Connect with us

Hi, what are you looking for?

Exclusive

ഇന്നും വീണാ ജോര്‍ജിന്റെ കാര്യം തഥൈവ…

കേരളത്തിന്റെ ആരോഗ്യമന്ത്രി വീണ ജോര്‍ജ് സ്ഥാനം രാജി വെയ്ക്കുന്നതാകും നല്ലത്. കാരണം രാജ്യത്തെ കോവിഡ് നിരക്ക് കുറയുമ്പോഴും കേരളത്തിലെ കോവിഡ് നിരക്ക് ഉയര്‍ന്നു വരുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് നിരക്ക് കൂടിയ സംസ്ഥാനമാണ് ഇപ്പോള്‍ കേരളം.

കേരളത്തിലെ കോവിഡ് നിരക്ക്് കൂടുതലായത് കൊണ്ടാണ് അയല്‍ സംസ്ഥാനങ്ങളെല്ലാം കേരളത്തിന് കര്‍ശന യാത്ര നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ആദ്യകാല കോവിഡ് പ്രവര്‍ത്തനങ്ങള്‍ മികച്ചതായതു കൊണ്ട് വൈകുന്നേരങ്ങളില്‍ പത്ര സമ്മേളനം വിളിച്ചു കൂട്ടി കൈയ്യടി വാങ്ങന്‍ മുഖ്യമന്ത്രി പിണറായി വിജയനും നല്ല ഉല്‍സാഹമായിരുന്നു. എന്നാല്‍ ഇന്നതല്ല സ്ഥിതി. ആളുകള്‍ ചോദ്യം ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. നിയന്ത്രണങ്ങള്‍ പലതും ഏര്‍പ്പെടുത്തിയിട്ടും പിടി തരാതെ കോവിഡ് നിരക്ക് ഉയര്‍ന്നു പോങ്ങുകയാണ്. പാവപ്പെട്ടവന്റെ കഞ്ഞി കുടി മുട്ടിച്ച് ശനിയും ഞായറും ലോക്ഡൗണും മറ്റും ഏര്‍പ്പെടുത്തിയിട്ടും രോഗ സംഖ്യയില്‍ ഒരു കുറവും വരുത്താന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല എന്നത് എടുത്തു കാണിക്കുന്നത് സര്‍ക്കാറിന്റെ ആരോഗ്യമന്ത്രിയായ വീണാ ജോര്‍ജിന്റെയും പരാജയം തന്നെയല്ലേ….
ഉന്നത തല യോഗം ചേരുന്നു കോവിഡ് നിയന്ത്രിക്കാന്‍ മാര്‍ഗങ്ങള്‍ അന്വേഷിക്കുന്നു ആരെങ്കിലും എന്തെങ്കിലുമൊക്കെ വിളിച്ചു പറഞ്ഞാല്‍ ഉടനടി അതൊരു കോവിഡ് മാര്‍ഗ രേഖയാക്കി മാറ്റി പൊതു ജനത്തെ ബുദ്ധിമുട്ടിക്കുന്നു. അതിന്റേതാണല്ലോ കഴിഞ്ഞ ദിവസം പുറത്തിറക്കിയ കോവിഡ് മാര്‍ഗ്ഗ രേഖയില്‍ പറഞ്ഞിട്ടുളളത് 20 രൂപയുടെ പാല്‍ വാങ്ങിക്കാന്‍ പോകുന്നവനും 500 രൂപയുടെ ആര്‍ടി പിസിആര്‍ 3 ദിവസം കൂടുമ്പോള്‍ എടുക്കണമെന്ന്…ചുരുക്കി പറഞ്ഞാല്‍ പഴത് പോലെ ഒന്നും ഇപ്പോള്‍ സര്‍ക്കാറിന്റെ കൈയ്യില്‍ നില്‍ക്കുന്നില്ല പ്രതിപക്ഷത്ത് ശക്തനായ എതിരാളി എത്തിയപ്പോള്‍ തരികിട പറഞ്ഞ് ആളെ പറ്റിക്കാനും പറ്റാതായി പിണറായി വിജയന്. മണ്ടന്‍ തത്വങഅങള്‍ പൊളിച്ചടുക്കാന്‍ വിഡി സതീശനും അതിന് കൂട്ടായി കെ സുധാകരനും എത്തിയതോടെ നിക്കകള്ളി ഇല്ലാതായിരിക്കുകയാണ് പിണറായി വിജയന്‍ ,എനി ആകെ മൂപ്പരുടെ കൈയ്യില്‍ ഒരു അടവേ ബാക്കിയുളളു. അത് മറ്റൊന്നുമല്ല ധാര്‍ഷ്ട്യം തന്നെ. ചോദിക്കാന്‍ ചെല്ലുന്നവനെ എടുത്തിട്ട് കുടയുക. കടക്ക് പുറത്ത് എന്ന പറഞ്ഞ് വിരട്ടി നിര്‍ത്തുക. അങ്ങനെ എത്ര കാലം മുന്നോട്ട് പോകാാന്‍ സാധിക്കും പിണറായിക്കും കൂട്ടര്‍ക്കും.

24 മണിക്കൂറിനിടെ രാജ്യത്ത് 39,070 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 43,910 പേര്‍ രോഗമുക്തി നേടി. 491 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. 2.27 ആണ് പ്രതിദിന കോവിഡ് പോസിറ്റിവിറ്റി നിരക്ക്.

ഇതോടെ രാജ്യത്തെ ആകെ രോഗബാധ 3,19,34,455 ആയി. 4,06,822 പേരാണ് ചികിത്സയില്‍ തുടരുന്നത്. 3,10,99,771 പേര്‍ രോഗമുക്തി നേടിയപ്പോള്‍ ആകെ മരണം 4,27,862 ആയി.

50.68 കോടി ഡോസ് രാജ്യത്താകെ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കേരളത്തില്‍ ഇന്നലെ 20,367 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 139 പേര്‍ മരിച്ചപ്പോള്‍ 20,265 പേര്‍ രോഗമുക്തി നേടി.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...