവരുമെന്നാണ് രമ അന്ന് വെല്ലുവിളിച്ചിരുന്നത്. മുന്നോട്ട് പോകുന്ന ഓരോ ചുവടിലും ടിപിയുടെ പത്‌നി അദ്ദേഹത്തിന്റെ ഓര്‍മകളേയും ഒപ്പം ചേര്‍ക്കുകയാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...